Monday, March 04, 2024
 
 
⦿ അന്താരാഷ്ട്ര സർഫിംഗ് ഫെസ്റ്റിവൽ മാർച്ച് 29 മുതൽ വർക്കലയിൽ ⦿ ഗ്ലോകോമ സ്ക്രീനിംഗ് ക്യാമ്പ് ⦿ മലമ്പുഴ ബ്ലോക്ക് പഞ്ചായത്തില്‍ പ്രോജക്ട് ക്ലിനിക് സംഘടിപ്പിച്ചു ⦿ പരീക്ഷാ പര്‍വ് 6.0 സെമിനാര്‍ സംഘടിപ്പിച്ചു ⦿ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു ⦿ ലൈഫ്; ജില്ലയില്‍ പൂര്‍ത്തിയായത് 6949 ഭവനങ്ങള്‍ ⦿ താണിക്കുടം ദീര്‍ധാനി കരുവാന്‍കാട് റോഡ് നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു ⦿ ന്യൂനപക്ഷ കമ്മിഷന്‍ സിറ്റിങ്: ആറ് പരാതികള്‍ തീര്‍പ്പാക്കി ⦿ ഉത്തരസൂചിക പ്രസിദ്ധീകരിച്ചു ⦿ വന്യജീവി ആക്രമണം:ജില്ലാതല അവലോകന കമ്മിറ്റി യോഗം ചേർന്നു ⦿ വന്യജീവി ആക്രമണം: പ്രത്യേക ടീമിനെ നിയോഗിക്കുമെന്ന് മന്ത്രി പി. രാജീവ്‌ ⦿ എസ്എസ്എൽസി പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്ക് സ്കൂളിലെത്തി ആശംസകൾ നേർന്ന് മന്ത്രി ⦿ അംബേദ്‌കർ ഗ്രാമ വികസന പദ്ധതി: പുലിയാമ്പിള്ളി മുകൾ കോളനിയിൽ നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു ⦿ കോട്ടപ്പടിയിൽ വനിതാ സാംസ്കാരിക കേന്ദ്രം യാഥാർത്ഥ്യമായി ⦿ യുവജന പാര്‍ലമെന്റ് സംഘടിപ്പിച്ചു ⦿ വയോജന സംഗമം നടത്തി ⦿ എറണാകുളം-അമ്പലപ്പുഴ റെയില്‍പ്പാത ഇരട്ടിപ്പിക്കല്‍; നഷ്ടപരിഹാര തുക കൈമാറല്‍ ആരംഭിച്ചു ⦿ ഉദ്ഘാടനത്തിന് ഒരുങ്ങി കോട്ടുവള്ളി, മൂത്തകുന്നം വില്ലേജ് ഓഫീസുകള്‍ ⦿ തൊഴിലിടങ്ങളില്‍ സുരക്ഷിതത്വ സംസ്‌കാരം സൃഷ്ടിക്കാന്‍ കൂട്ടായ പരിശ്രമം അനിവാര്യം: മന്ത്രി ⦿ കേരളത്തിലെ വ്യാവസായിക സൗഹൃദ അന്തരീക്ഷം ശക്തിപ്പെടുത്തും: മന്ത്രി ⦿ പീച്ചി ഗവ. എല്‍.പി സ്‌കൂളില്‍ മോഡല്‍ പ്രീ പ്രൈമറി ബ്ലോക്ക് ഒരുങ്ങുന്നു ⦿ പാചകപ്പുര ഉദ്ഘാടനം ചെയ്തു ⦿ നിയമനം ⦿ ജില്ലാതല ബാങ്കിംഗ് അവലോകന യോഗം; മൂന്നാം പാദത്തില്‍ 5295 കോടിയുടെ വായ്പാ വിതരണം ⦿ മുല്ലശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ദന്തരോഗ വിഭാഗവും ഐസോലേഷന്‍ വാര്‍ഡും ⦿ ഇടുക്കിയില്‍ വീണ്ടും കാട്ടാന ആക്രമണം; സ്ത്രീ കൊല്ലപ്പെട്ടു ⦿ എൽ എൽ എം പ്രവേശന ഫീസ് റീഫണ്ട് ⦿ ഒല്ലൂക്കര ബ്ലോക്കിന്റെ സ്‌നേഹ ഭവനം ആശയം സംസ്ഥാനത്തിന് മാതൃക: മന്ത്രി കെ. രാജന്‍ ⦿ മുന്നേറ്റം പദ്ധതി: ഏകദിന ശില്പശാല സംഘടിപ്പിച്ചു ⦿ കെ എസ് ആർ ടി സി കുത്താമ്പുള്ളി – പാലക്കാട് – കോയമ്പത്തൂർ ഫാസ്റ്റ് പാസഞ്ചർ സർവ്വീസ് അനുവദിച്ചു ⦿ കര്‍ണാടകയിലെ കോളേജില്‍ വിദ്യാര്‍ഥിനികള്‍ക്ക് നേരേ ആസിഡ് ആക്രമണം; മലയാളി വിദ്യാര്‍ഥി കസ്റ്റഡിയില്‍ ⦿ കരകുളം മഞ്ഞാംകോട് ചിറയിൽ തെളിനീരൊഴുകും, നവീകരണം തുടങ്ങി ⦿ പട്ടികജാതി, പട്ടികഗോത്രവർഗ കമ്മീഷൻ ജില്ലാ അദാലത്ത്: തീർപ്പാക്കിയത് 138 പരാതികൾ ⦿ മണ്ണഞ്ചേരിയില്‍ വളപ്പ് മത്സ്യകൃഷി ഉദ്ഘാടനം ചെയ്തു ⦿ കാസര്‍കോ‍ട് ജ്യേഷ്ഠൻ അനിയനെ വെടിവെച്ച്‌ കൊലപ്പെടുത്തി
News

സഹകരണ സമാശ്വാസ പദ്ധതി: ജില്ലാതല സഹായവിതരണ ഉദ്ഘാടനം ചെയ്തു

12 February 2024 04:35 PM

നിക്ഷേപക സമാഹരണ യജ്ഞത്തിലൂടെ 15000 കോടിയുടെ നിക്ഷേപം: മന്ത്രി വി.എൻ. വാസവൻ


നിക്ഷേപക സമാഹരണയജ്ഞത്തിന്റെ ഭാഗമായി സഹകരണമേഖലയിൽ പതിനയ്യായിരം കോടി രൂപയുടെ നിക്ഷേപം ലഭിച്ചതായി സഹകരണ-തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവൻ. സഹകരണ അംഗസമാശ്വാസ പദ്ധതിയുടെ ജില്ലാതല സഹായവിതരണ ഉദ്ഘാടനം ഏറ്റുമാനൂർ കെ.എൻ.ബി ഓഡിറ്റോറിയത്തിൽ നടന്ന നിർവഹിക്കുകയായിരുന്നു മന്ത്രി.നിക്ഷേപക സമാഹരണയജ്ഞം അവസാനിക്കാൻ ഒരു ദിവസം ബാക്കി നിൽക്കെയാണ് ഈ നേട്ടം. 9000 കോടി രൂപയാണ് ലക്ഷ്യമിട്ടിരുന്നത്. സഹകരണ മേഖലയക്കെതിരേ കുപ്രചരണങ്ങൾ നടക്കുന്ന കാലത്താണ് ഇത്രയും തുക ലഭ്യമായത്. സമാശ്വാസ പദ്ധതിയിലൂടെ കോട്ടയം ജില്ലയിൽ ഏഴുകോടി രൂപ വിതരണം ചെയ്‌തെന്നും മന്ത്രി പറഞ്ഞു.


സർവീസ് സഹകരണ ബാങ്ക് അംഗമായ ഒരാൾക്ക് ഗുരുതരമായ രോഗം ബാധിക്കുകയാണെങ്കിൽ അരലക്ഷം രൂപ വരെ ചികിത്സാസഹായം ലഭിക്കും. വായ്പ എടുക്കുന്ന ആൾക്കാണ് ഗുരുതരമായ രോഗം ബാധിക്കുന്നതെങ്കിൽ അവർക്കു ചികിത്സാസഹായമായി ഒന്നേകാൽ ലക്ഷം രൂപ വരെ ലഭിക്കും. മറ്റൊരു ബാങ്കിങ് മേഖലയിലും ഇത്തരം ആശ്വാസനടപടികൾ ഇല്ല. ദീർഘകാലം ഡയറക്ടർ അല്ലെങ്കിൽ പ്രസിഡന്റുമാരായി സഹകാരികളായി പ്രവർത്തിച്ചവർക്ക് ഗുരുതരമായ രോഗം ബാധിക്കുകയാണെങ്കിൽ സഹായം ലഭ്യമാക്കുന്ന ‘സഹകാരിക്ക് ഒരു സാന്ത്വനം’ പദ്ധതിക്കും തുടക്കമിട്ടതായി മന്ത്രി പറഞ്ഞു.


സംസ്ഥാന സഹകരണ യൂണിയൻ ഡയറക്ടർ കെ.എം. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. മീനച്ചിൽ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ജോൺസൺ പുളിക്കയിൽ, വൈക്കം സിസിയു ചെയർമാൻ പി. ഹരിദാസ്, കാഞ്ഞിരപ്പള്ളി സി.സി.യു. ചെയർമാൻ അഡ്വ. സതീഷ് ചന്ദ്രൻ നായർ, ഡി.സി.എച്ച.് വൈസ് ചെയർമാൻ കെ.എൻ. വേണുഗോപാൽ, പേരൂർ വില്ലേജ് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം.കെ. സോമൻ, ഏറ്റുമാനൂർ എസ്.സി.ബി. പ്രസിഡന്റ് ബിജു ജോസഫ് കുമ്പിക്കൻ, അതിരമ്പുഴ എസ്.സി.ബി. പ്രസിഡന്റ് പി.വി. മൈക്കിൾ, സഹകരണ ജില്ലാ ജോയിന്റ് രജിസ്ട്രാർ എൻ. വിജയകുമാർ, ജോയിന്റ് ഡയറക്ടർ (ഓഡിറ്റ്) ജയമ്മ പോൾ എന്നിവർ സംസാരിച്ചു.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration