Sunday, May 05, 2024
 
 
⦿ ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെ എല്ലാ ജീവനക്കാരെയും വിട്ടയച്ചു ⦿ ഷാഫി പറമ്പില്‍ കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ വിഷം: എ എ റഹീം ⦿ തലയോട്ടി പൊട്ടിയത് മരണകാരണം, വാഹനം കയറിയിറങ്ങി; നവജാത ശിശുവിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ⦿ കുഞ്ഞിന്റെ അമ്മ പീഡനത്തിനിരയായെന്ന് മൊഴി; കൊലപാതക കുറ്റം സമ്മതിച്ചു; രക്ഷിതാക്കൾക്ക് പങ്കില്ലെന്ന് നിഗമനം ⦿ തൃശൂരിൽ സ്വകാര്യ ബസിൽ ജീപ്പ് ഇടിച്ച് രണ്ടു പേർ മരിച്ചു; അ‍ഞ്ച് പേർ‌ക്ക് പരുക്ക് ⦿ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ; കേരള തീരത്ത് റെഡ് അലർട്ട് ⦿ കൊല്ലത്ത് യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി പണവും സ്വര്‍ണവും കവര്‍ന്നു; നാലു പേര്‍ അറസ്റ്റില്‍ ⦿ ഖാലിദ് റഹ്‌മാന്റെ സംവിധാനത്തിൽ നസ്ലെൻ, ഗണപതി, ലുക്ക്മാൻ എന്നീ തകർപ്പൻ താരനിരയുമായി പുതിയ സിനിമ ⦿ എസ്എന്‍സി ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് മാറ്റി; അന്തിമവാദം തുടങ്ങിയില്ല ⦿ ബ്രിജ് ഭൂഷണ്‍ സിങ്ങിന് സീറ്റ് നിഷേധിച്ച് ബിജെപി; പകരം മകൻ കരണ്‍ ഭൂഷണ്‍ സിങ്ങിനെ മത്സരിപ്പിക്കും ⦿ ഉഷ്ണതരംഗ സാധ്യത: മെയ് 6 വരെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ⦿ കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്സുകൾ ⦿ എ.ഐ. പ്രായോഗിക പരിശീലനം ⦿ ഇന്‍ഡസ്ട്രറി സെറ്റപ്പ് സപ്പോര്‍ട്ട് വര്‍ക്ഷോപ്പ് ⦿ ഉഷ്ണതരംഗ സാധ്യത: മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു ⦿ ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം ⦿ വിവരാവകാശ നിയമം ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ് ⦿ ഇൻഡസ്ട്രി സെറ്റപ്പ് സപ്പോർട്ട് വർക്‌ഷോപ്പ്‌ ⦿ പഞ്ചാബ് കിങ്സിനു ചെന്നൈയ്ക്കെതിരെ അനായാസ വിജയം ⦿ 7 ദിവസം സാവകാശം വേണം’: പീഡന പരാതിയിൽ ആദ്യമായി പ്രതികരിച്ച് പ്രജ്വൽ ⦿ മോഷ്ടിച്ച പണം കൊണ്ട് കിക്ക് ബോക്സിംഗ് പരിശീലനം,പെണ്‍സുഹൃത്തുക്കളുമായി കറക്കം; ജിമ്മൻ കിച്ചു പിടിയിൽ ⦿ മേയർ- ഡ്രൈവർ തർക്കം: മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ കേസെടുത്തു ⦿ കോൺഗ്രസിനെതിരായ അപകീർത്തികരമായ പരാമർശം; കെ ചന്ദ്രശേഖർ റാവുനെ പ്രചാരണത്തിൽ നിന്ന് വിലക്കി ⦿ "ചിത്തിനി " തേർഡ് ലുക്ക് പോസ്റ്റർ പുറത്തിറക്കി ⦿ ‘കേന്ദ്ര അധികാരം ഉപയോഗിച്ച് പാർട്ടിയെ വേട്ടയാടുന്നു’; നിയമപരമായി നേരിടുമെന്ന് എം എം വർഗീസ് ⦿ പാചകവാതക വാണിജ്യ സിലണ്ടറിന് വിലകുറച്ചു ⦿ ഏപ്രിൽ മാസത്തെ റേഷൻ വിതരണം മെയ് 3 വരെ നീട്ടി ⦿ ലോഡ്‌ ഷെഡ്ഡിങ്‌ ആവശ്യപ്പെട്ടിട്ടില്ല : കെഎസ്‌ഇബി ⦿ മണിപ്പുരിൽ സേനാവാഹനം തടഞ്ഞ് സ്ത്രീകൾ, വൻ പ്രതിഷേധം; ആകാശത്തേയ്ക്ക് വെടിവച്ച് സൈന്യം ⦿ സേലത്ത് ബസ് അപകടം; 6 മരണം, 50 പേർക്ക് പരുക്ക് ⦿ കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിയെ രക്ഷിക്കാനിറങ്ങിയാള്‍ ശ്വാസംമുട്ടി മരിച്ചു ⦿ തൃശ്ശൂരിൽ സിപിഐഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത് ആദായ നികുതി വകുപ്പ് ⦿ ‘അപവാദം പ്രചരിപ്പിച്ചു’; ശോഭാ സുരേന്ദ്രൻ, കെ സുധാകരൻ, നന്ദകുമാർ എന്നിവർക്കെതിരെ വക്കീൽ നോട്ടീസയച്ച് ഇപി ജയരാജൻ ⦿ വേനൽ കടുക്കുന്നു: മൃഗസംരക്ഷണ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു ⦿ റേഷൻ വിതരണം നീട്ടി
News

അഭിഭാഷകരും അധ്യാപകരും ആർക്കിടെക്റ്റും ഡോക്റ്റർമാരുമടങ്ങുന്ന 83 പേരുടെ പട്ടിക പ്രഖ്യാപിച്ച് സിപിഎം

10 March 2021 12:04 PM

സിപിഎം സ്ഥാനാർത്ഥിപ്പട്ടിക തിരുവനന്തപുരത്ത് ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവൻ പ്രഖ്യാപിച്ചു. 85 പേരിൽ 83 പേരുടെ പട്ടികയാണ് പ്രഖ്യാപിച്ചത്. മഞ്ചേശ്വരം, ദേവികുളം എന്നീ സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെ പിന്നീട് തീരുമാനിക്കും. ലോക്സഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മലപ്പുറത്ത് എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്‍റ് വി പി സാനു മത്സരിക്കും.

വിദ്യാർത്ഥി, യുവജനപ്രസ്ഥാനങ്ങളുടെ പ്രാതിനിധ്യം ഉറപ്പാക്കിയിട്ടുണ്ട്. ഈ സംഘടനകളിൽ നിന്ന് 13 പേർക്ക് പ്രാതിനിധ്യം നൽകിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന് പുറമേ, മന്ത്രിമാരായ കെ കെ ശൈലജ, ടി പി രാമകൃഷ്ണൻ, എംഎം മണി എന്നിവരും, സംഘടനാരംഗത്ത് നിന്ന് എം വി ഗോവിന്ദൻ, കെ രാധാകൃഷ്ണൻ, പി രാജീവ്, കെ എൻ ബാലഗോപാൽ എന്നിങ്ങനെയും എട്ട് പേർ മത്സരിക്കുന്നു.

ബിരുദധാരികളായ 48 പേരുണ്ട് സ്ഥാനാർത്ഥിപ്പട്ടികയിൽ. 30 വയസ്സ് വരെയുള്ള നാല് പേർ, 30-40നും ഇടയിൽ പ്രായമുള്ള 8 പേരുണ്ട്, 40-50 വയസ്സിന് ഇടയിൽ പ്രായമുള്ള- 13 പേർ, 50-60- ന് ഇടയിൽ പ്രായമുള്ള 31 പേർ മത്സരിക്കുന്നു, 60-ന് മേൽ 24 പേരും മത്സരിക്കുന്നു. 9 സ്വതന്ത്രരും മത്സരിക്കുന്നു.

അഞ്ച് മന്ത്രിമാരും 33 സിറ്റിംഗ് എംഎൽഎമാരും ഇത്തവണ മത്സരിക്കുന്നില്ല എന്നതാണ് ശ്രദ്ധേയം. തുടർഭരണം ഉറപ്പാക്കുന്ന മികച്ച സ്ഥാനാർത്ഥിപ്പട്ടികയാണ് തയ്യാറാക്കിയിട്ടുള്ളതെന്ന് എ വിജയരാഘവൻ പറഞ്ഞു. തുടർഭരണം വരാതിരിക്കാൻ, മുഖ്യമന്ത്രിക്കെതിരെ ഉന്നതതല ഗൂഢാലോചന നടക്കുകയാണെന്ന് എ വിജയരാഘവൻ ആരോപിച്ചു. രാഹുൽ ഗാന്ധിയും അമിത് ഷായും പരസ്പരം വിമർശിക്കുന്നില്ല. വർഗീയതയ്ക്ക് എതിരെ നിലപാടെടുക്കുന്നത് കേരളത്തിൽ സിപിഎം മാത്രമാണ്. നുണപ്രചാരണത്തിലൂടെ തുടർഭരണം തടയാമെന്നത് വ്യാമോഹം മാത്രമാണെന്നും എ വിജയരാഘവൻ പറഞ്ഞു.

നല്ല രീതിയിലാണ് സീറ്റ് വിഭജനം നടന്നതെന്നും പുതുതായി വന്ന കേരളാ കോൺഗ്രസ് എമ്മും എൽജെഡിയും മികച്ച രീതിയിൽ സഹകരിച്ച് സീറ്റ് വിഭജനം പൂ‍ർത്തിയാക്കിയെന്നും എ വിജയരാഘവൻ വ്യക്തമാക്കി. അവർക്ക് കൂടി സീറ്റ് കൊടുക്കേണ്ടി വരും. അതിനാൽ മറ്റ് ഘടകകക്ഷികൾക്ക് സീറ്റ് നഷ്ടപ്പെടുത്തേണ്ടിയും വിട്ടുവീഴ്ച ചെയ്യേണ്ടിയും വന്നു. അഞ്ച് സിറ്റിംഗ് സീറ്റുകൾ ഉൾപ്പടെ ഏഴ് സീറ്റുകൾ മറ്റ് ഘടകകക്ഷികൾക്കായി സിപിഎം വിട്ടു നൽകി. പൊതുവിൽ സീറ്റ് വിഭജനം നല്ല രീതിയിലാണ് എൽഡിഎഫ് പൂർത്തിയാക്കിയതെന്നും വിജയരാഘവൻ പറഞ്ഞു.

പാർലമെന്‍ററി പ്രവർത്തനവും സംഘടനാപ്രവർത്തനവും പ്രധാനമാണ്. രണ്ട് തവണ വിജയിച്ചവരെ മാറ്റി നിർത്തുന്നത് ഒഴിവാക്കലല്ല, പുതിയവർക്ക് അവസരം നൽകലാണ്. ചിലരെ ഒഴിവാക്കിയെന്ന് ബോധപൂർവം പ്രചാരണം നടത്തുന്നുണ്ട്. ഇത് ജനം നിരാകരിക്കും.

പട്ടിക ഇങ്ങനെ

തിരുവനന്തപുരം ജില്ല
പാറശാല -സി.കെ.ഹരീന്ദ്രൻ
നെയ്യാറ്റിൻകര - കെ ആൻസലൻ
വട്ടിയൂർക്കാവ് - വി.കെ.പ്രശാന്ത്
കാട്ടാക്കട - ഐ.ബി.സതീഷ്
നേമം - വി.ശിവൻകുട്ടി
കഴക്കൂട്ടം - കടകംപള്ളി സുരേന്ദ്രൻ
വർക്കല - വി. ജോയ്
വാമനപുരം - ഡി.കെ.മുരളി
ആറ്റിങ്ങൽ - ഒ.എസ്.അംബിക
അരുവിക്കര - ജി സ്റ്റീഫൻ

.......
കൊല്ലം ജില്ല
കൊല്ലം- എം മുകേഷ്
ഇരവിപുരം - എം നൗഷാദ്
ചവറ - ഡോ.സുജിത്ത് വിജയൻ (സ്വ)
കുണ്ടറ - ജെ.മേഴ്‌സിക്കുട്ടിയമ്മ
കൊട്ടാരക്കര - കെ.എൻ.ബാലഗോപാൽ
......
പത്തനംതിട്ട ജില്ല
ആറന്മുള- വീണാ ജോർജ്
കോന്നി - കെ.യു.ജനീഷ് കുമാർ
റാന്നി ഘടകകക്ഷിക്ക്
.........
ആലപ്പുഴ ജില്ല
ചെങ്ങന്നൂർ- സജി ചെറിയാൻ
കായംകുളം - യു .പ്രതിഭ
അമ്പലപ്പുഴ- എച്ച്.സലാം
അരൂർ - ദലീമ ജോജോ
മാവേലിക്കര - എം എസ് അരുൺ കുമാർ
ആലപ്പുഴ- പി.പി .ചിത്തരഞ്ജൻ
............
കോട്ടയം ജില്ല
ഏറ്റുമാനൂർ -വി.എൻ വാസവൻ
പുതുപ്പള്ളി- ജെയ്ക്ക് സി തോമസ്
കോട്ടയം- കെ.അനിൽകുമാർ
......
എറണാകുളം ജില്ല
കൊച്ചി - കെ.ജെ. മാക്സി
വൈപ്പിൻ - കെ.എൻ ഉണ്ണികൃഷ്ണൻ
തൃക്കാക്കര - ഡോ. ജെ.ജേക്കബ്
തൃപ്പൂണിത്തുറ - എം.സ്വരാജ്
കളമശേരി - പി രാജീവ്
കോതമംഗലം - ആൻറണി ജോൺ
കുന്നത്ത്നാട് - പി.വി.ശ്രീനിജൻ
ആലുവ - ഷെൽന നിഷാദ് അലി
എറണാകുളം- ഷാജി ജോർജ് (സ്വ)
.........
ഇടുക്കി
ഉടുമ്പൻചോല - എം.എം.മണി
ദേവികുളം- തീരുമാനമായില്ല
............
തൃശൂർ
ഇരിങ്ങാലക്കുട - ഡോ.ആർ.ബിന്ദു
വടക്കാഞ്ചേരി- സേവ്യർ ചിറ്റിലപ്പള്ളി
മണലൂർ - മുരളി പെരുനെല്ലി
ചേലക്കര - കെ.രാധാകൃഷ്ണൻ
ഗുരുവായൂർ - അക്ബർ
പുതുക്കാട് - കെ.കെ. രാമചന്ദ്രൻ
കുന്നംകുളം - എ.സി.മൊയ്തീൻ
............
പാലക്കാട് ജില്ല
തൃത്താല- എം ബി രാജെഷ്
തരൂർ- പി.പി.സുമോദ്,
കൊങ്ങാട്- ശാന്തകുമാരി
ഷൊർണൂർ-പി.മമ്മിക്കുട്ടി
ഒറ്റപ്പാലം-പ്രേം കുമാർ
മലമ്പുഴ-എ.പ്രഭാകരൻ
ആലത്തൂർ- കെ. ഡി. പ്രസേനൻ
നെന്മാറ- കെ.ബാബു
.......
വയനാട്
മാനന്തവാടി- ഒ.ആർ കേളു
ബത്തേരി- എം.എസ്.വിശ്വനാഥൻ

.....

മലപ്പുറം ജില്ല
തവനൂർ - കെ.ടി.ജലീൽ (സ്വ)
പൊന്നാനി- പി.നന്ദകുമാർ
നിലമ്പൂർ-പി.വി.അൻവർ (സ്വ), തിരൂർ - ഗഫൂർ പി ലില്ലീസ്,
താനൂർ-അബ്ദുറഹ്മാൻ
പെരിന്തൽമണ്ണ- മുഹമ്മദ് മുസ്തഫ
കൊണ്ടോട്ടി-സുലൈമാൻ ഹാജി (സ്വ)
മങ്കട- റഷീദലി
വേങ്ങര-ജിജി
വണ്ടൂർ- പി.മിഥുന
......
കോഴിക്കോട് ജില്ല
പേരാമ്പ്ര - ടി.പി. രാമകൃഷ്ണൻ
ബാലുശ്ശേരി : സച്ചിൻ ദേവ്
കോഴിക്കോട് നോര്‍ത്ത്-:തോട്ടത്തിൽ രവീന്ദ്രൻ
ബേപ്പൂർ: പി.എ.മുഹമ്മദ് റിയാസ്
തിരുവമ്പാടി - ലിൻ്റോ ജോസഫ്
കൊടുവള്ളി - കാരാട്ട് റസാഖ് (സ്വ)
കുന്ദമംഗലം- പിടിഎ റഹീം (സ്വ)
കൊയിലാണ്ടി - കാനത്തിൽ ജമീല
.........
കണ്ണൂർ ജില്ല
ധർമ്മടം -പിണറായി വിജയൻ
തലശേരി -എ എൻ ഷംസീർ
പയ്യന്നൂർ -ടി ഐ മധുസൂധനൻ
കല്യാശേരി -എം വിജിൻ
അഴിക്കോട് -കെ വി സുമേഷ്
പേരാവൂർ - സക്കീർ ഹുസൈൻ
മട്ടന്നൂർ -കെ.കെ.ഷൈലജ
തളിപറമ്പ് -എം.വി ഗോവിന്ദൻ
..........
കാസർകോട് ജില്ല
ഉദുമ -സി.എച്ച്.കുഞ്ഞമ്പു
മഞ്ചേശ്വരം -തീരുമാനമായില്ല
തൃക്കരിപ്പൂർ -എം. രാജഗോപാൽ

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration