Wednesday, March 12, 2025
 
 
⦿ പാതിവില തട്ടിപ്പ്; കെ എൻ ആനന്ദകുമാറിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി, ദേഹാസ്വാസ്ഥ്യം മൂലം ആശുപത്രിയില്‍ തുടരുന്നു ⦿ ഇന്ത്യയിലെ ആദ്യ ഹൈബ്രിഡ് മോട്ടോര്‍സൈക്കിളുമായി യമഹ; വില 1.44 ലക്ഷം ⦿ 2023-24 വര്‍ഷത്തെ ആവിഷ്‌കൃത പദ്ധതിയ്ക്ക് കേന്ദ്രം ഒരുരൂപ പോലും ഗ്രാന്റ് അനുവദിച്ചില്ല: തിരിച്ചടിച്ച് മന്ത്രി വീണ ജോര്‍ജ് ⦿ 199 രൂപയ്ക്ക് A+; SSLC സയന്‍സ് വിഷയങ്ങളുടെ ഉറപ്പായ ചോദ്യവും ഉത്തരവും ; വീണ്ടും വിവാദ വാഗ്ദാനവുമായി എം എസ് സൊല്യൂഷന്‍സ് ⦿ മുണ്ടക്കൈ-ചൂരൽമല പുനരധിവാസം; ടൗൺഷിപ്പിന് മാർച്ച് 27ന് മുഖ്യമന്ത്രി തറക്കല്ലിടും ⦿ സ്വർണക്കടത്ത്; നടി രന്യ റാവുവിൻ്റെ കൂട്ടാളി അറസ്റ്റിൽ ⦿ ഒമാനിൽ നിന്നും കടത്തിയത് കിലോക്കണക്കിന് രാസലഹരി ⦿ 'മകനെ ഉപയോഗിച്ചെന്നത് കെട്ടുകഥ', തിരുവല്ല എംഡിഎംഎ കേസിൽ പൊലീസിനെതിരെ അമ്മ; ഗുരുതര ആരോപണം തള്ളി ഡിവൈഎസ്‌പി ⦿ “എം കുമരൻ സൺ ഓഫ് മഹാലക്ഷ്മി” വീണ്ടും വരുന്നു ! ⦿ ഇടുക്കി പരുന്തുംപാറയിലെ റിസോർട്ടിൽ നിർമ്മിച്ച കുരിശ് റവന്യൂ സംഘം പൊളിച്ചു നീക്കി ⦿ മാര്‍ക്ക് കാര്‍ണി കാനഡയുടെ പുതിയ പ്രധാനമന്ത്രി ⦿ കാസർഗോഡ് 15 കാരിയുടെയും യുവാവിന്റെയും മരണം ആത്മഹത്യ ⦿ സര്‍വകലാശാല നിയമഭേദഗതി രണ്ടാം ബില്ലിന് അവതരണ അനുമതി നൽകി ഗവർണ്ണർ ⦿ അവസാന ഹോം മത്സരത്തിൽ മുംബൈ സിറ്റിയെ വീഴ്ത്തി കേരള ബ്ലാസ്റ്റേഴ്‌സ് ⦿ വെഞ്ഞാറമൂട് കൂട്ടക്കൊല; പ്രതി അഫാന് ദേഹാസ്വാസ്ഥ്യം ⦿ മുംബൈയിൽ നിന്ന് കണ്ടെത്തിയ വിദ്യാർത്ഥിനികളെ കെയർ ഹോമിലേക്ക് മാറ്റി; ഉച്ചയോടെ താനൂർ പൊലീസിന് കൈമാറും ⦿ മലപ്പുറത്ത് നിന്ന് കാണാതായ പെണ്‍കുട്ടികള്‍ മുംബൈയില്‍; ഇവര്‍ക്കൊപ്പം മുംബൈ വരെ മറ്റൊരു യുവാവും ⦿ നമ്പർ പ്ലേറ്റില്ലാത്ത സ്വിഫ്റ്റ് കാർ, രാത്രി പൊലീസ് വളഞ്ഞപ്പോൾ കിട്ടിയത് എംഡിഎംഎ ⦿ ചോദ്യപേപ്പർ ചോർച്ച കേസ്; ഷുഹൈബിന്റെ അറസ്റ്റ് രേഖപ്പെടുത്തി ⦿ ‘കുഴിയില്‍ കാലും നീട്ടിയിരിക്കുന്ന കിളവിയാണ്, മാല ചോദിച്ചിട്ട് തന്നില്ല, അതാണ് കൊന്നത്’ പൊലീസിനോട് അഫാന്‍ ⦿ ഷഹബാസ് കൊലപാതകം; മെസ്സേജുകൾ പലതും ഡിലീറ്റ് ചെയ്ത് പ്രതികൾ; മെറ്റയിൽ നിന്നും വിവരങ്ങൾ തേടി പൊലീസ് ⦿ കലാഭവൻ മണി ഓർമ്മയായിട്ട് ഒമ്പതു വർഷം ⦿ സ്വർണവിലയിൽ ഇടിവ് ⦿ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് നേരെ ആക്രമണ ശ്രമം; പിന്നില്‍ ഖലിസ്ഥാനികളെന്ന് സംശയം ⦿ വീണ്ടും ദക്ഷിണാഫ്രിക്ക വീണു; ചാമ്പ്യൻസ് ട്രോഫിയില്‍ ഇന്ത്യ-ന്യൂസിലന്‍ഡ് കിരീടപ്പോരാട്ടം ⦿ പത്താം ക്ലാസ് വിദ്യാർഥിനി വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ ⦿ കരുവാരകുണ്ടിലെ കടുവയുടെ ദൃശ്യങ്ങൾ എഡിറ്റ് ചെയ്ത് ഉണ്ടാക്കിയത്; യുവാവിനെതിരെ കേസ് ⦿ സിപിഐഎം സംസ്ഥാന സമ്മേളനത്തിന് പതാക ഉയർന്നു ⦿ പ്രശസ്ത പിന്നണി ഗായിക കൽപന രാഘവേന്ദർ ആത്മഹത്യക്ക് ശ്രമിച്ചു; ഗുരുതരാവസ്ഥയിൽ ⦿ രഞ്ജി ട്രോഫിയിൽ കേരളം നേടിയത് ജയസമാനമായ നേട്ടം: മുഖ്യമന്ത്രി ⦿ ഓസീസിനെ തകർത്ത് ഇന്ത്യ ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ⦿ പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ച കേസ്; എസ്ഡിപിഐ ദേശീയ പ്രസിഡൻ്റ് അറസ്റ്റിൽ ⦿ പ്രേക്ഷകരെ ഹര്‍ഷ പുളകിതരാക്കാന്‍ ശരപഞ്ജരം വീണ്ടും ബിഗ് സ്‌ക്രീനില്‍ ⦿ ലഹരി മുക്ത കേന്ദ്രത്തില്‍ അയച്ചതില്‍ വൈരാഗ്യം: അനുജന്റെ തലയ്ക്ക് വെട്ടിപരുക്കേല്‍പ്പിച്ച് മൂത്ത സഹോദരന്‍ ⦿ ചരിത്ര നേട്ടവുമായി വിഴിഞ്ഞം തുറമുഖം; ഫെബ്രുവരിയിലെ ചരക്കുനീക്കത്തില്‍ ഒന്നാമത്

കാർഷിക സർവകലാശാലയുടെ ‘കെ അഗ്‌ടെക് ലോഞ്ച്പാഡ്’ ഉദ്ഘാടനം 14ന്

11 March 2025 09:50 PM

കേരള കാർഷിക സർവകലാശാല ‘കെ അഗ്‌ടെക് ലോഞ്ച്പാഡ്’ എന്ന പേരിൽ കാർഷിക ഭക്ഷ്യ അനുബന്ധ വ്യവസായ ഇൻകുബേറ്റർ വെള്ളായണി കാർഷിക കോളേജിൽ സ്ഥാപിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാനത്ത് ആദ്യമായിട്ടാണ് 15 കോടിയോളം അടങ്കൽ തുക വകയിരുത്തി കൊണ്ടുള്ള പദ്ധതി ഒരു സർവകലാശാല ഗ്രാന്റായി നേടിയെടുക്കുന്നത്. നബാർഡ്, ഓസ്‌ട്രേലിയയിലെ വെസ്റ്റേൺ സിഡ്നി സർവകലാശാല എന്നിവയുടെ സഹകരണത്തോടെ വലിയ മുതൽമുടക്കിലാണ് ഇൻകുബേറ്റർ ആരംഭിക്കുന്നത്. കാർഷിക സർവ്വകലാശാലയുടെ കീഴിൽ സെക്ഷൻ 8 കമ്പനിയായി രജിസ്റ്റർ ചെയ്യുന്ന ഇൻകുബേറ്റർ പദ്ധതിക്കായി പ്രത്യേക ഭരണസംവിധാനമുണ്ടാകുമെന്നും കാർഷിക കോളേജ് ഡീൻ ഡോ. റോയ് സ്റ്റീഫന്റെയും കാർഷിക വിജ്ഞാന വിഭാഗം മേധാവി ഡോ. അലൻ തോമസിന്റെയും നേതൃത്വത്തിൽ പദ്ധതി നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.


കാർഷിക മേഖലയിലുള്ള സ്റ്റാർട്ടപ്പുകൾക്ക് ഇൻക്യുബേഷൻ പിന്തുണയും ആശയവൽക്കരണത്തിൽ നിന്നും ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കുന്നതിനുള്ള മാർഗനിർദ്ദേശവും അടിസ്ഥാന സൗകര്യങ്ങളും നൽകുകയാണ് കെ അഗ്‌ടെക് ലോഞ്ച്പാഡ് ഇൻകുബേറ്ററിന്റെ പ്രധാന ലക്ഷ്യം. ഓസ്‌ട്രേലിയയിലെ വെസ്റ്റേൺ സിഡ്നി സർവകലാശാലയുമായുള്ള സഹകരണം വിദേശ രാജ്യങ്ങളിലെ കാർഷിക മേഖലയിലെ പ്രവർത്തനങ്ങൾ മനസിലാക്കുന്നതിനും അവിടത്തെ പ്രായോഗിക സാങ്കേതിക രീതികൾ അറിയുന്നതിനും മുതൽക്കൂട്ടാവും.


ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ കൃത്യമായ കാർഷിക സാങ്കേതിക വിദ്യകൾ വികസിപ്പിക്കുന്നതിനും കർഷകർക്കുള്ള സാങ്കേതിക പിന്തുണയും പദ്ധതിയിൽ വിഭാവനം ചെയ്തിട്ടുണ്ട്. കാർഷിക ഉൽപ്പന്നങ്ങളുടെ മൂല്യവർദ്ധനവും വൈവിധ്യവൽക്കരണവും ഉറപ്പാക്കി കർഷകരുടെയും സംരംഭകരുടെയും വരുമാനം വർദ്ധിപ്പിക്കുന്നതിനുള്ള സാദ്ധ്യതകൾ കണ്ടെത്തും. കേരളത്തിന്റെ കാർഷിക മേഖലയുടെ സുസ്ഥിര സാമ്പത്തിക സാങ്കേതിക വളർച്ച മുന്നിൽ കണ്ടുള്ള സംരംഭം മേഖലയിലെ നവസംരംഭകർക്കും ഗവേഷകർക്കും വിദ്യാർത്ഥികൾക്കും ഉപകാരപ്രദമാകും. പദ്ധതിയിൽ സ്ത്രീ സംരംഭകർക്ക് പ്രത്യേക പരിഗണനയുണ്ടാവുമെന്നും മന്ത്രി അറിയിച്ചു.


വെള്ളായണി കാർഷിക കോളേജിൽ മാർച്ച് 14ന് രാവിലെ 11 മണിക്ക് ‘കെ അഗ്‌ടെക് ലോഞ്ച്പാഡ്’ ഇൻകുബേറ്ററിന്റെ ഉദ്ഘാടനം മന്ത്രി പി. പ്രസാദ് നിർവഹിക്കും. അഡ്വ. എം. വിൻസന്റ് എം.എൽ.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ നബാർഡ് ചെയർമാൻ ഡോ ഷാജി കെ വി, കാർഷിക സർവകലാശാല വൈസ് ചാൻസലർ ഡോ ബി അശോക് തുടങ്ങിയവർ പങ്കെടുക്കും. വെസ്റ്റേൺ സിഡ്നി സർവകലാശാല വൈസ് ചാൻസലർ പ്രൊഫസർ ജോർജ് വില്യംസ് ഓൺലൈനായി പങ്കെടുക്കും


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration