ഡല്‍ഹി എയിംസില്‍ തീപിടിത്തം; ആളപായമില്ല
ഡല്‍ഹിയിലെ എയിംസില്‍ വന്‍ അഗ്നിബാധ . തിങ്കളാഴ്ച രാവിലെയോടെയാണ് തീപിടിത്തമുണ്ടായത്.പ്രധാന അത്യാഹിത വിഭാഗത്തോട് ചേര്‍ന്ന് തിങ്കളാഴ്ച രാവിലെ അഞ്ചുമണിയോടെയായിരുന്നു അപകടം. ഒരു മണിക്കൂറിനകം തന്നെ തീയണച്ചതായി ഡല്‍ഹി ഫയര്‍ വിഭാഗം അറിയിച്ചു. തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.