നൽകിയ TV യും രൂപയും തിരിച്ചു വാങ്ങി കോൺഗ്രസ്
ആയിരം വീടുകള്‍ നിര്‍മിച്ചുനല്‍കുമെന്ന വ്യാജ വാഗ്ദാനത്തിന് ശേഷം പാവപ്പെട്ട കുട്ടികള്‍ക്കായി 25 ടിവിയും 1000 രൂപയുമെന്ന പുതിയ തട്ടിപ്പുമായി വീണ്ടും കോണ്‍ഗ്രസ്. നെയ്യാറ്റിന്‍കര നഗരസഭയിലെ കൂട്ടപ്പന വാര്‍ഡില്‍ വഴുതൂര്‍ പവിത്രാനന്തപുരം കോളനിയില്‍ താമസിക്കുന്ന പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ദുരനുഭവം നേരിട്ടവരില്‍ ഒരാള്‍.
വിദ്യാർഥിയേയും അമ്മയെയും കൊണ്ടുപോയി സ്റ്റേജില്കയറ്റി ടിവി യും 1000 രൂപയും കൊടുത്തു. എന്നാല്‍ പിന്നീട് വീട്ടിലെത്തിയ ഉടനെ ടിവി യും കാശും പിടിച്ചു വാങ്ങുകയായിരുന്നു. കെപിസിസി സെക്രട്ടറി സോളമന്റെയും സ്ഥലത്തെ കൗണ്‍സിലറിന്റെയും നേതൃത്വത്തിലായിരുന്നു വിതരണം
വിവരമറിഞ്ഞ ഡിവൈഎഫ്ഐ നെയ്യാറ്റിന്‍കര മേഖല കമ്മറ്റി കുട്ടിക്ക് ടിവി വാങ്ങി നല്കി. കെ ആന്‍സലന്‍ എംഎല്‍എ ടിവി കൈമാറാനെത്തിയപ്പോള്‍ സംഭവിച്ച കാര്യങ്ങള്‍ മുഴുവന്‍ കുട്ടിയും അമ്മയും നേതാക്കളോട് വിശദീകരിക്കുകയായിരുന്നു.