ആറ്റിങ്ങൽ ദേശീയ പാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവച്ചിട്ടില്ല ; എം എൽ എ
ആറ്റിങ്ങൽ: ആറ്റിങ്ങലിലെ മൂന്ന്മുക്ക്-പൂവൻപാറ റോഡ് വികസനം നിർമ്മാണം നിർത്തി വച്ചിരിക്കുന്നതായി പ്രചരിക്കുന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് അഡ്വ.ബി സത്യൻ എം എൽ എ പറഞ്ഞു. ജനപിൻന്തുണയൊടെ റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ ഇപ്പോഴും പുരോഗമിക്കുന്നു. റോഡ് നിർമ്മാണം ആരംഭിച്ചഘട്ടം മുതൽ ചില വികസന വിരുദ്ധർ നടത്തുന്ന കുപ്രചരണങ്ങളുടെ ബാക്കിപത്രമാണ് ഇന്ന് ഒരു സ്വകാര്യ ചാനലിൽ വന്ന വാർത്തയുടെ അടിസ്ഥാനമെന്നും എം എൽ എ പറഞ്ഞു.