ഇനി ട്രെയിനിലും റെയില്‍വേ സ്റ്റേഷനിലും മാസ്ക് ധരിച്ചില്ലെങ്കില്‍ 500 രൂപ പിഴ
രാജ്യത്ത് പ്രതിദിന കോവിഡ് കണക്ക് അനുദിനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ റെയില്‍വേ സ്റ്റേഷനുകളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനം.
ട്രെയിനിലും റെയില്‍വേ സ്റ്റേഷനുകളിലും മാസ്ക് ധരിക്കാതെ പ്രവേശിക്കുന്നത് അഞ്ഞൂറു രൂപ പിഴ വിധിക്കാവുന്ന കുറ്റമാക്കി ഉത്തരവിറക്കി.
ഇതു സംബന്ധിച്ച സര്‍ക്കുലര്‍ ഇന്നാണ് റെയില്‍വേ പുറത്തിറക്കിയത്. മാസ്ക് ധരിക്കാതെ പ്രവേശിക്കുന്നത് റെയില്‍വേ ആക്ട് പ്രകാരം കുറ്റകരമാണെന്ന് ഉത്തരവില്‍ പറയുന്നു.
സര്‍ക്കുലര്‍ വന്ന തീയതി മുതല്‍ ആറ് മാസത്തേക്കാണ് നിയന്ത്രണം. അതേസമയം ട്രെയിനില്‍ സഞ്ചരിക്കാന്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന വാര്‍ത്ത വ്യാജമാണെന്നും റെയില്‍വേ അധികൃതര്‍ പറഞ്ഞു.