ബജാജ് പ്ലാറ്റിനയുടെ വില വര്‍ധിപ്പിച്ചു
ബജാജ് പ്ലാറ്റിനയുടെ വില വര്‍ധിപ്പിച്ചു. പ്ലാറ്റിന 100, പ്ലാറ്റിന 110 എച്ച്-ഗിയര്‍ എന്നിവയുടെ വിലയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. യഥാക്രമം 1,498 രൂപ, 2,349 രൂപ എന്നിങ്ങനെയാണ് എക്സ് ഷോറൂം വില വര്‍ദ്ധനവ്. പ്ലാറ്റിന 100 കിക്ക്-സ്റ്റാര്‍ട്ട് പതിപ്പിന് ഇപ്പോള്‍ 49,261 രൂപയും പ്ലാറ്റിന 110 എച്ച്-ഗിയറിന് 62,899 രൂപയുമാണ് വില.
പ്ലാറ്റിന 100, 102 സിസി എഞ്ചിന് ഉപയോഗിക്കുന്നു, അത് 7,500 ആര്‍പിഎമ്മില്‍ 7.7 ബിഎച്ച്പി കരുത്തും 5,500 ആര്‍പിഎമ്മില്‍ 8.34 എന്‍എമ്മും ഉത്പാദിപ്പിക്കുന്നു. അഞ്ച് സ്പീഡ് ഗിയര്‍ബോക്സ് ലഭിക്കുന്ന സെഗ്മെന്റിലെ ആദ്യത്തെ മോട്ടോര്‍സൈക്കിളായ പ്ലാറ്റിന 110 എച്ച്-ഗിയറില്‍ 115.45 സിസി എഞ്ചിന് ഉപയോഗിച്ചിരിക്കുന്നു.ഇത് 7,000 ആര്‍പിഎമ്മില്‍ 8.3 ബിഎച്ച്പിയും 5,000 ആര്‍പിഎമ്മില്‍ 9.81 എന്‍എമ്മും നല്കുന്നു.