വെഞ്ഞാറമൂട്ടിൽ 2 ഡിവൈഎഫ്ഐ പ്രവർത്തകരെ വെട്ടിക്കൊന്നു; 5 പേർ പോലീസ് കസ്റ്റഡിയിൽ
വെഞ്ഞാറമൂട്ടിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരെ വെട്ടിക്കൊന്നു. മിഥിലാജ് (30), ഹക്ക് മുഹമ്മദ്(24) എന്നിവരാണ് വെട്ടേറ്റു മരിച്ചതെന്നാണ് റിപ്പോർട്ട്. വെഞ്ഞാറമൂട് തേമ്പാംമൂട് വെച്ചാണ് സംഭവം. ബൈക്കിൽ പോകുമ്പോഴാണ് ആക്രമണം ഉണ്ടായതെന്നാണ് സൂചന. ഞായറാഴ്ച രാത്രിയാണ് സംഭവം. വെഞ്ഞാറമൂട് പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.
നടന്നത് ക്രൂരമായ കൊലപാതകമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം പറഞ്ഞു. 6 പേരടങ്ങുന്ന സംഘമാണ് കൊലപാതകം നടത്തിയതെന്ന് റഹീം ആരോപിച്ചു. സജീവ് എന്ന കോൺഗ്രസ് പ്രവർത്തകന്റെ നേതൃത്വത്തിലാണ് കൊലപാതകം നടത്തിയതെന്ന് എ.എ റഹീം ആരോപിച്ചു.
ഇരട്ട കൊലപാതകവുമായി ബന്ധപ്പെട്ട് 5 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പാർലമെന്റ് തെരെഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള വിരോധമാണ് കൊലപാതകത്തിന് കാരണം എന്നാണ് സൂചന.