തിങ്കളാഴ്ച മുതല്‍ ഡല്‍ഹിയില്‍ ജിം, യോഗ സെന്ററുകള്‍ക്ക് പ്രവർത്തനാനുമതി
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോവിഡ് കേസുകള്‍ ഗണ്യമായി കുറഞ്ഞ് പോസിറ്റിവിറ്റി നിരക്ക് താഴ്ന്നതോടെ ലോക്ഡൗണില്‍ കൂടുതല്‍ ഇളവുകളുമായി സര്‍ക്കാര്‍ . സംസ്ഥാനത്തെ ഇളവുകള്‍ സംബന്ധിച്ച് ഡല്‍ഹി ദുരന്തനിവാരണ വിഭാഗം പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. തിങ്കളാഴ്ച മുതല്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കും.
ജിം, യോഗ സെന്ററുകള്‍ തുടങ്ങിയവക്ക് 50 ശതമാനം ശേഷിയോടെ പ്രവര്‍ത്തിക്കാം. വിവാഹത്തില്‍ 50 പേര്‍ക്ക് പങ്കെടുക്കാം . വിവാഹമണ്ഡപങ്ങള്‍, ഹാളുകള്‍, ഹോട്ടലുകള്‍, ജിം, യോഗ സെന്ററുകള്‍ എന്നിവിടങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉടമകള്‍ ഉറപ്പാക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങളില്‍ ചൂണ്ടിക്കാട്ടുന്നു .