Sunday, October 06, 2024
 
 
⦿ സഞ്ജു തുടങ്ങി; ഹാര്‍ദിക് ഫിനിഷ് ചെയ്തു; ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് മിന്നുന്ന വിജയം ⦿ ടി20 ലോകകപ്പില്‍ പാകിസ്ഥാനെ ആറ് വിക്കറ്റിന് തകര്‍ത്ത് ഹര്‍മന്‍പ്രീതും സംഘവും ⦿ ADGP അജിത് കുമാറിനെതിരെ നടപടി; ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റി ⦿ കൊച്ചി വ്യവസായ മേഖലയില്‍ പൊട്ടിത്തെറി; ഒരാള്‍ കൊല്ലപ്പെട്ടു, മൂന്ന് പേര്‍ക്ക് പരിക്ക് ⦿ മൃഗങ്ങളുടെ ആവാസവ്യവസ്ഥയിലേക്ക് മനുഷ്യൻ കടന്നു കയറരുത്: മന്ത്രി ജെ.ചിഞ്ചുറാണി ⦿ തദ്ദേശ അദാലത്ത്; 17799  പരാതികളിൽ 16767 എണ്ണം തീർപ്പാക്കി : മന്ത്രി എം ബി രാജേഷ് ⦿ വനിതാ ടി20 ലോകകപ്പ്; ഇന്ത്യൻ വനിതകൾക്ക് തോൽവിയോടെ തുടക്കം; കിവീസിനോട് 58 റൺസിനു തോറ്റു ⦿ ഛത്തീസ്ഗഡിൽ വൻ ഏറ്റുമുട്ടൽ; 30 മാവോയിസ്റ്റുകളെ വധിച്ചു, തിരച്ചിൽ തുടരുന്നു ⦿ ഹിസ്ബുള്ള കമ്മ്യൂണിക്കേഷൻസ് കമാൻഡറെ വധിച്ചെന്ന് ഇസ്രയേൽ ⦿ മലപ്പുറത്ത് 5 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു, അതിഥി തൊഴിലാളി പിടിയിൽ ⦿ തൃശ്ശൂര്‍ പൂരം കലക്കിയത് ആര്‍എസ്എസ്; എഡിജിപിക്ക് വീഴ്ച സമ്മതിച്ച് എം വി ഗോവിന്ദന്‍ ⦿ ഡിവൈഎഫ്ഐ പ്രവർത്തകൻഷിബിന്‍ വധക്കേസ്; പ്രതികളായ മുസ്‌ലിം ലീഗ് പ്രവര്‍ത്തകർ കുറ്റക്കാർ; വെറുതെവിട്ട നടപടി ഹൈക്കോടതി റദ്ദാക്കി ⦿ വയനാട് ദുരന്തം: മോഡൽ ടൗൺഷിപ്പിന് അനുയോജ്യമായ സ്ഥലം കണ്ടെത്തി ⦿ കേരള സർവകലാശാലയിൽ 58 കോടിയുടെ വികസന പ്രവർത്തനങ്ങൾ ഉടൻ നടപ്പിലാക്കും : മന്ത്രി ഡോ ആർ ബിന്ദു ⦿ തൃശൂർ പൂരം: വിശദമായ അന്വേഷണവും നിയമനടപടിയും സ്വീകരിക്കും ⦿ പശ്ചിമേഷ്യയിലെ സംഘർഷം: ജാഗ്രതാ നിർദ്ദേശം പാലിക്കണം ⦿ സംസ്ഥാന സ്‌കൂൾ കലോത്സവം ജനുവരി ആദ്യ വാരം തിരുവനന്തപുരത്ത് ⦿ മദ്യലഹരിയിൽ സീരിയൽ നടി ഓടിച്ച കാർ വാഹനങ്ങളിലിടിച്ചു ⦿ പി വി അൻവറിന് പി ശശി വക്കീൽ നോട്ടീസ് അയച്ചു ⦿ ആദ്യത്തെ എആർ ഗ്ലാസ് അവതരിപ്പിച്ച് മെറ്റ: ഓറിയോൺ വിപണിയിലെത്താൻ വൈകും
news

മൃഗങ്ങളുടെ ആവാസവ്യവസ്ഥയിലേക്ക് മനുഷ്യൻ കടന്നു കയറരുത്: മന്ത്രി ജെ.ചിഞ്ചുറാണി

04 October 2024 10:15 PM

വന്യജീവി വാരോഘോഷം മന്ത്രി ഉദ്ഘാടനം ചെയ്തു




          മനുഷ്യൻ മറ്റ് ആവാസ വ്യവസ്ഥകളിലേക്ക് കടന്നു കയറരുതെന്നും വനവും വന്യജീവികളും പ്രകൃതിയുടെ ഭാഗമാണെന്ന ചിന്ത നിലനിർത്തണമെന്നും മൃഗസംരക്ഷണ, മൃഗശാല വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി അഭിപ്രായപ്പെട്ടു. തിരുവനന്തപുരം മ്യൂസിയം കോമ്പൗണ്ടിൽ നടന്ന ചടങ്ങിൽ വന്യജീവി വാരാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. 1952 മുതൽ ഇന്ത്യയിലെമ്പാടും വന്യജീവി വാരാഘോഷം സംഘടിപ്പിച്ചു വരുന്നു. വനം, വന്യജീവി സംരക്ഷണത്തിനെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിനാണ് ഒക്ടോബർ 2 മുതൽ 8 വരെ ഒരാഴ്ചക്കാലം നീണ്ടു നിൽക്കുന്ന പരിപാടികൾ സംഘടിപ്പിക്കുന്നത്.\"\"


മനുഷ്യ സമൂഹത്തിന്റെ അനിയന്ത്രിതമായ ഇടപെടലുകൾ കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകുന്നു. ചൂരൽ മലയിലടക്കമുണ്ടായ ദുരന്തങ്ങൾ ഇതിന്റെ ഉദാഹരണങ്ങളാണ്. സഹവർത്തിത്വത്തിൽ നിന്ന് വന്യജീവി സംരക്ഷണം എന്ന ആശയം ഉയർത്തിയാണ് മ്യൂസിയം, മൃഗശാല വകുപ്പ് വാരാചരണം സംഘടിപ്പിക്കുന്നത്.  ഒരു വിനോദ സഞ്ചാര കേന്ദ്രമെന്നതിലുപരി മൃഗങ്ങളുടെ തനതായ ആവാസ വ്യവസ്ഥ ഉറപ്പുവരുത്താൻ മൃഗശാല ശ്രമിക്കുന്നുണ്ട്. നിലവിലെ മൃഗങ്ങളെ കൂടാതെ ജിറാഫടക്കമുള്ളവയെ മൃഗശാലയിലേക്കെത്തിക്കാനുള്ള പരിപാടികളുമായി വകുപ്പ് മുന്നോട്ട് പോകുന്നു. ഹനുമാൻ കുരങ്ങ് ചാടിപ്പോയ സാഹചര്യത്തിൽ മാതൃകാപരമായ പ്രവർത്തനത്തിലൂടെ അവയെ തിരികെയെത്തിച്ച മൃഗശാല ജീവനക്കാരെ മന്ത്രി അഭിനന്ദിച്ചു.


          കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് വനത്തിനുള്ളിൽ വെള്ളം അടക്കമുള്ള വിഭവങ്ങൾ കുറയുകയും വന്യജീവികൾ നാട്ടിലേക്കെത്തുകയും ചെയ്യുന്ന സാഹചര്യവും നിലവിലുണ്ട്. പ്രകൃതി സൗഹൃദമായ പ്രവർത്തനങ്ങളിലൂടെ ജലലഭ്യത വനത്തിനുള്ളിൽ ഉറപ്പാക്കാൻ സർക്കാർ ശ്രമിക്കുകയാണ്. ഇതിന് പൊതു സമൂഹത്തിന്റെയാകെ പിൻതുണ ആവശ്യമാണ്. വന്യജീവിവാരാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന വിവിധ മത്സരങ്ങൾ പുതുതലമുറക്ക് വനം, വന്യ ജീവി സംരക്ഷണത്തിന്റെ നല്ലപാഠങ്ങൾ പകർന്നു നൽകുമെന്നും മന്ത്രി പറഞ്ഞു.


          ബയോഡൈവേഴ്സറി ക്ലബ്ബിന്റെ ലോഗോ പ്രകാശനം നിർവഹിച്ച മന്ത്രി ക്ലബ്ബ് വോളണ്ടിയന്മാർ, മെന്റർമാർ, ഹനുമാൻ കുരങ്ങിനെ തിരിച്ചെത്തിച്ച ജീവനക്കാർ എന്നിവരെ ആദരിച്ചു.


          വി. കെ പ്രശാന്ത് എം.എൽ.എ അധ്യക്ഷത വഹിച്ച ചടങ്ങിൽ മ്യൂസിയം മൃഗശാല വകുപ്പ് ഡയറക്ടർ ഇൻ ചാർജ് വി.എസ് മഞ്ജുളാദേവി സ്വാഗമാശംസിച്ചു. ഡബ്ല്യൂ.ഡബ്ല്യൂ.എഫ് സ്റ്റേറ്റ് ഡയറക്ടർ രഞ്ജൻ മാത്യു, പ്രകൃതി സംരക്ഷണ ഫോട്ടോഗ്രാഫർ ബാലൻ മാധവൻ, പി.വി വിജയലക്ഷ്മി,  വി. രാജേഷ് എന്നിവർ സംബന്ധിച്ചു.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration