Monday, May 13, 2024
 
 
⦿ പെരിയ കേസ് പ്രതിയുടെ മകൻ്റെ വിവാഹത്തിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്ത സംഭവം; അന്വേഷണ കമ്മീഷനെ നിയോഗിച്ച് കെപിസിസി ⦿ പാനൂർ വിഷ്ണുപ്രിയ കൊലക്കേസ്: പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവുശിക്ഷ ⦿ മുംബൈയിൽ ശക്തമായ പൊടിക്കാറ്റിൽ കൂറ്റൻ പരസ്യബോർഡ് തകർന്നുവീണു; 3 മരണം, 59 പേർക്ക് പരുക്ക് ⦿ പന്തീരാങ്കാവിൽ നവവധുവിന് മർദനമേറ്റ സംഭവം; സ്ത്രീധനപീഡനമെന്ന് പെൺകുട്ടിയുടെ അച്ഛൻ ⦿ കരമന അഖിൽ കൊലപാതകം; ഡ്രൈവർ അനീഷ് പിടിയിൽ ⦿ 11 മണിക്കൂർ‌ നീണ്ട ഏറ്റുമുട്ടൽ, 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു, സംഭവം ഛത്തീസ്ഗഢില്‍ ⦿ കോപ്പ അമേരിക്ക; ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു; കളിക്കാന്‍ നെയ്മറില്ല ⦿ 50 ദിവസങ്ങൾക്ക് ശേഷം കെജ്‌രിവാൾ ജയിലിന് പുറത്തേക്ക് ⦿ ഇന്ത്യയില്‍ ഗൂഗിള്‍ വാലറ്റ് ലഭ്യമാകുന്നു; ഗൂഗിള്‍ വാലറ്റും ഗൂഗിള്‍ പേയും തമ്മിലുള്ള വ്യത്യാസങ്ങള്‍ അറിയാം… ⦿ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമില്ല ⦿ പ്രതിസന്ധി അവസാനിച്ചു, ചര്‍ച്ച വിജയം; എയർ ഇന്ത്യ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും ⦿ കൊച്ചിയിലും ഇടുക്കിയിലും ശക്തമായ മഴ; കേബിളുകൾ പൊട്ടി കൊച്ചിയിൽ ട്രെയിൻ ഗതാഗതം താറുമാറായി ⦿ ക്രിക്കറ്റ് ടീമിലും കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് പ്രധാന്യം നല്‍കും : നരേന്ദ്ര മോദി ⦿ വിവാദ പരാമർശം; ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് സാം പിട്രോഡ ⦿ ലൈംഗികാതിക്രമക്കേസ്; എച്ച്.ഡി രേവണ്ണയെ ഈ മാസം 14 വരെ റിമാൻഡ് ചെയ്തു ⦿ ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന്‍ അന്തരിച്ചു ⦿ വിദ്വേഷ വിഡിയോ; ജെപി നദ്ദയ്ക്കും അമിത് മാളവ്യക്കും സമൻസ് അയച്ച് കർണാടക പൊലീസ് ⦿ സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു ⦿ ആളെ പറ്റിക്കുന്ന പരസ്യം: അഭിനയിക്കുന്ന താരങ്ങളും കുറ്റക്കാര്‍- സുപ്രീംകോടതി ⦿ AICC മുൻ മീഡിയ കോർഡിനേറ്റർ രാധിക ഖേര ബിജെപിയിൽ ⦿ മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയില്‍ ബിജെപി സര്‍ക്കാര്‍ പ്രതിസന്ധിയില്‍ ⦿ നാലാം ലോക കേരള സഭ ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്ത് ⦿ ജോലി വാ​ഗ്ദാനം ചെയ്ത് റഷ്യയിലേക്ക് ആളുകളെ കടത്തിയ സംഭവം; രണ്ടു പേർ പിടിയിൽ ⦿ എസ്.എസ്.എൽ.സി ഫലം വേഗത്തിൽ പി.ആർ.ഡി ലൈവ് ആപ്പിലൂടെ ⦿ പോളിംഗ് ബൂത്തിൽ 'ആരതി'; മഹാരാഷ്ട്ര വനിതാ കമ്മീഷൻ ചെയർപേഴ്‌സണെതിരെ കേസ് ⦿ ഉഷ്ണതരംഗം വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം ⦿ തീയതി നീട്ടി ⦿ നഴ്‌സസ്ദിന വാരാഘോഷം ⦿ അപേക്ഷ ക്ഷണിച്ചു ⦿ ഗ്രോത്ത് പൾസ്: നിലവിലുള്ള സംരംഭകർക്കു പരിശീലനം ⦿ ചുരുക്കപ്പട്ടിക ⦿ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 8ന് ⦿ പരിശീലനം ⦿ സർട്ടിഫിക്കറ്റ് കോഴ്സ് പത്താമത് ബാച്ചിന്റെ രണ്ടാം ഘട്ട സമ്പർക്ക ക്ലാസ് ⦿ ഉയർന്ന താപനില മുന്നറിയിപ്പ് – മഞ്ഞ അലർട്ട്
News

33 തിരിനാളങ്ങൾ തെളിഞ്ഞു: ഇരിങ്ങാലക്കുടയിൽ കൗമാര തിളക്കം

25 November 2022 12:00 PM

കലോത്സവങ്ങൾ കുട്ടികളിൽ സർഗാത്മക ഉണർത്തുന്ന വേദി : മന്ത്രി കെ രാജൻ


33 തിരിനാളങ്ങളുടെ സ്വർണശോഭയിൽ 33-മത് തൃശൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന് ഇരിങ്ങാലക്കുടയിൽ ഔപചാരിക തുടക്കം. ക്ഷേത്രകലകളുടെ നഗരമായ ഇരിങ്ങാലക്കുട ഇനി മൂന്ന് നാൾ കൗമാര കലാ- പ്രകടനങ്ങൾക്ക് വേദിയാകും.കോവിഡ് കവർന്ന രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം നടക്കുന്ന കലാവിസ്മയത്തിന്റെ ഔപചാരിക ഉദ്ഘാടനം റവന്യൂ മന്ത്രി കെ രാജൻ നിർവഹിച്ചു. കുട്ടികളുടെ മനസിൽ സർഗാത്മകതയും യുക്തിചിന്തയും ഉണർത്തുന്ന വേദികളാണ് കലോത്സവങ്ങളെന്ന് മന്ത്രി പറഞ്ഞു. സർഗാത്മക ബോധത്തിന്റെ അടിത്തറയിലൂടെ വേണം പുതുതലമുറ വളരേണ്ടത്. കേരളത്തിലുണ്ടായ നവോത്ഥാന മുന്നേറ്റങ്ങൾക്കെല്ലാം മലയാളിയെ മനുഷ്യനാക്കി മാറ്റിയതിൽ സുപ്രധാന പങ്കുണ്ട്. ആരോഗ്യ -വിദ്യാഭ്യാസ – ഭൂപരിഷ്കരണ മേഖലകളിൽ നേടിയ സമാനതകളില്ലാത്ത നേട്ടവും ഇതിന് വഴി തെളിയിച്ചു. യുക്തിചിന്തയിലും പുരോഗമനാശയത്തിലും ശാസ്ത്രാവബോധത്തിലും അധിഷ്ഠിതമാണ് കേരളീയ സമൂഹം. എന്നാൽ മനുഷ്യക്കുരുതിയും അനാചാരങ്ങളും അരങ്ങ് തകർക്കുന്ന കാലത്ത് സർഗോത്സവങ്ങളിലൂടെ മാത്രമേ യഥാർത്ഥ മനുഷ്യനെ നിലനിർത്താനാകൂ എന്നും മന്ത്രി പറഞ്ഞു. പുത്തൻ ഉണർവിന്റെ പാതയിലാണ് സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങൾ. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ സംസ്ഥാനത്തെ സർക്കാർ സ്കൂളുകളുടെ മുഖച്ഛായ മാറി. പത്ത് ലക്ഷത്തോളം കുട്ടികളാണ് സർക്കാർ സ്കൂളുകളിലേക്ക് എത്തിച്ചേർന്നതെന്നും മന്ത്രി വ്യക്തമാക്കി. ലഹരിക്കും മയക്കുമരുന്നിനും അടിമയാകാത്ത തലമുറയെ വളർത്തിയെടുക്കാൻ സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ വിപുലമായ പ്രവർത്തനങ്ങളാണ് നടക്കുന്നത്. നമ്മുടെ കുട്ടികളെ ലഹരിക്കടിമപ്പെടുത്താൻ ആസൂത്രിതമായ നീക്കം സമൂഹത്തിൽ നടക്കുന്നുണ്ട്. ഇതിനെതിരെ പ്രതിരോധം തീർക്കേണ്ടതുണ്ടെന്നും മന്ത്രി അഭിപ്രായപ്പെട്ടു.


സമൂഹത്തിൽ ഉയർന്നുവരുന്ന ഹിംസാത്മക പ്രവർത്തികൾക്കെതിരെ ഉയർത്തി പിടിക്കാവുന്ന പരിചയാണ് കലയും സാഹിത്യവുമെന്ന് ചടങ്ങിന് അധ്യക്ഷത വഹിച്ച ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദു പറഞ്ഞു. എല്ലാതരം വിഭാഗീയതയ്ക്കെതിരെയും സർഗാത്മകതയിലുടെ പ്രതിരോധിക്കുക എന്നതാകണം നമ്മുടെ മുദ്രാവാക്യം. പരസ്പരം ആത്മബന്ധം വളർത്താനും ചിട്ടയോടെ ജീവിതം നയിക്കാനും കുട്ടികളെ ഉൾപ്പെടെ പ്രാപ്തമാക്കാൻ കലയ്ക്കുള്ള പ്രാധാന്യം വലുതാണ്. പുതുതലമുറയ്ക്ക് നേരിന്റെയും നൻമയുടെയും പാത പകരാനാകുക കലയിലൂടെയും സർഗാത്മകതയിലൂടെയുമാണെന്നും മന്ത്രി പറഞ്ഞു. സ്കൂൾ മുതൽ സംസ്ഥാന തലം വരെ പാകപിഴയില്ലാതെ ഭംഗിയായും ചിട്ടയോടെയും സംഘടിപ്പിക്കുന്ന കലോത്സവങ്ങൾ കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയുടെ മാത്രം പ്രത്യേകതയാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.


റവന്യൂ ജില്ലാ സ്കൂൾ കലോത്സവ പോസ്റ്റർ തയ്യാറാക്കിയ ജോൺസൺ നമ്പഴിക്കാട്, ലോഗോ ഒരുക്കിയ ഗോവിന്ദൻകുട്ടി മാസ്റ്റർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. 16 വേദികളിലായി 26 വരെയാണ് മേള. 12 ഉപജില്ലകളിൽ നിന്നുള്ള വിദ്യാർത്ഥികൾ അരങ്ങിലെത്തും. ഇരിങ്ങാലക്കുട ടൗൺ ഹാൾ, ഗവ.മോഡൽ ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ, ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ, സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, ലിറ്റിൽ ഫ്ലവർ കോൺവെന്റ് ഹൈസ്കൂൾ, ഗവ.എൽ പി സ്കൂൾ, എസ് എൻ ഹാൾ, ലയൺസ് ക്ലബ് ഹാൾ, പാരിഷ് ഹാൾ, ഡോൺബോസ്കോ സ്കൂൾ തുടങ്ങിയ വേദികളിലാണ് മത്സരങ്ങൾ അരങ്ങേറുക.


ഇരിങ്ങാലക്കുട ടൗൺഹാളിൽ നടന്ന ചടങ്ങിൽ സനീഷ് കുമാർ ജോസഫ് എംഎൽഎ, ടി എൻ പ്രതാപൻ എം പി, ജില്ലാ കലക്ടർ ഹരിത വി കുമാർ, നഗരസഭ അധ്യക്ഷ സോണിയ ഗിരി, നഗരസഭ ഉപാധ്യക്ഷൻ ടി വി ചാർളി, വിദ്യാഭ്യാസ ഉപഡയറക്ടർ ടി വി മദനമോഹനൻ, കലയുടെ വേറിട്ട തലങ്ങളിൽ നവലോകം തീർത്ത കലാകാരൻമാരായ സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ, നടൻ ജയരാജ് വാര്യർ, കഥകളി കലാകാരൻ സദനം കൃഷ്ണൻകുട്ടി, കൂടിയാട്ട കുലപതി വേണുജി തുടങ്ങിയവരും ചടങ്ങിന്റെ ഭാഗമായി.


*കലോത്സവത്തിന്റെ ഫലം


https://ulsavam.kite.kerala.gov.in/2022/kalolsavam_district/index.php/home/districtHome/Mk12cUVZdjFFcnhVSkx1MzY4dnRIdz09 എന്ന വെബ്സൈറ്റിൽ ലഭിക്കും.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration