Monday, May 18, 2026
 
 
⦿ ജനപ്രിയ പ്രഖ്യാപനങ്ങളുമായി വി ഡി സതീശൻ സർക്കാർ; വയോജനങ്ങൾക്ക് പ്രത്യേക വകുപ്പ്,സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി സൗജന്യയാത്ര ⦿ അമേരിക്കയിൽ എയർ ഷോയ്‌ക്കിടെ യുഎസ് നാവികസേനയുടെ യുദ്ധവിമാനങ്ങൾ കൂട്ടിയിടിച്ചു തകർന്നു ⦿ ഇരുമ്പുതോട്ടി വൈദ്യുതി ലൈനില്‍ തട്ടി യുവാവ് ഷോക്കേറ്റ് മരിച്ചു ⦿ വി ഡി സതീശൻ മന്ത്രിസഭ അധികാരമേറ്റു ⦿ വി ഡി സതീശന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു ⦿ ട്രാക്ടർ മറിഞ്ഞ് ഒരു കുടുംബത്തിലെ 6 പേർ മരിച്ചു, 13 പേർക്ക് പരിക്കേറ്റു ⦿ നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: മുഖ്യസൂത്രധാരൻ പിടിയിൽ ⦿ ദുല്‍ഖര്‍ സല്‍മാന്റെ ഒരു വാഹനം കൂടി കസ്റ്റംസ് പിടിച്ചെടുത്തു ⦿ എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു: 99.07 % വിജയം ⦿ ഉത്തര്‍പ്രദേശില്‍ കനത്ത മഴക്കെടുതി; മരണം 111 ⦿ NEET UG പുനഃപരീക്ഷ തീയതി പ്രഖ്യാപിച്ചു ⦿ ഗൗതം അദാനിക്കെതിരായ 265 മില്യൺ ഡോളറിൻ്റെ തട്ടിപ്പുക്കേസുകൾ അവസാനിപ്പിക്കാൻ അമേരിക്ക ⦿ രാജ്യത്ത് പെട്രോൾ, ഡീസൽ വില മൂന്നു രൂപ കൂട്ടി ⦿ അനധികൃത ഗ്യാസ് റീഫില്ലിങ് കേന്ദ്രത്തിൽ റെയ്ഡ്; 91 സിലിണ്ടറുകൾ പിടിച്ചെടുത്തു ⦿ ഇടവമാസ പൂജകൾക്കായി ശബരിമല നട തുറന്നു; ദർശനത്തിന് വെർച്വൽ ക്യൂ ബുക്കിങ് ⦿ ഗവർണറെ കണ്ട് വി ഡി സതീശൻ; സത്യപ്രതിജ്ഞ തിങ്കളാഴ്ച ⦿ സതീശനെ നേരിടാൻ പിണറായി തന്നെ; പിണറായി വിജയൻ പ്രതിപക്ഷ നേതാവ് ⦿ 'എല്ലാവർക്കും നന്ദി, എന്നെ ഞാനാക്കിയത് ടീം യുഡിഎഫ്'; വി ഡി സതീശന്‍ ⦿ ഹൈക്കമാൻഡ് തീരുമാനത്തിൽ തൃപ്തൻ; എന്നും പാർട്ടിക്കൊപ്പം; കെ സുധാകരൻ ⦿ ഖത്തര്‍ ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളിലെ രണ്ട് വിദ്യാര്‍ഥികള്‍ സ്വിമ്മിങ് പൂളില്‍ മുങ്ങിമരിച്ചു ⦿ യുപിയില്‍ കനത്ത മഴയിലും കൊടുങ്കാറ്റിലും 33 പേര്‍ക്ക് ദാരുണാന്ത്യം ⦿ വി ഡി സതീശൻ കേരള മുഖ്യമന്ത്രി ⦿ മലമ്പുഴയിൽ കാട്ടാന ആക്രമണത്തിൽ ഒരു മരണം ⦿ സെപ്റ്റംബര്‍ 30 വരെ പഞ്ചസാര കയറ്റുമതി നിരോധിച്ച് കേന്ദ്രം ⦿ സർക്കാർ രൂപീകരണം; സണ്ണി ജോസഫ് ഇന്ന് ഗവർണറെ കാണും, കൂടിക്കാഴ്ച 3 മണിയ്ക്ക് ⦿ കൊച്ചിയിൽ നിന്ന് രണ്ട് മണിക്കൂറിൽ ലക്ഷദ്വീപിലെത്താം; സീ പ്ലെയിനിൻ്റെ ആദ്യ പരീക്ഷണ പറക്കൽ വിജയകരം ⦿ അമൂൽ പാലിന് വില കൂട്ടി ; ലിറ്ററിന് 2 രൂപ വർധിക്കും, നാളെ മുതൽ പ്രാബല്യത്തിൽ ⦿ അസമില്‍ ഏക സിവില്‍ കോഡ് നടപ്പാക്കാന്‍ ഹിമന്ത ബിശ്വ ശര്‍മ്മ ⦿ സ്കൂളുകളിലെ ഹിജാബ് നിരോധനം പിന്‍വലിച്ച് കർണാടക സർക്കാർ ⦿ കേരളത്തിന്റെ സ്വന്തം 'മിന്നൽ മാജിക്' ബ്രാ‍ൻഡി ഈ മാസം ⦿ ജ്യോത്സ്യന് സർക്കാർ പദവി; കടുത്ത എതിർപ്പിനൊടുവിൽ നിയമനം റദ്ദാക്കി ⦿ CBSE പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; 82.50 % വിജയം; തിരുവനന്തപുരം മുന്നിൽ ⦿ ടിവികെ എംഎൽഎ സീനിവാസ സേതുപതിയെ തടഞ്ഞ മദ്രാസ് ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തു ⦿ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ⦿ തിരുവനന്തപുരം ​മുൻ മേ​യ‍ർ ആ​ര്യാ രാ​ജേ​ന്ദ്ര​നെതിരെ അന്വേഷണം

സമം സാംസ്കാരികോത്സവം സമാപിച്ചു

01 March 2024 03:00 PM

സ്ത്രീ ശാക്തീകരണത്തിന് സർക്കാറിൻ്റെ പ്രത്യേക പരിഗണന മന്ത്രി ഡോ. ആർ ബിന്ദു




സ്ത്രീ ശാക്തീകരണവുമായി ബന്ധപ്പെട്ട് ഒട്ടേറെ പദ്ധതികളും പരിപാടികളും സർക്കാരും തദ്ദേശ സ്‌ഥാപനങ്ങളും ആവിഷ്‌കരിച്ച് കൊണ്ടിരിക്കുകയാണെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. കാഞ്ഞങ്ങാട് നടക്കുന്ന സമം സാംസ്കാരികോത്സവത്തിൻ്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.


സമം വ്യക്തമായ ഉള്ളടക്കത്തോടെ നടപ്പിലാക്കുന്നു. സ്ത്രീ ശാക്തീകരണത്തിലും സ്ത്രീ സാക്ഷരതയിലും സ്ത്രീ വിദ്യാഭ്യാസത്തിലും രാജ്യത്ത് ഉയർന്നു നിൽക്കുന്നത് കേരളമാണ്. സാമൂഹികമായ സജീവതയും നേടാൻ കേരളത്തിന് കഴിഞ്ഞു. കുടുംബശ്രീ സ്ത്രീ ശാക്തീകരണത്തിന്റെ ഉത്തമ മാതൃകയാണ്. ഇതൊക്കെ പറയുമ്പോഴും സ്ത്രീധനം പോലുള്ള ആചാരങ്ങൾ ഇപ്പോഴും സ്ത്രീകളെ പുറകോട്ട് പിടിച്ചു വലിക്കുന്നു എന്ന യഥാർഥ്യവും കേരളത്തിൽ നമ്മുക്ക് കാണാനാകും. എന്നിരുന്നാലും മറ്റു സംസ്‌ഥാനത്തെ അപേക്ഷിച്ച് അത് കുറവാണ്. സ്ത്രീധനമെന്ന ദുരാചാരത്തെ പൂർണമായി നമ്മുക്ക് തുടച്ചു മാറ്റാൻ കഴിഞ്ഞിട്ടില്ലെന്നത് സത്യമാണ്.


1958 ൽ നിയമം മൂലം നിരോധിക്കപ്പെട്ട സ്ത്രീധന സമ്പ്രദായം ഇപ്പോഴും വലിയ അംഗീകാരമുള്ള സാമൂഹിക ആചാരമായി തുടരുക തന്നെയാണ്. സ്ത്രീധനത്തിൻ്റെ പേരിൽ മിടുക്കികളും പ്രതിഭാശാലികളുമായ പെൺകുട്ടികൾ വരെ ആത്മഹത്യയിൽ അഭയം പ്രാപിക്കേണ്ട സ്ഥിതിയുണ്ടാകുവെന്നത് സമീപകാലത്തും നടക്കുന്നു. സത്രീ ശാക്തീകരണവുമായി ബന്ധപ്പെട്ട് ഇനിയും ഒട്ടനേകം ദൂരം നമ്മുക്ക് പോകേണ്ടതുണ്ടെന്ന സൂചനയാണ് ഇത് നൽകുന്നത്. സ്ത്രീകളെ സംബന്ധിച്ച് ജന്മിതത്വത്തിൻ്റെ ഇടപെടലും ഇപ്പോഴും നിലനിൽക്കുന്നുണ്ട്. സ്ത്രീകൾ വീടിന്റെ നാല് ചുമരുകൾക്കുള്ളിൽ ഒതുക്കപ്പെടേണ്ടവരാണെന്ന അറു പിൻതിരിപ്പൻ ചിന്തകൾ ഇപ്പോഴും ആധുനിക ഭാരതത്തിലും കൊണ്ടു വന്ന വേരുറപ്പിച്ച് നിർത്തുന്നതിനുള്ള പരിശ്രമങ്ങൾ നടക്കുന്നുണ്ട്. ജന്മിത്വവും മുതലാളിത്തവും ഓരേ രീതിയിൽ അക്രമിക്കുന്ന സാമൂഹിക പശ്ചാത്തലത്തിലാണ് സ്ത്രീകൾ ജീവിക്കുന്നത്. പൊതുവിടങ്ങൾ ഇപ്പോഴും സ്ത്രീ സൗഹാർദപരമാണോയെന്ന വിഷയം നിലനിക്കുന്നു. രാജ്യത്തെ മറ്റു സംസ്‌ഥാനങ്ങളെ അപേക്ഷിച്ച് കുറച്ചൊക്കെ പ്രകാശമാനമായ ചിത്രങ്ങളാണ് കേരളത്തിലുള്ളത്. പിന്തിരിപ്പൻ ശക്തികളെ ശക്തമായി നേരിടാൻ സ്ത്രീകൾ കരുത്തു നേടണമെന്നും മന്ത്രി പറഞ്ഞു.


ഇ. ചന്ദ്രശേഖരൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം സി.ജെ സജിത്ത് സമം അവാർഡ് ജേതാക്കളെ പരിചയപ്പെടുത്തി. സാഹിത്യം -ബിന്ദു മരങ്ങാട്, കല – സി.പി ശുഭ, വിദ്യാഭ്യാസം -ഭാർഗവി കുട്ടി കോറോത്ത്, പൊതുപ്രവർത്തനം -എം ലക്ഷ്മി, കൃഷി – മുംതാസ് അബ്ദുല്ല, ആരോഗ്യം – ഡോ. രാജി രാജൻ, തുളു സിനിമ -രൂപ വോർക്കാടി,വനിതാ സംരംഭക -മല്ലികഗോപാൽ, പ്രവാസി സംരംഭക -നജില മുഹമ്മദ് സിയാദ്, ഭിന്നശേഷി -പി. ആർ വൃന്ദ , സംഗീതം – ആർഎൽവി ചാരുലത എന്നിവർക്കുള്ള അവാർഡ് വിതരണം മന്ത്രി നിർവ്വഹിച്ചു. തുടർന്ന് സമം സാംസ്കാരികോത്സവ മത്സര വിജയികൾക്കുള്ള സമ്മാനദാനം മന്ത്രി നിർവ്വഹിച്ചു.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration