നിര്‍മ്മാണ മേഖലയ്ക്ക് ഇളവ്; സംസ്ഥാനത്ത് വീട് നിര്‍മ്മാണത്തിന് തടസ്സമില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് കണ്ടെയ്ന്മെന്റ് സോണുകളില്‍ ഒഴികെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടരാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വീട് നിര്‍മ്മാണം ഉള്‍പ്പെടെയുള്ള സ്വകാര്യ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും തടസ്സമില്ല.
ചെങ്കല്ല് വെട്ടുന്നതിനുള്ള നിയന്ത്രണം ഒഴിവാക്കി. കണ്ടെയ്ന്മെന്റ് സോണുകളില്‍ ഒഴികെ ഉപാധികളോടെ സ്വകാര്യ ഓഫീസുകള്‍ തുറക്കാം. ഓഫീസുകളില്‍ ജോലിക്കെത്തുന്ന ആളുകളുടെ എണ്ണം പരിമിതപ്പെടുത്തണമെന്നും അദ്ദേഹം വ്യക്തമാക്കി.
ലോക്ക്ഡൗണില്‍ കേന്ദ്രസര്‍ക്കാര്‍ ഇളവുകള്‍ വരുത്തിയതിന്റെ പശ്ചാത്തലത്തിലാണ് പ്രഖ്യാപനം. അതേസമയം, സംസ്ഥാനത്ത് ഇന്ന് മൂന്നുപേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. മൂന്ന് പേരും വയനാട് ജില്ലക്കാരാണ്. സമ്പർക്കം മൂലമാണ് ഇവര്‍ക്ക് രോഗം പകര്‍ന്നത്.