ജോലിയില്ലാതാകുമെന്ന ആശങ്ക; സ്വകാര്യ ബസ് ഡ്രൈവര്‍ തൂങ്ങി മരിച്ച നിലയില്‍
കക്കോടി (കോഴിക്കോട്): ജോലിയില്ലാതാകുമെന്ന ആശങ്കയില്‍ സ്വകാര്യ ബസ് ഡ്രൈവര്‍ തൂങ്ങി മരിച്ചു. കോഴിക്കോട് ചെറുകുളം കിഴൂര്‍ പരേതനായ വാസുവിന്റെ മകന് സന്തോഷ് (42) ആണ് ഒറ്റത്തെങ്ങിലെ ടൂറിസ്റ്റ് ബസ് നിര്‍ത്തിയിടുന്ന സ്ഥലത്തിനരികില്‍ തൂങ്ങി മരിച്ചത്. ലോക്ഡൗണിനെ തുടര്‍ന്ന് ജോലിയില്ലാത്തതിനാല്‍ ഏറെ ആശങ്കയിലായിരുന്നു പ്രീതി ബസില്‍ പതിനഞ്ചു വര്‍ഷത്തിലേറെ ഡ്രൈവറായ സന്തോഷ്. നഷ്ടം നികത്താനാവാത്തതിനാല് തിങ്കളാഴ്ച മുതല്‍ സ്വകാര്യ ബസ് ഓടില്ലെന്ന സൂചന ലഭിച്ചതോടെ ഏറെ നിരാശനായിരുന്നു.