ദന്തല്‍ ഡോക്ടര്‍ കുത്തേറ്റ് മരിച്ച കേസ്; സുഹൃത്ത് അറസ്റ്റില്‍
തൃശൂര്‍: കുട്ടനെല്ലൂരില്‍ ദന്തല്‍ ക്ലിനിക്ക് നടത്തിയിരുന്ന ഡോ. സോന (30) കുത്തേറ്റ് മരിച്ച കേസില്‍ പ്രതി അറസ്റ്റില്‍. പാവറട്ടി സ്വദേശി മഹേഷ് ആണ് അറസ്റ്റിലായത്. മൂവാറ്റുപുഴ വലിയകുളങ്ങര ജോസിന്റെ മകള്‍ ഡോ. സോനയ്ക്ക് ചൊവാഴ്ചയാണ് ക്ലിനിക്കില്‍ കുത്തേറ്റത്. ബന്ധുക്കളും മഹേഷിന്റെ സുഹൃത്തുക്കളും നോക്കിനില്ക്കെയായാിരുന്നു സംഭവം. വയറ്റിലും അടിവയറ്റിലും കുത്തേറ്റ സോനയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയയാക്കിയെങ്കിലും ഞായറാഴ്ച രാവിലെ ആശുപത്രിയില്‍ മരിച്ചു.
സുഹൃത്തായിരുന്ന മഹേഷുമായി നടന്ന സാമ്ബത്തിക ഇടപാടുകളില്‍ തര്‍ക്കമുണ്ടായതിനെ തുടര്‍ന്നാണ് ഒല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ സോന പരാതി നല്‍കിയത്. ഇതറിഞ്ഞ് ചൊവ്വാഴ്ച ക്ലിനിക്കിലെത്തിയ മഹേഷ് സോനയെ കുത്തുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ഇവിടെ നിന്ന് മുങ്ങിയ പ്രതിയുടെ കാര്‍ കൂര്‍ക്കഞ്ചേരിയിലെ സുഹൃത്തിന്റെ വീട്ടില്‍ നിന്നും പൊലീസ് പിടിച്ചെടുത്തിരുന്നു.