മണ്ടയ്ക്കാട് ദേവി ക്ഷേത്രത്തില്‍ തീപിടിത്തം, മേല്‍ക്കൂര കത്തിയമര്‍ന്നു
കന്യാകുമാരി മണ്ടയ്ക്കാട് ദേവി ക്ഷേത്രത്തില്‍ തീപിടിത്തം. ബുധനാഴ്ച രാവിലെ ദീപാരാധന കഴിഞ്ഞശേഷം ക്ഷേത്രത്തിലെ മൂലസ്ഥാനത്തില് തീപിടിത്തമുണ്ടായത് നാട്ടുകാരാണ് ആദ്യം കണ്ടത്. ഉടന്‍ തന്നെ കുളച്ചല്‍ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ക്കും മണ്ടയ്ക്കാട് പൊലീസിനെയും വിവരം അറിയിച്ചു.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ നാട്ടുകാരുടെ സഹായത്തോടെ തീ കെടുത്തി. ക്ഷേത്രത്തിലെ മേല്‍ക്കൂര പകുതിയോളം കത്തിനശിച്ചു. കുളച്ചല്‍ എ എസ് പി വിശ്വശാസ്ത്രി സംഭവസ്ഥലത്തെത്തി.
തമിഴ്നാട് ഐ ടി മന്ത്രി മനോ തങ്കരാജ്, കന്യാകുമാരി ജില്ലാ കളക്ടര്‍ അരവിന്ദ് എന്നിവരും ക്ഷേത്രത്തിലെത്തി. നിലവിളക്കില്‍ നിന്ന് തീ പടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് അന്വേഷണം ആരംഭിച്ചു.