എടിഎമ്മില്‍ നിന്നും പണം ലഭിച്ചില്ല: പെട്രോള്‍ ഒഴിച്ച് തീയിട്ട് യുവാവ്, സംഭവം കൊച്ചിയില്‍
കൊച്ചി: പണം ലഭിക്കാത്തതിനെ തുടര്‍ന്ന് യുവാവ് എടിഎമ്മിന് തീയിട്ടു. കൊച്ചിന് യൂണിവേഴ്സിറ്റി ക്യാംപസിനുള്ളിലെ എടിഎമ്മിനാണ് യുവാവ് പെട്രോള്‍ ഒഴിച്ച് തീയിട്ടത്. എസ്ബിഐയുടെ എടിഎമ്മില്‍ നിന്നും പണം പിന്‍വലിക്കാന്‍ സാധിക്കാതെ വന്നതിനെ തുടര്‍ന്നാണ് തീയിട്ടതെന്നാണ് സംശയം.
കുപ്പിയില്‍ പെട്രോളുമായാണ് യുവാവ് എടിഎം കൗണ്ടറില്‍ എത്തിയത്. പിന്നീട് കാര്‍ഡ് എടുത്ത് മെഷീനില്‍ ഇട്ടു. പണം കിട്ടാതെ വന്നതിനെ തുടര്‍ന്ന് എടിഎം മെഷീനില്‍ കയ്യില്‍ കരുതിയ പെട്രോള്‍ ഒഴിക്കുകയായിരുന്നു. തീ വേഗത്തില്‍ പടര്‍ന്നു പിടിച്ചു.
തീ പടര്‍ന്നു പിടിച്ചതിനെ തുടര്‍ന്ന് യുവാവ് വേഗം പുറത്തേയ്ക്ക് ചാടുന്നതും വീഡിയോയില്‍ കാണാം. തീപിടിച്ചതിനെ തുടര്‍ന്ന് എടിഎം തകരാറില്‍ ആയിട്ടുണ്ട്. യുവാവ് മാസ്ക് ധരിച്ചതിനാല്‍ ആരാണ് തീയിട്ടതെന്ന് വ്യക്തമായിട്ടില്ല. യുവാവിനായി കളമശ്ശേരി പോലീസ് തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.