തിരുവനന്തപുരം കോര്പ്പറേഷന് ഭരണം ബി ജെ പി പിടിച്ചെടുക്കും : കെ.സുരേന്ദ്രന്
തിരുവനന്തപുരം : ഇത്തവണത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പ് ഫലം പുറത്ത്
വരുമ്പോൾ തിരുവനന്തപുരം കോര്‍പ്പറേഷന്റെ ഭരണം ബി ജെ പി പിടിച്ചെടുക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്.
'100 പഞ്ചായത്തുകളില്‍ ബിജെപി ഏറ്റവും വലിയ ഒറ്റ കക്ഷിയാകും. കൊല്ലം, എറണാകുളം, തൃശൂര്‍, കോഴിക്കോട് ഈ നാല് കോര്‍പ്പറേഷനുകളിലും നിര്‍ണായക മുന്നേറ്റമുണ്ടാകും. കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ഇത്തവണ അക്കൗണ്ട് തുറക്കും. നിരവധി മുനിസിപ്പാലിറ്റികളുടെ ഭരണം എന്‍ഡിഎക്ക് കിട്ടും. യുഡിഎഫിനും എല്‍ഡിഎഫിനും നേരത്തെ ലഭിച്ചതിനേക്കാള്‍ സീറ്റുകളുടെ കുറവ് ഉണ്ടാകും. ഏറ്റവും കൂടുതല്‍ സീറ്റുകള്‍ കിട്ടാന്‍ പോകുന്നത് തങ്ങള്‍ക്കായിരിക്കും'മെന്നും കെ.സുരേന്ദ്രന് പറഞ്ഞു.