'മുരളീധരനെ വിളിക്കൂ, കോണഗ്രസിനെ രക്ഷിക്കൂ'; തൃശൂരില്‍ നേതൃത്വത്തിനെതിരെ പോസ്റ്റര്‍
തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ പോസ്റ്റര്‍ പ്രതിഷേധം തുടരുന്നു. കോണ്‍ഗ്രസ് എംപി കെ മുരളീധരനെ അനുകൂലിച്ചും കൊല്ലത്ത് ശൂരനാട് രാജശേഖരനെതിരെയുമാണ് പോസ്റ്റര്‍. കെ മുരളീധരനെ അനുകൂലിച്ച് തൃശൂരിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. 'മുരളീധരനെ വിളിക്കൂ.കോണ്‍ഗ്രസിനെ രക്ഷിക്കൂ' എന്നാണ് പോസ്റ്റര്‍. യൂത്ത് കോണ്‍ഗ്രസ്കെഎസ്യു കമ്മിറ്റിയുടെ പേരിലാണ് പോസ്റ്ററുകള്‍.
നേരത്തെ കോഴിക്കോട് ജില്ലയിലും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേരിട്ട പരാജയത്തിന് പിന്നാലെ കെ മുരളീധരന് കോണ്‍ഗ്രസ് നേതൃസ്ഥാനത്തേക്ക് വരണമെന്ന് ആവശ്യം ശക്തിപ്പെട്ടിട്ടുണ്ട്. ഒപ്പം മുല്ലപ്പള്ളി വിരുദ്ധ വികാരവും പലയിടങ്ങളിലായി ഉയര്‍ന്നു.
അതേസമയം കോണ്‍ഗ്രസിനെ ആര്‍എസ്എസിന് വിറ്റ് തുലച്ചുവെന്നാരോപിച്ചാണ് ശൂരനാട് രാജശേഖരനെതിരെ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. ശൂരനാട് രാജശേഖരന് ആര് എസ്.എസ് റിക്രൂട്ടിങ്ങ് ഏജന്റാണെന്നും പരാമര്‍ശം. സേവ് കോണ്‍ഗ്രസ് എന്ന പേരിലാണ് പോസ്റ്റര്‍ പതിച്ചത്.ഡിസിസി, ആര് എസ് പി ഓഫീസുകളിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.