Saturday, January 10, 2026
 
 
⦿ അനധികൃത സ്വത്ത് സമ്പാദനക്കേസ്: പി വി അന്‍വറിനെ ഇ ഡി ചോദ്യം ചെയ്ത് വിട്ടയച്ചു ⦿ സിപിഎം പ്രവർത്തകൻ ലതേഷ് വധക്കേസ്: ഏഴ് ആർഎസ്എസ് - ബിജെപി പ്രവർത്തകർക്ക് ജീവപര്യന്തം ⦿ മുഖ്യമന്ത്രിയ്ക്കൊപ്പം ഉണ്ണികൃഷ്ണൻ പോറ്റി; വിഡിയോ പങ്കുവെച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ ഫോൺ കസ്റ്റഡിയിലെടുത്തു ⦿ പാലക്കാട് വിദ്യാർത്ഥിയെ മദ്യം നൽകി പീഡിപ്പിച്ചെന്ന കേസ്; അധ്യാപകന് സസ്പെൻഷൻ ⦿ അഗസ്ത്യാർകൂടം ട്രക്കിങ് 14 മുതൽ; ഓൺലൈൻ ബുക്കിങ്ങ് രണ്ടു ഘട്ടങ്ങളിലായി ⦿ പരീക്ഷയുടെ തലേന്ന് വീഡിയോ കോളിലൂടെ നഗ്നത പ്രദർശിപ്പിച്ചു; അധ്യാപകനെ പോക്സോ കേസിൽ അറസ്റ്റ് ചെയ്തു ⦿ അടൂരിൽ കെഎസ്ആർടിസി ബസ് പൊലീസ് ജീപ്പിലേക്ക് ഇടിച്ചു കയറി ⦿ അമേരിക്കയില്‍ ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ട നിലയിൽ ⦿ തൊണ്ടിമുതൽ‌ കേസ് : ആന്റണി രാജു അയോഗ്യൻ: വിജ്ഞാപനമിറക്കി ⦿ നൂറിലധികം സീറ്റുകളിൽ വിജയം ഉറപ്പ്; വി ഡി സതീശൻ ⦿ ശബരിമല സ്വർണ്ണക്കൊള്ള; എസ്ഐടി അന്വേഷണത്തിൽ തൃപ്തി അറിയിച്ച് ഹൈക്കോടതി ⦿ പാലക്കാട് വയോധികയ്ക്ക് നേരെ ലൈംഗീകാതിക്രമം; ബിജെപി പ്രവർത്തകനെതിരെ കേസ് ⦿ സോണിയ ഗാന്ധിയുടെ ബന്ധുക്കൾക്ക് പുരാവസ്തു കച്ചവടമുണ്ട്: കെ. സുരേന്ദ്രൻ ⦿ മൂന്ന് നില കെട്ടിടവും പിക്കപ്പ് വാനും ഉള്‍പ്പെടെ കത്തിനശിച്ചു ⦿ ക്രൈസ്തവർക്കെതിരായ ആക്രമണങ്ങൾക്ക് പിന്നിൽ ആർഎസ്എസ് പോഷക സംഘടനകളായ ബജ്‌റങ്ദളും വിഎച്ച്പിയും ⦿ കെഎഫ്സി ചിക്കനും പിസ ഹട്ടും ഒന്നിക്കുന്നു ⦿ സീരിയൽ താരം സിദ്ധാർത്ഥിനെതിരെ മനഃപൂർവമല്ലാത്ത നരഹത്യ വകുപ്പ് ചുമത്തി ⦿ ശബരിമല സ്വർണ്ണക്കൊള്ള, ജാമ്യം തേടി എന്‍. വാസു സുപ്രീം കോടതിയെ സമീപിച്ചു ⦿ പത്തനംതിട്ടയിൽ ഒൻപതാം ക്ലാസ് വിദ്യാർഥിനി ആത്മഹത്യ ചെയ്ത നിലയിൽ ⦿ ഹരിയാനയിൽ യുവതിയെ പീഡിപ്പിച്ച് കൊടുംതണുപ്പിലേക്ക് വലിച്ചെറിഞ്ഞു ⦿ ജസ്റ്റിസ് സൗമെൻ സെൻ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ⦿ മുണ്ടക്കൈ - ചൂരൽമല; മുന്നൂറോളം വീടുകൾ ഫെബ്രുവരിയിൽ കൈമാറും: മുഖ്യമന്ത്രി ⦿ ‘പോറ്റിയെ കേറ്റിയേ എന്ന് അവര്‍ പാടി, പക്ഷേ പോറ്റി ആദ്യം കയറിയത് സോണിയാ ഗാന്ധിയുടെ വീട്ടില്‍’; മുഖ്യമന്ത്രി ⦿ കോഴിക്കോട് ഒന്നാം ക്ലാസുകാരി പുഴയിൽ മുങ്ങി മരിച്ചു ⦿ ബുൾഡോസർ രാജ്; വീട് സൗജന്യമായി നൽകില്ല, 5 ലക്ഷം നൽകണമെന്ന് സിദ്ധരാമയ്യ ⦿ ഒസ്മാന്‍ ഹാദിയുടെ കൊലയാളികള്‍ ഇന്ത്യയിലേക്ക് കടന്നതായി ബംഗ്ലാദേശ് പൊലീസ് ⦿ ശബരിമല സ്വര്‍ണക്കൊള്ള; മുന്‍ ദേവസ്വം ബോര്‍ഡ് അംഗം എന്‍ വിജയകുമാര്‍ അറസ്റ്റില്‍ ⦿ വന്ദേഭാരത് ട്രെയിൻ ഓട്ടോയിൽ ഇടിച്ചു ⦿ പൊന്നിന്‍റെ വില സർവകാല റെക്കോർഡിലേക്ക്, ഒരു പവൻ സ്വര്‍ണം വാങ്ങാൻ ഒരു ലക്ഷത്തിലേറെ ⦿ വാളയാർ ആൾക്കൂട്ട കൊല; രണ്ട് പേർ‌ കൂടി അറസ്റ്റിൽ ⦿ ആലപ്പുഴ, കോട്ടയം ജില്ലകളിൽ പക്ഷിപ്പനി ⦿ കേരള യാത്രയുമായി വി ഡി സതീശന്‍ ⦿ 25 രൂപ നിരക്കില്‍ 20 കിലോ അരി; വെളിച്ചെണ്ണയ്ക്ക് 309: കിറ്റിന് 500; സപ്ലൈക്കോയില്‍ 50% വരെ കിഴിവ് ⦿ പി വി അന്‍വറും സി കെ ജാനുവും യുഡിഎഫില്‍ ⦿ കെ സ്മാർട്ട്‌ സേവനങ്ങൾ രണ്ടുദിവസം തടസ്സപ്പെടും

മാലിന്യമുക്ത നവകേരളം ശുചിത്വ സന്ദേശയാത്രയ്ക്കു തുടക്കം

12 February 2024 04:30 PM

സഹകരണ-തുറമുഖ വകുപ്പു മന്ത്രി വി.എൻ. വാസവൻ ഫ്ളാഗ് ഓഫ് ചെയ്തു


മാലിന്യമുക്തം നവകേരളം കാമ്പയിന്റെ പ്രചരണാർത്ഥം ജില്ലയിലെ എല്ലാ തദ്ദേശസ്ഥാപനങ്ങളെയും ബന്ധിപ്പിച്ചു നടത്തുന്ന ശുചിത്വസന്ദേശയാത്രയ്ക്ക് തുടക്കമായി. അയ്മനം ഗ്രാമപഞ്ചായത്തിൽ നിന്ന് ആരംഭിച്ച യാത്ര സഹകരണ-തുറമുഖ വകുപ്പു മന്ത്രി വി.എൻ. വാസവൻ ഫ്ളാഗ് ഓഫ് ചെയ്തു. സംസ്ഥാനത്തെ മാലിന്യ മുക്തമാക്കുന്നതിന് വേണ്ടി സർക്കാർ വിവിധ പദ്ധതികളാണ് ആവിഷ്‌കരിക്കുന്നത്. മാലിന്യമുക്ത നവകേരളത്തിനായി ഹരിതകർമ്മ സേനാംഗങ്ങൾ നടത്തുന്നത് മഹത്തായ പ്രവർത്തനമാണെന്ന് മന്ത്രി പറഞ്ഞു.


മാലിന്യമുക്ത നവകേരളമെന്ന ആശയം ജനങ്ങളിലേക്ക് എത്തിക്കാൻ സന്ദേശയാത്ര സഹായകരമാകും. ജൈവമാലിന്യങ്ങളും അജൈവ മാലിന്യങ്ങളും തരംതിരിച്ച് കൃത്യമായി സംസ്‌കരിക്കാനുള്ള സാഹചര്യം ഉണ്ടാക്കിയെടുക്കണമെന്നും മന്ത്രി പറഞ്ഞു.

ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ, അയ്മനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജി രാജേഷ്, അയ്മനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് കരീമഠം, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ, മാലിന്യമുക്തം നവകേരളം ജില്ലാ കോ-ഓർഡിനേറ്റർ ടി.പി. ശ്രീശങ്കർ, തദ്ദേശസ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ഷെറഫ് പി. ഹംസ, പ്രോജക്ട് ഡയറക്ടർ ബെവിൻ ജോൺ വർഗീസ്, കില ഫെസിലിറ്റേർ ബിന്ദു അജി, കില ജില്ലാ കോ-ഓർഡിനേറ്റർ സിന്ദൂര സന്തോഷ്, ശുചിത്വ മിഷൻ പ്രോഗ്രാം ഓഫീസർ നോബിൾ സേവ്യർ, അയ്മനം ഗ്രാമപഞ്ചായത്ത് സെക്രട്ടറി സോണി മാത്യു എന്നിവർ പങ്കെടുത്തു.


ജില്ലയിലെ എല്ലാ തദ്ദേശസ്ഥാപനത്തിലും ശുചിത്വ സന്ദേശയാത്ര എത്തും. അയ്മനം, തിരുവാർപ്പ്, ആർപ്പൂക്കര, നീണ്ടൂർ, അതിരമ്പുഴ ഗ്രാമപഞ്ചായത്തുകളിലും ഏറ്റുമാനൂർ നഗരസഭയിലും ആദ്യദിനം സന്ദർശനം നടത്തി. ഫെബ്രുവരി 12ന് കുമരകം, വെച്ചൂർ, തലയാഴം, ടി.വി.പുരം, ഉദയനാപുരം, മറവൻതുരുത്ത്, ചെമ്പ്, കുറിച്ചി, പായിപ്പാട്, തൃക്കൊടിത്താനം, വാഴപ്പള്ളി, മാടപ്പള്ളി,കറുകച്ചാൽ എന്നീ പഞ്ചായത്തുകളിലും ചങ്ങനാശ്ശേരി, വൈക്കം നഗരസഭകളിലും എത്തും. ഫെബ്രുവരി 13ന് തലയോലപ്പറമ്പ്, വെള്ളൂർ, മുളക്കുളം, ഞീഴൂർ, കടുത്തുരുത്തി, മാഞ്ഞൂർ, കല്ലറ, നെടുംകുന്നം, കങ്ങഴ, വെള്ളാവൂർ, മണിമല, എരുമേലി, കോരുത്തോട്, മുണ്ടക്കയം പഞ്ചായത്തുകളിൽ യാത്ര എത്തും. 14ന് കാണക്കാരി, കുറവിലങ്ങാട്, ഉഴവൂർ, വെളിയന്നൂർ, രാമപുരം, കടനാട്, കരൂർ പഞ്ചായത്തുകൾ, കൂട്ടിക്കൽ, പാറത്തോട്, കാഞ്ഞിരപ്പള്ളി, ചിറക്കടവ്, എലിക്കുളം, പള്ളിക്കത്തോട്, വാഴൂർ പഞ്ചായത്തുകളിലും പാലാ നഗരസഭയിലും എത്തും. 15ന് ഭരണങ്ങാനം, തലപ്പലം, മേലുകാവ്, മൂന്നിലവ്, തലനാട്, തീക്കോയി, പൂഞ്ഞാർ തെക്കേക്കര, പൂഞ്ഞാർ, കൊഴുവനാൽ, അകലക്കുന്നം, കൂരോപ്പട, അയർക്കുന്നം, മണർകാട്, പാമ്പാടി, മീനടം, പുതുപ്പള്ളി പഞ്ചായത്തുകളിലും 17ന് ഈരാറ്റുപേട്ട നഗരസഭ, തിടനാട്, മീനച്ചിൽ, മുത്തോലി, മരങ്ങാട്ടുപള്ളി, കടപ്ലാമറ്റം, കിടങ്ങൂർ, വാകത്താനം, വിജയപുരം, പനച്ചിക്കാട് പഞ്ചായത്തുകളിലും പര്യടനം നടത്തുന്ന ജാഥ കോട്ടയം നഗരസഭയിൽ സമാപിക്കും.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration