ട്രെയിന്‍ ടിക്കറ്റ് നിരക്കില്‍ 85% കേന്ദ്രത്തിന്റെ സബ്സിഡി; രാഹുലിന് മറുപടിയുമായി ബിജെപി
ന്യൂഡല്‍ഹി: കുടിയേറ്റ തൊഴിലാളികളില്‍നിന്നു യാത്രച്ചെലവ് ഈടാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിച്ച രാഹുല്‍ ഗാന്ധിക്ക് മറുപടിയുമായി ബിജെപി നേതാവ് സാംബിത് പാത്ര. ഒരു സ്റ്റേഷനിലും ടിക്കറ്റുകള്‍ വില്ക്കാന് പാടില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്. യാത്രാക്കൂലിയില്‍ 85%സബ്സിഡി കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നുണ്ട്. ബാക്കി 15% സംസ്ഥാന സര്‍ക്കാരുകളാണ് നല്‍കേണ്ടത്. സര്‍ക്കാരുകള്‍ക്ക് പണം നല്കാന് സാധിക്കും. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളോട് നിര്‍ദേശം പാലിക്കാന്‍ പറയൂ എന്ന് ബിജെപി വക്താവ് സാംബിത് പാത്ര ട്വീറ്റ് ചെയ്തു.
ഇതുപ്രകാരം മധ്യപ്രദേശിലെ ബിജെപി സര്‍ക്കാര്‍ പണം നല്‍കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്, കര്‍ണാടകയില്‍ തൊഴിലാളികളുടെ യാത്രാചെലവിനായി കോണ്‍ഗ്രസ് ഒരു കോടി രൂപ സംഭാവന ചെയ്തതോടെ ബിജെപി സര്‍ക്കാര്‍ യാത്ര സൗജന്യമാക്കി പ്രഖ്യാപനം നടത്തിയിരുന്നു. ഇതിനെ പരോക്ഷമായി പ്രശംസിച്ചുകൊണ്ടാണ് സാംബിത് പാത്രയുടെ മറുപടി.