തൃശൂരില്‍ വീണ്ടും കൊലപാതകം; പഴയന്നൂരില്‍ യുവാവിനെ വെട്ടിക്കൊന്നു
പഴയന്നൂർ > തൃശൂരിൽ വീണ്ടും കൊലപാതകം. ഒറ്റപ്പാലം സ്വദേശി റഫീഖിനെയാണ് അക്രമികൾ വെട്ടിക്കൊലപ്പെടുത്തിയത്. റഫീഖിന്റെ സുഹൃത്ത് ഫാസിലിനും വെട്ടേറ്റിട്ടുണ്ട്. പഴയന്നൂരിലാണ് സംഭവം.ഫാസിലിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശനിയാഴ്ച അന്തിക്കാട്ട് കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്നിരുന്നു. അന്തിക്കാട് ആദർശ് വധക്കേസ് പ്രതി നിധിനെയാണ് വെട്ടിക്കൊന്നത്. ഇതിനുപിന്നെലെയാണ് പുതിയ സംഭവം.
കഞ്ചാവ് കേസില്‍ പ്രതിയാണ് കൊല്ലപ്പെട്ട റഫീഖ്.
ജില്ലയില്‍ മൂന്നാഴ്ചക്കിടെ ജില്ലയില്‍ നടക്കുന്ന ഒമ്പതാമത്തെ കൊലപാതകമാണിത്.