ബജാജ് പള്‍സര്‍ 125 ഈ മാസം ഇന്ത്യന്‍ വിപണിയിലേക്ക്
ബജാജ് പള്‍സര്‍ 125 ഈ മാസം ഇന്ത്യന്‍ വിപണിയിലെത്തും. രാജ്യത്ത് ഉടനടി നടപ്പിലാക്കുന്ന ബഎസ് VI മലിനീകരണ നിരോധന ചട്ടങ്ങള്‍ പ്രമാണിച്ചാവും ബജാജ് വാഹത്തെ പുറത്തിറക്കുന്നത്. കൊളമ്ബ്യ, പോളന്‍ഡ് എന്നിവിയങ്ങളില്‍ വില്‍പ്പനയിലുള്ള പര്‍സര്‍ NS -ന്റെ രൂപത്തിലുള്ള 125 സിസി പതിപ്പിനു പകരം പുതിയ ഇന്ത്യന്‍ പതിപ്പിന് പള്‍സര്‍ 150 -യുടെ പരമ്ബരാഗത ഡിസൈന്‍ ശൈലി തുടരാനാണ് നിര്‍മ്മാതാക്കളുടെ തീരുമാനം. മുമ്ബ് പുറത്തു വന്ന റിപ്പോര്‍ട്ടുകളില്‍ വാഹനത്തിന് പള്‍സര്‍ NS -ന്റെയും, വിപണിയില്‍ നിന്ന് കമ്ബനി പിന്‍വലിച്ച പള്‍സര്‍ LS 135 -ന്റെയും ഘടകങ്ങള്‍ ചേര്‍ത്തുള്ള ഡിസൈനാവും എന്നാണ് സൂചിപ്പിച്ചിരുന്നത്.
12 bhp കരുത്തും 11 Nm torque ഉം സൃഷ്ടിക്കുന്ന 124.45 സിസി സിംഗള്‍ സിലണ്ടര്‍ എയര്‍കൂള്‍ഡ് സിംഗിള്‍ സിലണ്ട്രര് എഞ്ചിനാണ് വാഹനത്തിന്റെ ഹൃദയം. അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ ബോക്സാണ്. വാഹനം 150 സിസി താഴെയായതിനാല്‍ ABS -ന്റെ ആവശ്യമില്ല. വാഹനത്തിന് മുന്പില് 240 mm ഡിസ്ക് ബ്രേക്കും പിന്നില്‍ 130 mm ഡ്രംബ്രേക്കുകളുമാണ് നല്‍കിയിരിക്കുന്നത്. കണ്വെന്ഷനല് ടെലിസ്കോപ്പക്ക് ഫോര്‍ക്കുകളാണ് പുതിയ പള്‍സര്‍ 125 -ന്റെ മുന്‍ വശത്ത് നല്‍കിയിരിക്കുന്നത് പിന്നില്‍ ഇരട്ട നൈട്രോക്സ് ഷോക്ക് അബ്സോര്‍ബറുകളുമാണ്.
കറുപ്പ്, ചുമല, വെള്ള, മഞ്ഞ എന്നിങ്ങനെ നാല് നിറങ്ങളിലാവും ബൈക്ക് ലഭ്യമാകുന്നത്. ഇവയ്ക്കൊപ്പം പുതിയ നിയോണ്‍ നിറത്തിലുള്ള പതിപ്പും ബജാജ് പുറത്തിറക്കുമെന്നാണ് കരുതുന്നത്. 60,000 രൂപയാണ് വാഹനത്തിന് നിലവില്‍ പ്രതീക്ഷിക്കുന്ന വില.