ഡൽഹിയിൽ വീണ്ടും നിരോധനാജ്ഞ
ന്യൂഡൽഹി : പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരെ പ്രക്ഷോഭം ശക്തമാകുന്നതിന്റെ പശ്ചാത്തലത്തിൽ, ഡൽഹി ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജാമിയ മിലിയ വിദ്യാർഥികളുടെ ജന്തർ മന്തറിലേക്കുള്ള മാർച്ചിന് പൊലീസ് അനുമതി നിഷേധിച്ചു. മാർച്ച് നടത്തിയാൽ കസ്റ്റഡിയിലെടുക്കുമെന്ന് പൊലീസ് വിദ്യാർഥികൾക്കു മുന്നറിയിപ്പു നൽകിയിട്ടുണ്ട്.