കണ്ണൂർ മുൻ ഡിസിസി പ്രെസിഡന്റ്റ് പി രാമകൃഷ്ണൻ അന്തരിച്ചു
കണ്ണൂർ: കെപിസിസി ജനറൽ സെക്രട്ടറിയും കണ്ണൂർ ഡിസിസി മുൻ പ്രസിഡന്റുമായിരുന്ന പി രാമകൃഷ്ണൻ(75) അന്തരിച്ചു. കണ്ണൂർ കൊയ്ലി ആശുപത്രിയിൽ ബുധനാഴ്ച രാവിലെ പത്തരയോടെയാണ് മരിച്ചത്. സംസ്ക്കാരം വ്യാഴാഴ്ച രാവിലെ 11ന് പയ്യാമ്പലത്ത്. മൃതദേഹം പയ്യാമ്പലം റോഡിലെ സ്പ്രീങ് ഫീൽഡിലെ ഫ്ളാറ്റിൽ പൊതുദർശനത്തിന് വച്ചിരിക്കയാണ്. പക്ഷാഘാതത്തെ തുടർന്ന് മാസങ്ങളായി പൊതുരംഗത്ത് സജീവമായിരുന്നില്ല.