Tuesday, May 14, 2024
 
 
⦿ പെരിയ കേസ് പ്രതിയുടെ മകൻ്റെ വിവാഹത്തിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്ത സംഭവം; അന്വേഷണ കമ്മീഷനെ നിയോഗിച്ച് കെപിസിസി ⦿ പാനൂർ വിഷ്ണുപ്രിയ കൊലക്കേസ്: പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവുശിക്ഷ ⦿ മുംബൈയിൽ ശക്തമായ പൊടിക്കാറ്റിൽ കൂറ്റൻ പരസ്യബോർഡ് തകർന്നുവീണു; 3 മരണം, 59 പേർക്ക് പരുക്ക് ⦿ പന്തീരാങ്കാവിൽ നവവധുവിന് മർദനമേറ്റ സംഭവം; സ്ത്രീധനപീഡനമെന്ന് പെൺകുട്ടിയുടെ അച്ഛൻ ⦿ കരമന അഖിൽ കൊലപാതകം; ഡ്രൈവർ അനീഷ് പിടിയിൽ ⦿ 11 മണിക്കൂർ‌ നീണ്ട ഏറ്റുമുട്ടൽ, 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു, സംഭവം ഛത്തീസ്ഗഢില്‍ ⦿ കോപ്പ അമേരിക്ക; ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു; കളിക്കാന്‍ നെയ്മറില്ല ⦿ 50 ദിവസങ്ങൾക്ക് ശേഷം കെജ്‌രിവാൾ ജയിലിന് പുറത്തേക്ക് ⦿ ഇന്ത്യയില്‍ ഗൂഗിള്‍ വാലറ്റ് ലഭ്യമാകുന്നു; ഗൂഗിള്‍ വാലറ്റും ഗൂഗിള്‍ പേയും തമ്മിലുള്ള വ്യത്യാസങ്ങള്‍ അറിയാം… ⦿ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമില്ല ⦿ പ്രതിസന്ധി അവസാനിച്ചു, ചര്‍ച്ച വിജയം; എയർ ഇന്ത്യ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും ⦿ കൊച്ചിയിലും ഇടുക്കിയിലും ശക്തമായ മഴ; കേബിളുകൾ പൊട്ടി കൊച്ചിയിൽ ട്രെയിൻ ഗതാഗതം താറുമാറായി ⦿ ക്രിക്കറ്റ് ടീമിലും കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് പ്രധാന്യം നല്‍കും : നരേന്ദ്ര മോദി ⦿ വിവാദ പരാമർശം; ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് സാം പിട്രോഡ ⦿ ലൈംഗികാതിക്രമക്കേസ്; എച്ച്.ഡി രേവണ്ണയെ ഈ മാസം 14 വരെ റിമാൻഡ് ചെയ്തു ⦿ ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന്‍ അന്തരിച്ചു ⦿ വിദ്വേഷ വിഡിയോ; ജെപി നദ്ദയ്ക്കും അമിത് മാളവ്യക്കും സമൻസ് അയച്ച് കർണാടക പൊലീസ് ⦿ സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു ⦿ ആളെ പറ്റിക്കുന്ന പരസ്യം: അഭിനയിക്കുന്ന താരങ്ങളും കുറ്റക്കാര്‍- സുപ്രീംകോടതി ⦿ AICC മുൻ മീഡിയ കോർഡിനേറ്റർ രാധിക ഖേര ബിജെപിയിൽ ⦿ മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയില്‍ ബിജെപി സര്‍ക്കാര്‍ പ്രതിസന്ധിയില്‍ ⦿ നാലാം ലോക കേരള സഭ ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്ത് ⦿ ജോലി വാ​ഗ്ദാനം ചെയ്ത് റഷ്യയിലേക്ക് ആളുകളെ കടത്തിയ സംഭവം; രണ്ടു പേർ പിടിയിൽ ⦿ എസ്.എസ്.എൽ.സി ഫലം വേഗത്തിൽ പി.ആർ.ഡി ലൈവ് ആപ്പിലൂടെ ⦿ പോളിംഗ് ബൂത്തിൽ 'ആരതി'; മഹാരാഷ്ട്ര വനിതാ കമ്മീഷൻ ചെയർപേഴ്‌സണെതിരെ കേസ് ⦿ ഉഷ്ണതരംഗം വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം ⦿ തീയതി നീട്ടി ⦿ നഴ്‌സസ്ദിന വാരാഘോഷം ⦿ അപേക്ഷ ക്ഷണിച്ചു ⦿ ഗ്രോത്ത് പൾസ്: നിലവിലുള്ള സംരംഭകർക്കു പരിശീലനം ⦿ ചുരുക്കപ്പട്ടിക ⦿ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 8ന് ⦿ പരിശീലനം ⦿ സർട്ടിഫിക്കറ്റ് കോഴ്സ് പത്താമത് ബാച്ചിന്റെ രണ്ടാം ഘട്ട സമ്പർക്ക ക്ലാസ് ⦿ ഉയർന്ന താപനില മുന്നറിയിപ്പ് – മഞ്ഞ അലർട്ട്
News

മാതൃകാ പെരുമാറ്റച്ചട്ടം നിര്‍ബന്ധമായും പാലിക്കണം: ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ

10 April 2024 03:30 PM

സ്ഥാനാര്‍ഥി/ ഏജന്റുമാരുടെ യോഗം നിരീക്ഷകരുടെ സാന്നിദ്ധ്യത്തിൽ ചേര്‍ന്നു


അംഗീകൃത ദേശീയ/സംസ്ഥാന രാഷ്ട്രീയ പാര്‍ട്ടികളുടെയും രജിസ്റ്റര്‍ ചെയ്ത് മറ്റ് പാര്‍ട്ടികളുടെയും സ്ഥാനാര്‍ഥികളും സ്വതന്ത്രരായി മത്സരിക്കുന്നവര്‍ ഉള്‍പ്പെടെയുള്ളവർ നിര്‍ബന്ധമായും മാതൃകാ പെരുമാറ്റച്ചട്ടം പാലിക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ വി.ആര്‍ കൃഷ്ണതേജ. തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ഥികള്‍/ ഏജന്റുമാരുടെ കളക്ട്രേറ്റിൽ ചേർന്ന യോഗത്തിലാണ് നിര്‍ദേശം.


സര്‍ക്കാര്‍ അധീനതയിലുള്ള കെട്ടിടങ്ങള്‍, പാലങ്ങള്‍, വൈദ്യുതി പോസ്റ്റുകള്‍, ബസ് സ്റ്റാന്‍ഡുകള്‍ തുടങ്ങിയ പൊതുയിടങ്ങളില്‍ പോസ്റ്ററുകളും നോട്ടീസുകളും പതിക്കരുത്. പരാതിയുടെ അടിസ്ഥാനത്തിലും സ്വമേധയായും ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡുകള്‍ ഇവ നീക്കം ചെയ്യും. ആയതിന്റെ ചെലവുകള്‍ സ്ഥാനാര്‍ഥികളുടെ കണക്കിലും ഉള്‍പ്പെടുത്തും. സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളില്‍ അനുമതിയോടെ പോസ്റ്ററുകള്‍ പതിക്കാം. പ്രചാരണ വേളയില്‍ മതം, ജാതി, വിശ്വാസം എന്നിവയെ ഹനിക്കുന്ന ഒന്നും ഉണ്ടാവരുത്. ഏത് പ്രചാരണ പ്രസിദ്ധീകരണങ്ങളിലും പ്രിൻ്റർ & പബ്ലിഷറുടെ വിലാസവും ഫോണ്‍ നമ്പറും ഉള്‍പ്പെടുത്തണം.


ഇലക്ട്രോണിക് മാധ്യമങ്ങളിലെ പരസ്യങ്ങള്‍ക്ക് നിര്‍ബന്ധമായും എം.സി.എം.സിയില്‍ നിന്നും പ്രീ- സര്‍ട്ടിഫിക്കേഷന്‍ വാങ്ങണം. ഘോഷയാത്ര, റാലി, റോഡ് ഷോ എന്നിവ നടത്തുന്നതിന് മുമ്പായി തന്നെ വരണാധികാരിയുടെ അനുമതി നേടണം. പൊതുജനങ്ങളുടെ യാത്രയ്ക്ക് തടസമുണ്ടാവാത്ത രീതിയിലായിരിക്കണം ക്രമീകരണം. സ്ഥാനാര്‍ഥികള്‍ക്ക് വ്യക്തിപരമായി ആരാധനാലയങ്ങള്‍ സന്ദര്‍ശിക്കാമെങ്കിലും പ്രചാരണത്തിനായി ഉപയോഗിക്കരുത്. നിശ്ചിത മാതൃകയില്‍ മാധ്യമങ്ങളില്‍ ക്രിമിനല്‍ കേസുകള്‍ സംബന്ധിച്ച് പരസ്യം പ്രസിദ്ധീകരിക്കണം. നിയമസഭാ മണ്ഡലാടിസ്ഥാനത്തില്‍ ഏജന്റുമാരെ നിയോഗിക്കാനാവില്ല. ഒരു മുഖ്യ ഏജന്റിന് മാത്രമാണ് അനുമതി.


വോട്ടിങ് മെഷീന്‍ സൂക്ഷിക്കുന്ന സ്‌ട്രോങ് റൂമുകള്‍, പ്രശ്‌നസാധ്യതാ ബൂത്തുകള്‍, പ്രശ്‌നബാധിത ബൂത്തുകള്‍ തുടങ്ങിയ ഇടങ്ങളില്‍ കനത്ത സുരക്ഷ ഉറപ്പാക്കും. ആവശ്യനുസരണം കൂടുതല്‍ പൊലിസിനെ വിന്യസിക്കും.


പോസ്റ്റല്‍ വോട്ടിങ്


നാലു തരത്തിലായാണ് പോസ്റ്റല്‍ വോട്ടിങ് സംവിധാനം. ഭിന്നശേഷിക്കാര്‍ക്കും 85 വയസ് കഴിഞ്ഞ വയോജനങ്ങള്‍ക്കും വീടുകളില്‍ വോട്ട് ചെയ്യാന്‍ സൗകര്യമൊരുക്കും. ഇവരുടെ പട്ടിക സ്ഥാനാര്‍ഥികള്‍ക്ക് നല്‍കും. അവശ്യസര്‍വീസിലെ ആബ്സൻറി വോട്ടര്‍മാരാണ് മറ്റൊരു വിഭാഗം. ഇവര്‍ക്കായി പോളിങ് ദിവസത്തിന് മുന്നോടിയുള്ള ദിവസങ്ങളില്‍ ഒരുക്കുന്ന വോട്ടര്‍ ഫെസിലിറ്റേഷന്‍ കേന്ദ്രത്തിലെത്തി വോട്ട് രേഖപ്പെടുത്താം. അയല്‍ ജില്ലകളിലും ഇതര പാര്‍ലമെന്ററി മണ്ഡലങ്ങളിലും തിരഞ്ഞെടുപ്പ് ഡ്യൂട്ടി ലഭിച്ചവര്‍ക്ക് അതത് നിയമസഭാ മണ്ഡലങ്ങളില്‍ തയ്യാറാക്കുന്ന പോസ്റ്റല്‍ വോട്ടിങ് ഫെസിലിറ്റി കേന്ദ്രത്തില്‍ വോട്ട് ചെയ്യാന്‍ സൗകര്യമൊരുക്കും. സ്വന്തം പാര്‍ലമെൻ്റ് മണ്ഡലത്തില്‍ തന്നെ ഡ്യൂട്ടി ലഭിച്ചവര്‍ക്ക് ഇലക്ഷന്‍ ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയും വോട്ട് ചെയ്യാം.


വോട്ടര്‍ സ്ലിപ് വിതരണം, എ.എസ്.ഡി ലിസ്റ്റ്


വോട്ടെടുപ്പ് ദിവസത്തിന് അഞ്ചുദിവസം മുന്നോടിയായി വോട്ടേഴ്സ് സ്ലിപ് ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ വിതരണം ചെയ്യും. എല്ലാ വീടുകളിലും സ്ലിപ്പുകള്‍ എത്തുന്നുണ്ടെന്ന് സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ നീരിക്ഷിച്ച് ഉറപ്പാക്കും. ഇത്തവണ ബാര്‍കോഡ്, പോളിങ് സ്‌റ്റേഷന്‍ ലൊക്കേഷന്‍ സഹിതമാണ് സ്ലിപ്പ് തയ്യാറാക്കുന്നത്. അന്തിമ വോട്ടര്‍പ്പട്ടിക പ്രസിദ്ധീകരിച്ചെങ്കിലും വോട്ടര്‍ സ്ലിപ്പുകളുടെ വിതരണത്തിന് ശേഷം വോട്ടര്‍മാരുടെ അസാന്നിധ്യം, സ്ഥലംമാറ്റം, മരണം (ആബ്‌സന്‍സ്, ഷിഫ്റ്റ്, ഡെത്ത് -എ.എസ്.ഡി) എന്നിവ ഉള്‍പ്പെട്ട ലിസ്റ്റ് പ്രിസൈഡിങ് ഓഫീസര്‍ക്കും സ്ഥാനാര്‍ഥികള്‍ക്കും ലഭ്യമാക്കും. ഇത് കൃത്യമായി പരിശോധിച്ചതിന് ശേഷമേ വോട്ട് രേഖപ്പെടുത്താന്‍ അനുവദിക്കൂ.


ചെലവ് രജിസ്റ്റര്‍ സൂക്ഷിക്കണം


തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് ദൈനംദിന ചെലവുകള്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തി നിര്‍ബന്ധമായും സൂക്ഷിക്കണം. 10000 രൂപ മുതൽ മുകളിലേക്ക് പണമായി ഇടപാടുകള്‍ നടത്തരുത്. ഇതിന് മുകളിലുള്ള വരവ് ചെലവുകള്‍ ഓണ്‍ലൈന്‍, ഡി.ഡി, ചെക്ക് മുഖേന മാത്രമേ നടത്താവൂ. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിശ്ചയിച്ച റേറ്റ് ചാര്‍ട്ട് പ്രകാരമാണ് ചെലവുകള്‍ കണക്കാക്കുക. 95 ലക്ഷം രൂപ വരെയാണ് ഓരോ സ്ഥാനാര്‍ഥിക്കും ചെലവഴിക്കാനാവുക. ഏപ്രില്‍ 12, 18, 23 തീയതികളില്‍ ചെലവ് സംബന്ധിച്ച പരിശോധന കളക്ട്രേറ്റ് എക്സിക്യൂട്ടീവ് കോൺഫറൻസ് ഹാളിൽ രാവിലെ 10 മുതൽ ആരംഭിക്കും.


കളക്ടേറ്ററിലെ വീഡിയോ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പൊതു നിരീക്ഷക പി. പ്രശാന്തി, പോലീസ് നിരീക്ഷകന്‍ സുരേഷ് കുമാര്‍.എസ്. മെംഗഡെ, ചെലവ് നിരീക്ഷക മാനസി സിങ്, സബ് കലക്ടര്‍ മുഹമ്മദ് ഷെഫീക്ക്, അസി. കലക്ടര്‍ കാര്‍ത്തിക് പാണിഗ്രാഹി, സ്വതന്ത്ര സ്ഥാനാര്‍ഥികളായ എം.എസ് ജാഫര്‍ഖാന്‍, ജോഷി വില്ലടം, സ്ഥാനാര്‍ഥികളുടെ പ്രതിനിധികളായ കെ.പി രാജേന്ദ്രന്‍, പി.ജി ഉണ്ണികൃഷ്ണന്‍, ടി.വി ചന്ദ്രമോഹന്‍, കെ.വി ദാസന്‍, കെ.ബി ജയറാം, വിജയന്‍ മേപ്രത്ത്, രവികുമാര്‍ ഉപ്പാത്ത്, പി.പി ഉണ്ണിരാജ് തുടങ്ങിയവര്‍ പങ്കെടുത്തു.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration