കൊല്ലത്ത് അമ്മ പെണ്‍കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊന്നു
കൊല്ലം: കൊല്ലത്ത് അമ്മ പെണ്‍കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊന്നു. കൊല്ലം കുണ്ടറയില്‍ ആണ് സംഭവം. സംഭവുമായി ബന്ധപ്പെട്ട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കുഞ്ഞിന്റെ ‘അമ്മ ദിവ്യക്കെതിരെ ആണ് കേസ്.
മൂന്നര മാസം പ്രായമുള്ള അനൂപയാണ് കൊല്ലപ്പെട്ടത്. കുട്ടിയുടെ അമ്മയ്ക്ക് മാനസിക രോഗമുണ്ടെന്നും, രോഗത്തിന് ചികിത്സയിലാണെന്നും ബന്ധുക്കള്‍ പോലീസില്‍ അറിയിച്ചു.