Saturday, May 16, 2026
 
 
⦿ ട്രാക്ടർ മറിഞ്ഞ് ഒരു കുടുംബത്തിലെ 6 പേർ മരിച്ചു, 13 പേർക്ക് പരിക്കേറ്റു ⦿ നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: മുഖ്യസൂത്രധാരൻ പിടിയിൽ ⦿ ദുല്‍ഖര്‍ സല്‍മാന്റെ ഒരു വാഹനം കൂടി കസ്റ്റംസ് പിടിച്ചെടുത്തു ⦿ എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു: 99.07 % വിജയം ⦿ ഉത്തര്‍പ്രദേശില്‍ കനത്ത മഴക്കെടുതി; മരണം 111 ⦿ NEET UG പുനഃപരീക്ഷ തീയതി പ്രഖ്യാപിച്ചു ⦿ ഗൗതം അദാനിക്കെതിരായ 265 മില്യൺ ഡോളറിൻ്റെ തട്ടിപ്പുക്കേസുകൾ അവസാനിപ്പിക്കാൻ അമേരിക്ക ⦿ രാജ്യത്ത് പെട്രോൾ, ഡീസൽ വില മൂന്നു രൂപ കൂട്ടി ⦿ അനധികൃത ഗ്യാസ് റീഫില്ലിങ് കേന്ദ്രത്തിൽ റെയ്ഡ്; 91 സിലിണ്ടറുകൾ പിടിച്ചെടുത്തു ⦿ ഇടവമാസ പൂജകൾക്കായി ശബരിമല നട തുറന്നു; ദർശനത്തിന് വെർച്വൽ ക്യൂ ബുക്കിങ് ⦿ ഗവർണറെ കണ്ട് വി ഡി സതീശൻ; സത്യപ്രതിജ്ഞ തിങ്കളാഴ്ച ⦿ സതീശനെ നേരിടാൻ പിണറായി തന്നെ; പിണറായി വിജയൻ പ്രതിപക്ഷ നേതാവ് ⦿ 'എല്ലാവർക്കും നന്ദി, എന്നെ ഞാനാക്കിയത് ടീം യുഡിഎഫ്'; വി ഡി സതീശന്‍ ⦿ ഹൈക്കമാൻഡ് തീരുമാനത്തിൽ തൃപ്തൻ; എന്നും പാർട്ടിക്കൊപ്പം; കെ സുധാകരൻ ⦿ ഖത്തര്‍ ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളിലെ രണ്ട് വിദ്യാര്‍ഥികള്‍ സ്വിമ്മിങ് പൂളില്‍ മുങ്ങിമരിച്ചു ⦿ യുപിയില്‍ കനത്ത മഴയിലും കൊടുങ്കാറ്റിലും 33 പേര്‍ക്ക് ദാരുണാന്ത്യം ⦿ വി ഡി സതീശൻ കേരള മുഖ്യമന്ത്രി ⦿ മലമ്പുഴയിൽ കാട്ടാന ആക്രമണത്തിൽ ഒരു മരണം ⦿ സെപ്റ്റംബര്‍ 30 വരെ പഞ്ചസാര കയറ്റുമതി നിരോധിച്ച് കേന്ദ്രം ⦿ സർക്കാർ രൂപീകരണം; സണ്ണി ജോസഫ് ഇന്ന് ഗവർണറെ കാണും, കൂടിക്കാഴ്ച 3 മണിയ്ക്ക് ⦿ കൊച്ചിയിൽ നിന്ന് രണ്ട് മണിക്കൂറിൽ ലക്ഷദ്വീപിലെത്താം; സീ പ്ലെയിനിൻ്റെ ആദ്യ പരീക്ഷണ പറക്കൽ വിജയകരം ⦿ അമൂൽ പാലിന് വില കൂട്ടി ; ലിറ്ററിന് 2 രൂപ വർധിക്കും, നാളെ മുതൽ പ്രാബല്യത്തിൽ ⦿ അസമില്‍ ഏക സിവില്‍ കോഡ് നടപ്പാക്കാന്‍ ഹിമന്ത ബിശ്വ ശര്‍മ്മ ⦿ സ്കൂളുകളിലെ ഹിജാബ് നിരോധനം പിന്‍വലിച്ച് കർണാടക സർക്കാർ ⦿ കേരളത്തിന്റെ സ്വന്തം 'മിന്നൽ മാജിക്' ബ്രാ‍ൻഡി ഈ മാസം ⦿ ജ്യോത്സ്യന് സർക്കാർ പദവി; കടുത്ത എതിർപ്പിനൊടുവിൽ നിയമനം റദ്ദാക്കി ⦿ CBSE പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; 82.50 % വിജയം; തിരുവനന്തപുരം മുന്നിൽ ⦿ ടിവികെ എംഎൽഎ സീനിവാസ സേതുപതിയെ തടഞ്ഞ മദ്രാസ് ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തു ⦿ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ⦿ തിരുവനന്തപുരം ​മുൻ മേ​യ‍ർ ആ​ര്യാ രാ​ജേ​ന്ദ്ര​നെതിരെ അന്വേഷണം ⦿ തീരുവ ചതിച്ചു; പവന് ഒറ്റയടിക്ക് പതിനായിരത്തിലേറെ രൂപ കൂടി ⦿ എം എ യൂസഫലി യുഎഇയിലെ സമ്പന്നനായ മലയാളി; ഫോബ്സ് മിഡില്‍ഈസ്റ്റ് പട്ടികയില്‍ 5 മലയാളികള്‍ ⦿ മലപ്പുറം മങ്കടയിൽ ഇടിമിന്നലേറ്റ് നാല് വിദ്യാർത്ഥികൾ മരിച്ചു; രണ്ട് പേർക്ക് പരിക്ക് ⦿ ബെംഗളുരുവിൽ പ്രധാനമന്ത്രി സഞ്ചരിച്ച പാതയിൽ ജലാറ്റിൻ സ്റ്റിക്കുകൾ ⦿ സ്‌കൂൾ വളപ്പിൽ നിർത്തിയിട്ടിരുന്ന ബസുകൾ കത്തിനശിച്ചു, ഒഴിവായത് വൻ ദുരന്തം

ഇരകളല്ല ഇതിഹാസങ്ങളിലെ ‘ഒറ്റയമ്മമാർ’ : പ്രൊഫ സി മൃണാളിനി

10 January 2025 03:25 PM

ഇതിഹാസങ്ങളിലെ സിംഗിൾ മദർ എന്ന് വിശേഷിപ്പിക്കാവുന്ന സ്ത്രീ കഥാപാത്രങ്ങൾ സ്വയം ഇരയായി കണ്ടിട്ടില്ലെന്നും പുതുതലമുറ അവരിൽ നിന്ന് പഠിക്കണമെന്നും എഴുത്തുകാരിയും വിമർശകയുമായ പ്രൊഫ സി മൃണാളിനി. കെ എൽ ഐ ബി എഫ് ടോക്കിൽ ഇതിഹാസങ്ങളിലെ സിംഗിൾ മദർ എന്ന വിഷയം അവതരിപ്പിക്കുകയായിരുന്നു അവർ.


സീതയും കുന്തിയും ശകുന്തളയും ശൂർപ്പണഖയും ഹിഡുംബിയുമെല്ലാം ഒറ്റയ്ക്ക് മക്കളെ വളർത്തിയ അമ്മമാരാണ്. അവരെല്ലാം പങ്കാളിയുടെ ജീവിതത്തിൽ തങ്ങളില്ലെന്ന് തിരിച്ചറിഞ്ഞ ആ നിമിഷം സ്വന്തം ജീവിതം സ്വയം തീരുമാനിച്ചവരാണ്. രാമൻ വനവാസം കഴിഞ്ഞെത്തിയ ഉടൻ സീതയോട് അഗ്‌നിശുദ്ധി വരുത്താൻ ആവശ്യപ്പെട്ടപ്പോൾ ആത്മാഭിമാനം നഷ്ടപ്പെട്ട സീത അഗ്‌നിശുദ്ധി വരുത്തി അരനിമിഷം നിൽക്കാതെ മക്കളെയും നൽകി ഭൂമിദേവിക്കൊപ്പം പോയി. അനുഭവിച്ച അപമാനങ്ങൾക്ക് പകരം ചോദിക്കണമെന്ന കുന്തിയുടെ തീരുമാനമാണ് കുരുക്ഷേത്ര യുദ്ധത്തിന് കാരണമാകുന്നത്. ഹിഡുംബിയും ചിത്രാംഗദയുമെല്ലാം മക്കൾക്ക് സർവ വിജ്ഞാനവും പകർന്ന് കരുത്തരാക്കി സമൂഹത്തിനു നൽകിയവരാണ്. ആത്മാഭിമാനം മുറിപ്പെടാതെ ജീവിക്കാനുറച്ച കഥാപാത്രങ്ങളാണ്. ഇതിൽ ഓരോ കഥാപാത്രവും ഓരോ പുസ്തകമാക്കാൻ മാത്രം വലിപ്പമുള്ളവരാണ്.


ഈ വനിതാ രത്‌നങ്ങളെ മാതൃകയാക്കാൻ ഇന്നത്തെ സ്ത്രീകൾ തയ്യാറാകണം. ഇരയുടെ ചട്ട അണിയുന്നവരാണ് ഇന്നത്തെ ഒറ്റയമ്മമാരിൽ ഏറെപ്പേരും. അതിന്റെ ആവശ്യമില്ലെന്നും കരുത്തോടെ മക്കളെ വളർത്തി, സ്വയം പ്രകാശിപ്പിക്കാനുള്ള സാദ്ധ്യതകൾ തേടണമെന്നും ഇതിഹാസങ്ങൾ വായിക്കപ്പെടുന്നത് അത് മനസ്സിലാക്കേണ്ട അർത്ഥത്തിലല്ലെന്നും പ്രൊഫ മൃണാളിനി പറഞ്ഞു.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration