കൊറോണ; തമിഴ്നാട് കൃഷി മന്ത്രി മരിച്ചു
ചെന്നൈ : തമിഴ്നാട്ടില്‍ കൊറോണ ബാധിച്ച് മന്ത്രി മരിച്ചു. കൃഷിമന്ത്രി ആര്. ദുരൈക്കണ്ണാണ് മരിച്ചത്. 72 വയസ്സായിരുന്നു. കൊറോണയെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയായിരുന്നു മരണം സംഭവിച്ചത്.
കഴിഞ്ഞ മാസം 13 നാണ് ദുരൈക്കണ്ണിന് കൊറോണ സ്ഥിരീകരിച്ചത്. രോഗത്തിന്റെ പ്രാഥമിക ലക്ഷണങ്ങള്‍ പ്രകടമായതിനെ തുടര്‍ന്ന് പരിശോധന നടത്തുകയായിരുന്നു. പരിശോധനയില്‍ രോഗബാധയുള്ളതായി കണ്ടെത്തിയതിന് പിന്നാലെ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം വൈകീട്ടോടെ അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാകുകയായിരുന്നു. തുടര്‍ന്ന് അര്‍ദ്ധരാത്രിയോടെയായിരുന്നു മരണം.
തഞ്ചാവൂരിലെ പാപാനാശം നിയോജക മണ്ഡലത്തില്‍ നിന്നും ദുരൈക്കണ്ണ് മൂന്ന് തവണ എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ തമിഴ്നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് അനുശോചനം അറിയിച്ചു.