Thursday, May 02, 2024
 
 
⦿ പഞ്ചാബ് കിങ്സിനു ചെന്നൈയ്ക്കെതിരെ അനായാസ വിജയം ⦿ 7 ദിവസം സാവകാശം വേണം’: പീഡന പരാതിയിൽ ആദ്യമായി പ്രതികരിച്ച് പ്രജ്വൽ ⦿ മോഷ്ടിച്ച പണം കൊണ്ട് കിക്ക് ബോക്സിംഗ് പരിശീലനം,പെണ്‍സുഹൃത്തുക്കളുമായി കറക്കം; ജിമ്മൻ കിച്ചു പിടിയിൽ ⦿ മേയർ- ഡ്രൈവർ തർക്കം: മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ കേസെടുത്തു ⦿ കോൺഗ്രസിനെതിരായ അപകീർത്തികരമായ പരാമർശം; കെ ചന്ദ്രശേഖർ റാവുനെ പ്രചാരണത്തിൽ നിന്ന് വിലക്കി ⦿ "ചിത്തിനി " തേർഡ് ലുക്ക് പോസ്റ്റർ പുറത്തിറക്കി ⦿ ‘കേന്ദ്ര അധികാരം ഉപയോഗിച്ച് പാർട്ടിയെ വേട്ടയാടുന്നു’; നിയമപരമായി നേരിടുമെന്ന് എം എം വർഗീസ് ⦿ പാചകവാതക വാണിജ്യ സിലണ്ടറിന് വിലകുറച്ചു ⦿ ഏപ്രിൽ മാസത്തെ റേഷൻ വിതരണം മെയ് 3 വരെ നീട്ടി ⦿ ലോഡ്‌ ഷെഡ്ഡിങ്‌ ആവശ്യപ്പെട്ടിട്ടില്ല : കെഎസ്‌ഇബി ⦿ മണിപ്പുരിൽ സേനാവാഹനം തടഞ്ഞ് സ്ത്രീകൾ, വൻ പ്രതിഷേധം; ആകാശത്തേയ്ക്ക് വെടിവച്ച് സൈന്യം ⦿ സേലത്ത് ബസ് അപകടം; 6 മരണം, 50 പേർക്ക് പരുക്ക് ⦿ കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിയെ രക്ഷിക്കാനിറങ്ങിയാള്‍ ശ്വാസംമുട്ടി മരിച്ചു ⦿ തൃശ്ശൂരിൽ സിപിഐഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത് ആദായ നികുതി വകുപ്പ് ⦿ ‘അപവാദം പ്രചരിപ്പിച്ചു’; ശോഭാ സുരേന്ദ്രൻ, കെ സുധാകരൻ, നന്ദകുമാർ എന്നിവർക്കെതിരെ വക്കീൽ നോട്ടീസയച്ച് ഇപി ജയരാജൻ ⦿ വേനൽ കടുക്കുന്നു: മൃഗസംരക്ഷണ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു ⦿ റേഷൻ വിതരണം നീട്ടി ⦿ കുട്ടികൾക്ക് ഹ്രസ്വകാല കോഴ്സ് ⦿ ഗവർണറുടെ മേയ് ദിന  ആശംസ ⦿ എസ്.എസ്.എൽ.സി.  ഫലപ്രഖ്യാപനം മേയ് 8ന് : മന്ത്രി വി ശിവൻകുട്ടി ⦿ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പരിശീലനത്തിന് തുടക്കമായി : മന്ത്രി വി ശിവൻകുട്ടി ⦿ തൊഴിലിടങ്ങളിലെ ജോലി സമയം ക്രമീകരിച്ചു : മന്ത്രി വി ശിവൻകുട്ടി ⦿ വിജ്ഞാനവേനൽ അഡ്മിഷൻ ⦿ മീഡിയ അക്കാദമി പി.ജി.ഡിപ്ലോമ : മെയ് 15 വരെ അപേക്ഷിക്കാം ⦿ ഫാർമസി കോഴ്സ് പ്രവേശനം ⦿ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ⦿ ഹരിതകേരളം മിഷൻ നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനോത്സവും ക്വിസ് മത്സരവും ⦿ ഐ.ഒ.ടി – ജിയോസ്‌പേഷ്യൽ ഹാക്കത്തോൺ ⦿ പോസ്റ്റ് ഗ്രാഡുവേറ്റ്  ഡിപ്ലോമ ഇൻ ഇ-ഗവേർണൻസിന് അപേക്ഷ ക്ഷണിച്ചു ⦿ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു ⦿ കനേഡിയന്‍ പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങില്‍ ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യം; പ്രതിഷേധവുമായി ഇന്ത്യ ⦿ 'അമിത് ഷായുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ചു'; രേവന്ത് റെഡ്ഡിക്ക് ഡല്‍ഹി പൊലീസിന്റെ നോട്ടീസ് ⦿ ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാൻ സ്വയം പ്രതിരോധം വളരെ പ്രധാനം ⦿ അപേക്ഷ തീയതി നീട്ടി ⦿ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് സ്‌കീം 2024-25 അപേക്ഷ ക്ഷണിച്ചു

ഭക്ഷ്യസുരക്ഷാ വകുപ്പിന് ഭക്ഷ്യസുരക്ഷാ ഭവന്‍

18 February 2021 09:50 PM

തിരുവനന്തപുരം: സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ആസ്ഥാനമന്ദിരമായ ഭക്ഷ്യസുരക്ഷാ ഭവന്റെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു. ഭക്ഷ്യസുരക്ഷാ വകുപ്പിന് തൈക്കാട് വില്ലേജില്‍ അനുവദിച്ച 68 സെന്റ് സ്ഥലത്താണ് 6.915 കോടി രൂപ ഉപയോഗിച്ച് ഭക്ഷ്യസുരക്ഷാ ഭവന്‍ നിര്‍മ്മിച്ചത്. 24,936 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ 3 നിലകളായാണ് കെട്ടിടം നിര്‍മ്മിച്ചിട്ടുള്ളത്. ഭക്ഷ്യ സുരക്ഷാ കമ്മീഷണറുടെ കാര്യാലയം, ഡെപ്യുട്ടി കമ്മീഷണര്‍, അസിസ്റ്റന്റ് കമ്മീഷണര്‍ എന്നിവരുടെ കാര്യാലയം, കോണ്‍ഫറന്‍സ് ഹാള്‍, കമ്പ്യൂട്ടര്‍ ഹാള്‍ എന്നിവ ഈ കെട്ടിടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഭക്ഷ്യസുരക്ഷാ വകുപ്പിന് ആസ്ഥാന മന്ദിരം സജ്ജമായതോടെ വകുപ്പിന് കീഴിലുള്ള പല പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കാന്‍ സാധിക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ നിരവധി പദ്ധതികളാണ് ഈ സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കിയത്. ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട പരാതികള്‍ക്ക് പരിഹാരം കാണുന്നതിന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ക്യുക്ക് റെസ്‌പോണ്‍സ് ടീം എല്ലാ ജില്ലകളിലും രൂപീകരിച്ചിട്ടുണ്ട്. മത്സ്യ മാര്‍ക്കറ്റുകളില്‍ വിതരണം ചെയ്യപ്പെട്ടിരുന്ന മത്സ്യങ്ങളില്‍ ശരീരത്തിന് ഹാനികരമായ വസ്തുക്കള്‍ ചേരുന്നു എന്ന പരാതികളെ തുടര്‍ന്ന് 'ഓപ്പറേഷന്‍ സാഗര്‍ റാണി' എന്ന പദ്ധതി നടപ്പിലാക്കി. ഇതിന്റെ ഫലമായി ഇന്ന് കേരളത്തില്‍ വിപണനം ചെയ്യപ്പെടുന്ന മത്സ്യങ്ങളില്‍ രാസപദാര്‍ത്ഥങ്ങളുടെ സാന്നിധ്യം കുറച്ചു കൊണ്ടുവരാന്‍ കഴിഞ്ഞു. ശര്‍ക്കരയുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി ഓപ്പറേഷന്‍ 'പനേല' വിജയകരമായി നടപ്പിലാക്കിയെന്നും മന്ത്രി വ്യക്തമാക്കി.

വി.എസ്. ശിവകുമാര്‍ എം.എല്‍.എ. അധ്യക്ഷനായ ചടങ്ങില്‍ ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ എ.ആര്‍. അജയകുമാര്‍ സ്വാഗതമാശംസിച്ചു. മേയര്‍ ആര്യ രാജേന്ദ്രന്‍, ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാര്‍, കൗണ്‍സിലര്‍ എസ്. കൃഷ്ണ കുമാര്‍, ചീഫ് എഞ്ചിനീയര്‍ ഹൈജിന്‍ ആല്‍ബര്‍ട്ട്, ഭക്ഷ്യ സുരക്ഷാ ജോ. കമ്മീഷണര്‍ കെ. അനില്‍ കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration