Saturday, October 25, 2025
 
 
⦿ ചെല്ലാനത്തുനിന്ന് കടലിൽ മത്സ്യബന്ധനത്തിന് പോയ അഞ്ച് മത്സ്യത്തൊഴിലാളികളേയും കണ്ടെത്തി ⦿ മദ്യലഹരിയിൽ പൊലീസുകാരൻ ഓടിച്ച വാഹനം ഇടിച്ച് കാൽനടയാത്രക്കാർക്ക് പരുക്ക് ⦿ ശബരിമല സ്വര്‍ണക്കൊള്ള: മുരാരി ബാബു റിമാന്‍ഡില്‍ ⦿ അവ​ഗണിക്കപ്പെട്ട വിഭാ​ഗങ്ങളുടെ മോചനത്തിനായി ജീവിതം സമർപ്പിച്ച മ​ഹത് വ്യക്തിത്വം: ശ്രീനാരായണ ​ഗുരുവിനെ സ്മരിച്ച് രാഷ്‌ട്രപതി ദ്രൗപദി മുർമു ⦿ ഭക്ഷണം കഴിക്കുന്നതിനിടെ കുപ്പിയുടെ മൂടി തൊണ്ടയിൽ കുടുങ്ങി 4 വയസ്സുകാരന് ദാരുണാന്ത്യം ⦿ കേരളത്തിൽ മഴ കനക്കും, മുഴുവൻ ജില്ലകളിലും മുന്നറിയിപ്പ് ⦿ ബിഹാറില്‍ തേജസ്വി യാദവ് മഹാസഖ്യത്തിന്‍റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ⦿ ശബരിമല സ്വർണക്കൊള്ള; മുരാരി ബാബു അറസ്റ്റിൽ ⦿ അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി കേരളം: നവംബർ ഒന്നിന് മുഖ്യമന്ത്രി പ്രഖ്യാപിക്കും ⦿ ബെംഗളൂരുവിൽ കൂട്ടബലാത്സംഗം, രണ്ടു പേർ പിടിയിലായി ⦿ യുവതിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി: ഒരാൾ കസ്റ്റഡിയിൽ ⦿ പിഎം ശ്രീ:കോൺഗ്രസിൽ ഭിന്നത; കേന്ദ്ര ഫണ്ട് വെറുതേ കളയേണ്ടെന്ന് സതീശൻ;പദ്ധതി CPIM-BJP ഡീലെന്നു കെ സി വേണുഗോപാൽ ⦿ രാഷ്ട്രപതി സഞ്ചരിച്ച ഹെലികോപ്റ്ററിന്റെ ടയറുകള്‍ കോണ്‍ക്രീറ്റിൽ താഴ്ന്നു ⦿ അയ്യനെ തൊഴുത് രാഷ്ട്രപതി; ഇരുമുടിക്കെട്ട് ക്ഷേത്രനടയിൽ സമർപ്പിച്ചു ⦿ വനിതാ പോലീസ് ഉദ്യോഗസ്ഥയെ ഫോണിലൂടെ അസഭ്യം പറഞ്ഞു; കുലശേഖരപുരം സ്വദേശി പിടിയില്‍ ⦿ അതിരപ്പള്ളിയില്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ട വനിതാ വാച്ചര്‍ക്ക് നേരെ ലൈംഗികാതിക്രമം; സെഷന്‍സ് ഫോറസ്റ്റ് ഓഫീസര്‍ പിടിയില്‍ ⦿ ഹിജാബ് ധരിച്ച കുട്ടിയെ സ്‌കൂളിൽ പ്രവേശിപ്പിക്കണമെന്ന ഉത്തരവിന് സ്റ്റേ ഇല്ല ⦿ ശബരിമല ദ്വാരപാലക ശില്‍പത്തില്‍ സ്വര്‍ണപ്പാളികള്‍ പുനഃസ്ഥാപിച്ചു ⦿ താമരശ്ശേരിയിലെ നാലാം ക്ലാസുകാരിയുടെ മരണം അമീബിക് മസ്തിഷ്ക ജ്വരം കാരണമല്ല ⦿ അമൃത എക്സ്പ്രസ് രാമേശ്വരത്തേക്ക്; നാളെ മുതൽ സർവീസ് ⦿ മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴ; കെ സുരേന്ദ്രന് ഹൈക്കോടതി നോട്ടീസ് ⦿ മലപ്പുറം മഞ്ചേരിയില്‍ കെട്ടിടത്തിന് മുകളില്‍ അസ്ഥികൂടം; രണ്ടുമാസത്തിലധികം പഴക്കമെന്ന് പൊലീസ് ⦿ ശബരിമല സ്വർണ്ണ കേസ്; അസിസ്റ്റന്റ് എഞ്ചിനീയർ കെ സുനിൽ കുമാറിന് സസ്പെൻ‌ഷൻ ⦿ ‘എന്റെ രാഷ്ട്രീയം സുതാര്യം; മക്കൾ കളങ്കരഹിതർ’; മുഖ്യമന്ത്രി ⦿ ഒ ജെ ജനീഷ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ⦿ സനാഥാലയത്തിനു വീടൊരുക്കാൻ ഒരുമിക്കാം... ⦿ തളിപ്പറമ്പ് തീപിടിത്തം; 50 കടകൾ കത്തിനശിച്ചു, തീ നിയന്ത്രണവിധേയം ⦿ മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പൊട്ടല്‍; ദുരന്ത ബാധിതരുടെ വായ്പ എഴുതിത്തള്ളില്ല; കേന്ദ്ര സർക്കാർ ⦿ തർക്കത്തിനിടെ പ്ലസ് ടു വിദ്യാർഥിയുടെ കഴുത്ത് ബ്ലേ‍ഡ് ഉപയോഗിച്ച് അറുത്തു ⦿ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് രണ്ട് ഘട്ടം; ആദ്യഘട്ട വോട്ടെടുപ്പ് നവംബർ ആറിന്, വോട്ടെണ്ണൽ‌ 14ന് ⦿ കരൂരിലേത് മനുഷ്യനിർമിത ദുരന്തം; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് മദ്രാസ് ഹൈക്കോടതി ⦿ വിദേശ സിനിമയ്ക്ക് 100% താരിഫ് ഏര്‍പ്പെടുത്തി ട്രംപ് ⦿ കരൂര്‍ ദുരന്തം; ടിവികെ നേതാവ് മതിയഴകന്‍ അറസ്റ്റില്‍ ⦿ പാക് അധീന കശ്മീരിലെ പ്രതിഷേധത്തില്‍ വെടിവെയ്പ്പ്; രണ്ട് മരണം ⦿ ദാദാസാഹേബ് പുരസ്‌കാരം രാഷ്ട്രപതിയില്‍ നിന്നും ഏറ്റുവാങ്ങി മോഹന്‍ലാല്‍
sports news

സഞ്ജു തുടങ്ങി; ഹാര്‍ദിക് ഫിനിഷ് ചെയ്തു; ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് മിന്നുന്ന വിജയം

06 October 2024 10:54 PM

ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് വിജയം. ബംഗ്ലാദേശ് ഉയര്‍ത്തിയ 127 റണ്‍സ് വിജയലക്ഷ്യം 79 പന്തുകള്‍ ബാക്കിനില്‍ക്കേ മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു. വിജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലെത്തി. സ്‌കോര്‍: ബംഗ്ലാദേശ്- 127 (19.5), ഇന്ത്യ 132/3 (11.5).

128 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇന്ത്യയ്ക്ക് സഞ്ജു സാംസണും അഭിഷേക് ശര്‍മയും ചേര്‍ന്ന ഓപ്പണിങ് സഖ്യം ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്. രണ്ടാം ഓവറിലെ അവസാന പന്തില്‍ അഭിഷേകിന് റണ്ണൗട്ടായി മടങ്ങേണ്ടിവന്നു. ഏഴ് പന്തില്‍ 16 റണ്‍സെടുത്താണ് അഭിഷേകിന്റെ മടക്കം.

പിന്നീടെത്തിയ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് സഞ്ജുവിനൊപ്പം തകര്‍ത്തടിച്ചതോടെ ഇന്ത്യ അതിവേഗം മുന്നോട്ടുപോയി. ആറാം ഓവറില്‍ ക്യാപ്റ്റനും മടങ്ങേണ്ടിവന്നു. 14 പന്തില്‍ 29 റണ്‍സെടുത്ത സൂര്യകുമാറിനെ മുസ്തഫിസുര്‍ റഹ്‌മാനാണ് പുറത്താക്കിയത്. ജാകര്‍ അലിക്കായിരുന്നു ക്യാച്ച്.

പകരമെത്തിയ അരങ്ങേറ്റക്കാരന്‍ നിതീഷ് കുമാര്‍ റെഡ്ഡിയെ കൂട്ടുപിടിച്ച് സഞ്ജു ആക്രമണം തുടര്‍ന്നു. എട്ടാം ഓവറില്‍ സഞ്ജുവും മടങ്ങി. 19 പന്തില്‍ ആറ് ബൗണ്ടറിയടക്കം 29 റണ്‍സ് അടിച്ചെടുത്താണ് മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്ററുടെ പവിലിയനിലെത്തിയത്. പിന്നീട് ക്രീസിലെത്തിയ ഹാര്‍ദ്ദിക് പാണ്ഡ്യ തകര്‍പ്പന്‍ വെടിക്കെട്ടിലൂടെ ഇന്ത്യയെ അതിവേഗം വിജയത്തിലെത്തിച്ചു. 16 പന്തില്‍ പുറത്താവാതെ 35 റണ്‍സുമായി ഹാര്‍ദിക്കും 15 പന്തില്‍ 16 റണ്‍സുമായി നിതീഷ് കുമാറും പുറത്താവാതെ നിന്നു.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration