ഐഷി ഘോഷിനെതിരെ കേസെടുത്ത് ഡൽഹി പൊലീസ്
ന്യൂഡൽഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷിനെതിരെ കേസെടുത്ത് ഡൽഹി പൊലീസ്. അതേസമയം ഐഷി അടക്കമുള്ള വിദ്യാർഥികളേയും അധ്യാപകരേയും ക്യാമ്പസിനുള്ളിൽ ആക്രമിച്ചവരെ പിടികൂടാൻ ഇതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ല. ജനുവരി നാലിന് ക്യാമ്പസിലെ സെർവർ റൂമിൽ നാശനഷ്ടം വരുത്തിയെന്ന പരാതിയിലാണ് ഐഷിയുൾപ്പെടെ 19 പേർക്കെതിരെ കേസെടുത്തിരിക്കുന്നത്.
ക്യാമ്പസിനുള്ളിലെ ഭീകരതക്കെതിരെ രാജ്യമാകെ പ്രതിഷേധം ഉയരുമ്പോഴും അക്രമികൾ മുഖം മുടി ധരിച്ചതിനാൽ തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നാണ് പൊലീസ് പറയുന്നത്. ആർഎസ്എസ് എബിവിപി ഗുണ്ടകളാണ് അക്രമത്തിനു പിന്നിൽ എന്നാണ് വിദ്യാർത്ഥി യൂണിയൻ പറയുന്നത്. ഇതിനിടയിൽ വാട്സാപ്പ് ചാറ്റുകളും മുഖമൂടി ഇല്ലാത്ത ചിത്രങ്ങളും പുറത്തുവന്നിരുന്നു.