Tuesday, May 14, 2024
 
 
⦿ പെരിയ കേസ് പ്രതിയുടെ മകൻ്റെ വിവാഹത്തിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്ത സംഭവം; അന്വേഷണ കമ്മീഷനെ നിയോഗിച്ച് കെപിസിസി ⦿ പാനൂർ വിഷ്ണുപ്രിയ കൊലക്കേസ്: പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവുശിക്ഷ ⦿ മുംബൈയിൽ ശക്തമായ പൊടിക്കാറ്റിൽ കൂറ്റൻ പരസ്യബോർഡ് തകർന്നുവീണു; 3 മരണം, 59 പേർക്ക് പരുക്ക് ⦿ പന്തീരാങ്കാവിൽ നവവധുവിന് മർദനമേറ്റ സംഭവം; സ്ത്രീധനപീഡനമെന്ന് പെൺകുട്ടിയുടെ അച്ഛൻ ⦿ കരമന അഖിൽ കൊലപാതകം; ഡ്രൈവർ അനീഷ് പിടിയിൽ ⦿ 11 മണിക്കൂർ‌ നീണ്ട ഏറ്റുമുട്ടൽ, 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു, സംഭവം ഛത്തീസ്ഗഢില്‍ ⦿ കോപ്പ അമേരിക്ക; ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു; കളിക്കാന്‍ നെയ്മറില്ല ⦿ 50 ദിവസങ്ങൾക്ക് ശേഷം കെജ്‌രിവാൾ ജയിലിന് പുറത്തേക്ക് ⦿ ഇന്ത്യയില്‍ ഗൂഗിള്‍ വാലറ്റ് ലഭ്യമാകുന്നു; ഗൂഗിള്‍ വാലറ്റും ഗൂഗിള്‍ പേയും തമ്മിലുള്ള വ്യത്യാസങ്ങള്‍ അറിയാം… ⦿ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമില്ല ⦿ പ്രതിസന്ധി അവസാനിച്ചു, ചര്‍ച്ച വിജയം; എയർ ഇന്ത്യ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും ⦿ കൊച്ചിയിലും ഇടുക്കിയിലും ശക്തമായ മഴ; കേബിളുകൾ പൊട്ടി കൊച്ചിയിൽ ട്രെയിൻ ഗതാഗതം താറുമാറായി ⦿ ക്രിക്കറ്റ് ടീമിലും കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് പ്രധാന്യം നല്‍കും : നരേന്ദ്ര മോദി ⦿ വിവാദ പരാമർശം; ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് സാം പിട്രോഡ ⦿ ലൈംഗികാതിക്രമക്കേസ്; എച്ച്.ഡി രേവണ്ണയെ ഈ മാസം 14 വരെ റിമാൻഡ് ചെയ്തു ⦿ ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന്‍ അന്തരിച്ചു ⦿ വിദ്വേഷ വിഡിയോ; ജെപി നദ്ദയ്ക്കും അമിത് മാളവ്യക്കും സമൻസ് അയച്ച് കർണാടക പൊലീസ് ⦿ സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു ⦿ ആളെ പറ്റിക്കുന്ന പരസ്യം: അഭിനയിക്കുന്ന താരങ്ങളും കുറ്റക്കാര്‍- സുപ്രീംകോടതി ⦿ AICC മുൻ മീഡിയ കോർഡിനേറ്റർ രാധിക ഖേര ബിജെപിയിൽ ⦿ മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയില്‍ ബിജെപി സര്‍ക്കാര്‍ പ്രതിസന്ധിയില്‍ ⦿ നാലാം ലോക കേരള സഭ ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്ത് ⦿ ജോലി വാ​ഗ്ദാനം ചെയ്ത് റഷ്യയിലേക്ക് ആളുകളെ കടത്തിയ സംഭവം; രണ്ടു പേർ പിടിയിൽ ⦿ എസ്.എസ്.എൽ.സി ഫലം വേഗത്തിൽ പി.ആർ.ഡി ലൈവ് ആപ്പിലൂടെ ⦿ പോളിംഗ് ബൂത്തിൽ 'ആരതി'; മഹാരാഷ്ട്ര വനിതാ കമ്മീഷൻ ചെയർപേഴ്‌സണെതിരെ കേസ് ⦿ ഉഷ്ണതരംഗം വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം ⦿ തീയതി നീട്ടി ⦿ നഴ്‌സസ്ദിന വാരാഘോഷം ⦿ അപേക്ഷ ക്ഷണിച്ചു ⦿ ഗ്രോത്ത് പൾസ്: നിലവിലുള്ള സംരംഭകർക്കു പരിശീലനം ⦿ ചുരുക്കപ്പട്ടിക ⦿ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 8ന് ⦿ പരിശീലനം ⦿ സർട്ടിഫിക്കറ്റ് കോഴ്സ് പത്താമത് ബാച്ചിന്റെ രണ്ടാം ഘട്ട സമ്പർക്ക ക്ലാസ് ⦿ ഉയർന്ന താപനില മുന്നറിയിപ്പ് – മഞ്ഞ അലർട്ട്
News

അറിയിപ്പുകൾ 

07 October 2022 04:45 PM

അപേക്ഷ ക്ഷണിച്ചു


ഉദയം ഹോമുകളിൽ കെയർ ടേക്കർ കം ഹൗസ് കീപ്പിംഗ് സ്റ്റാഫ് (പുരുഷന്മാർ) ,ഡ്രൈവർ (പുരുഷന്മാർക്ക് മുൻഗണന ) ഒഴിവുകളിലേക്ക്  നിയമനം നടത്തുന്നു. അപേക്ഷകർ  ബയോഡാറ്റയും യോഗ്യത സർട്ടിഫിക്കറ്റുകളും udayamprojectkozhikode@gmail.com എന്ന ഇ- മെയിലിലേക്ക്  അയക്കണം. അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ 9 . കൂടുതൽ വിവരങ്ങൾക്ക് : 9207391138


ലേലം ചെയ്യുന്നു


മരുതോങ്കരയിൽ  കോതോട് ഗവ. എൽ.പി സ്കൂളിന് സമീപം പ്രവർത്തിക്കുന്ന മോഡൽ റസിഡൻഷ്യൽ നിലനിൽക്കുന്ന ഭൂമിയിൽ നിന്നുള്ള ഫലവൃക്ഷങ്ങളിലെ മേലാദായം എടുക്കുന്നതിലേക്ക്  ഒക്ടോബർ 18 ന്  രാവിലെ 11 മണിക്ക് ലേലം ചെയ്യുന്നു.  കൂടുതൽ വിവരങ്ങൾക്ക് 8547630150,9447534531


ടെൻഡർ ക്ഷണിച്ചു


മണ്ണ് പര്യവേഷണ സംരക്ഷണ വകുപ്പിനു കീഴിൽ എൽ എസ് എസിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന പാനോം നീർത്തടം മണ്ണിടിച്ചിൽ പ്രതിരോധ പദ്ധതി ഡി എൽ ടി  പ്രവർത്തനങ്ങൾക്കു  ടെണ്ടർ ക്ഷണിക്കുന്നു .ബിഡ് സ്വീകരിക്കുന്ന അവസാന തീയതി  ഒക്‌ടോബർ 15 ന് വൈകിട്ട് 4  മണി. ബിഡ് തുറക്കുന്ന തീയതി ഒക്ടോബർ 18 ന് ഉച്ചക്ക് 2  മണി.കൂടുതൽ വിവരങ്ങൾക്ക്  ;04952370790


അപേക്ഷ ക്ഷണിച്ചു


കോഴിക്കോട് ഗവ.മെഡിക്കൽ കോളേജ് സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലെ പുതിയ കാത്ത് ലാബിലേക്ക്  ലാബ് ടെക്നീഷ്യന്മാരെ നിയമിക്കുന്നു. ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. ഡി.സി.വി.ടിയും രണ്ട് വർഷത്തെ പ്രവർത്തി പരിചയവും അല്ലെങ്കിൽ ബി.സി.വി.ടിയും ഒരു വർഷത്തെ പ്രവർത്തി പരിചയവുമാണ് യോഗ്യത. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഒക്ടോബർ 11ന് രാവിലെ 11 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം എച്ച്.ഡി.എസ് ഓഫീസിൽ അഭിമുഖത്തിന് എത്തിച്ചേരണം.


സ്പോട്ട് അഡ്മിഷൻ


വടകര എഞ്ചിനീയറിങ് കോളേജിൽ  ഒഴിവുള്ള ഒന്നാം വർഷ എം.സി.എ സീറ്റുകളിലേക്ക് ഒക്ടോബർ ഏഴിന് സ്പോട്ട് അഡ്മിഷൻ നടക്കും. യോഗ്യതയുള്ള വിദ്യാർത്ഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം രാവിലെ ഒൻപത് മണിക്ക് കോളേജിൽ ഹാജരാകണം. എൽ.ബി.എസ് പ്രസിദ്ധീകരിച്ച പ്രവേശന പരീക്ഷയുടെ റാങ്ക് ലിസ്റ്റിൽ പേരുള്ള വിദ്യാർത്ഥികൾക്കും  പരീക്ഷയെഴുതാത്ത നിർദ്ദിഷ്ട യോഗ്യതയുള്ള വിദ്യാർത്ഥികൾക്കും സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾ www.cev.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ഫോൺ – 9446334621, 9400477225, 9447992290.


 


ഓംബുഡ്സ്മാൻ സിറ്റിംഗ് ഒക്ടോബർ 12 ന്


മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികൾ സ്വീകരിക്കുന്നതിന് ഒക്ടോബർ 12ന് ജില്ലാ എം.ജി.എൻ.ആർ.ജി.എസ് ഓംബുഡ്സ്മാൻ വി.പി സുകുമാരൻ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ സിറ്റിംഗ് നടത്തും. രാവിലെ 10.30 മുതലാണ് സിറ്റിംഗ്. തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികൾ പൊതുജനങ്ങൾക്കും പദ്ധതി തൊഴിലാളികൾക്കും നേരിട്ട് നൽകാം.


 


അപേക്ഷ ക്ഷണിച്ചു


കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ കാസ്പിന്(KASP) കീഴിൽ മെഡ്ക്കോ സ്റ്റാഫ്‌ തസ്തികയിലേക്ക് ദിവസക്കൂലി അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. രണ്ട് ഒഴിവുകളിൽ ഒരു വർഷത്തേക്കാണ് നിയമനം. ബി. എസ്. സി നഴ്സിംഗ് അല്ലെങ്കിൽ ജി. എൻ. എ.എം നഴ്സിംഗ്, കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവയാണ് യോഗ്യത. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകൾ സഹിതം ഒക്ടോബർ 11ന് രാവിലെ 11.30ന് ഐ. എം. സി. എച്ച് സൂപ്രണ്ട് ഓഫീസിൽ ഇന്റർവ്യൂവിന് നേരിട്ട് ഹാജരാകണം.


 


അപേക്ഷ ക്ഷണിച്ചു


മലപ്പുറം സർക്കാർ കോളേജിൽ 2022-23 വർഷത്തിലെ ബിരുദാനന്തര ബിരുദ  പ്രവേശനത്തിന് ഒഴിവുന്ന സീറ്റുകളിലേക്ക്  പ്രവേശനത്തിന്  അപേക്ഷ ക്ഷണിച്ചു. എം.എ എക്കണോമിക്സ് (എസ്.ടി, ഭിന്നശേഷി, സ്പോർട്സ്) , എം.എ ഇംഗ്ലീഷ് (എസ്.ടി. സ്പോർട്സ്) , എം.എ ഇസ്ലാമിക് ഹിസ്റ്ററി (EWS, എസ്.ടി), എം.കോം (എസ്.di   OBX),എം.എസ്.സി ഫിസിക്സ് (എസ്.ടി, ഭിന്നശേഷി, സ്പോർട്സ്), എം.എസ്.സി സ്റ്റാറ്റിസ്റ്റിക്സ് (എസ്.സി, ഭിന്നശേഷി, സ്പോർട്സ്) യോഗ്യരായ വിദ്യാർത്ഥികൾക്ക് അസ്സൽ രേഖകൾ സഹിതം ഒക്ടോബർ 16 ന് 3 മണി വരെ കോളേജിൽ റിപ്പോർട്ട് ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 0483 -2734918


 


അപേക്ഷ ക്ഷണിച്ചു


കോഴിക്കോട് കോർപ്പറേഷൻ പകൽ വീടുകളിലേക്കുള്ള കെയർ ടേക്കർ ഒഴിവിലേക്ക് കരാർ നിയമനം നടത്തുന്നു. യോഗ്യത – പ്രീഡിഗ്രി/പ്ലസ്ടു.

ജെറിയാട്രിക് കൌൺസിലിങ്ങ് അഭികാമ്യ യോഗ്യത. പ്രായപരിധി 18-45. താൽപര്യമുള്ളവർ ഒക്‌ടോബർ 10 ന്  രാവിലെ 11 മണിക്ക്  കോർപ്പറേഷൻ ക്ഷേമകാര്യ ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് : 0495 2461197


ഗാന്ധിജയന്തി ക്വിസ് മത്സരം


ഖാദി ഗ്രാമവ്യവസായ ബോർഡ് ‘ഗാന്ധിജിയും ഖാദിയും സ്വാതന്ത്ര്യ സമരവും’ എന്ന വിഷയത്തിൽ സംസ്ഥാനതലത്തിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം നടത്തുന്നു. ജില്ലാതല ക്വിസ് മത്സരം ഒക്ടോബർ 19  ന്   രാവിലെ 11 മണിക്ക് ചെറുട്ടി റോഡിൽ ഉള്ള ഖാദി ഗ്രാമവ്യവസായ കാര്യാലയത്തിൽ നടത്തും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ  pokzd@kkvib.org എന്ന ഇ മെയിൽ വിലാസത്തിൽ ഒക്ടോബർ 15 നു മുൻപായി രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് : 04952366156, 996133853.


ഗതാഗത നിയന്ത്രണം


അടിവാരം-നൂറാംതോട് റോഡിൽ പോത്തുണ്ടി പാലത്തിന്റെ പ്രവൃത്തി നടന്നു കൊണ്ടിരിക്കുന്നതിനാൽ 5 ടണ്ണിൽ കൂടിയ  വാണിജ്യ വാഹനങ്ങൾ കൈതപ്പൊയിൽ വെഞ്ചേരി-പാലക്കൽ വഴി പോകേണ്ടതാണ്.


അപേക്ഷ ക്ഷണിച്ചു


നവകേരളം കർമ്മപദ്ധതിയിൽ കോഴിക്കോട് ജില്ലാ ഓഫീസിൽ ടെക്നിക്കൽ അസിസ്റ്റന്റിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാറടിസ്ഥാനത്തിലാണ് നിയമനം.  അംഗീകൃത സർവ്വകലാശാലയിൽ നിന്നും കമ്പ്യൂട്ടർ സയൻസിൽ ബിരുദം അല്ലെങ്കിൽ ബിരുദവും ഒപ്പം കമ്പ്യൂട്ടർ സയൻസിൽ ഗവ. അംഗീകൃത ബിരുദാനന്തര ഡിപ്ലോമയും ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷ നൽകേണ്ട അവസാന തിയതി ഒക്ടോബർ 20. അപേക്ഷ അയയ്ക്കേണ്ട വിലാസം: ജില്ലാ കോർഡിനേറ്റർ, നവകേരളം കർമ്മപദ്ധതി , ജില്ലാ പ്ലാനിംഗ് സെക്രട്ടറിയേറ്റ്, സിവിൽ സ്റ്റേഷൻ, കോഴിക്കോട് – 673020


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration