ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 245; ഗായിക കനികാ കപൂറിനും വൈറസ് ബാധ
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കൂടുതൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് വെള്ളിയാഴ്ച കൊറോണ വൈറസ് കേസുകൾ 245 ആയി ഉയർന്നു. മഹാരാഷ്ട്ര, ഗുജറാത്ത്, പഞ്ചാബ്, പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഗായിക കനിക കപൂറിനും വൈറസ് ബാധ ഏറ്റിട്ടുണ്ട്. ഇവരോടൊപ്പം ഒരു പരിപാടിയിലെ പങ്കെടുത്ത മുൻ രാജസ്ഥാൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ വസുന്ധര രാജ സിന്ധ്യയും മകനും നിരീക്ഷണത്തിലാണ്.