ബാലഭാസ്കറിന്റെ മരണം: കലാഭവന്‍ സോബിയുടെ മൊഴി തെറ്റെന്ന് നുണപരിശോധനാ ഫലം
ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് നാല് പേരുടെയും നുണ പരിശോധന റിപ്പോര്‍ട്ടുകള്‍ സി.ബി.ഐക്ക് ലഭിച്ചു. നുണ പരിശോധനയില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചെന്ന് സിബിഐ. അപകടസ്ഥലത്ത് സ്വര്‍ണക്കടത്തു കേസിലെ പ്രതി റൂബിന് തോമസ് ഉണ്ടായിരുന്നെന്ന കലാഭവന്‍ സോബിയുടെ മൊഴി തെറ്റെന്ന് നുണപരിശോധനാ ഫലം.
ബാലഭാസ്കര്‍ മരിക്കുന്നതിനുമുമ്ബ് വിഷ്ണു സോമസുന്ദരം സ്വര്‍ണക്കടത്ത് തുടങ്ങിയിരുന്നുവെന്ന് സി.ബി.ഐ കണ്ടെത്തല്‍. വിഷ്ണു സോമസുന്ദരത്തിന്റെ സ്വര്‍ണക്കടത്ത് ഇടപാടുകളെ കുറിച്ച് ബാലഭാസ്കറിന് അറിവുണ്ടോ എന്ന് സി.ബി.ഐ പരിശോധിക്കുന്നു