സി കെ ജാനുവിന് പണം നല്‍കിയത് ആര്‍എസ്എസ് അറിവോടെയെന്ന് പ്രസീത: സുരേന്ദ്രനും പ്രസീതയും തമ്മിലുള്ള പുതിയ സംഭാഷണം പുറത്ത്
സികെ ജാനുവിന് പണം നല്‍കിയത് ആര്‍എസ് എസ്സ് അറിവോടെയെന്ന് പ്രസീത അഴീക്കോട്.പണം ഏര്‍പ്പാട് ചെയ്തത് സംഘടനാ ഓര്‍ഗനൈസിംഗ് സെക്രട്ടറി എം ഗണേഷെന്ന് കെ സുരേന്ദ്രന്.ഗണേഷാണ് പണം ഏര്‍പ്പാടു ചെയ്തതെന്ന് വെളിപ്പെടുത്തുന്ന കെ സുരേന്ദ്രന്റ ശബ്ദസന്ദേശം പുറത്തായി.
സുരേന്ദ്രന് പ്രസീതയോട് വെളിപ്പെടുത്തുന്ന ശബ്ദ സന്ദേശമാണ് പുറത്തായത്. ജാനുവിന് നല്‍കിയത് 25 ലക്ഷം രൂപ.പണം കൈമാറിയത് മാര്‍ച്ച് 26ന് ബത്തേരി മണിമല ഹോം സ്റ്റേയിലെ മുറിയില്‍ വച്ച്.പണം കൊണ്ടുവന്നത് ബിജെപി വയനാട് ജില്ലാ ജനറല്‍ സെക്രട്ടറി പ്രശാന്ത് മലവയല്‍.പണം എത്തിച്ചത് തുണി സഞ്ചിയില്‍ പൂജാ നിവേദ്യങ്ങള്‍ എന്ന പേരില്‍.നേരത്തെ കൈമാറിയ പത്ത് ലക്ഷത്തിന് പുറമേയാണ് ഈ 25 ലക്ഷം രൂപയെന്നതും വ്യക്തം.