Wednesday, May 13, 2026
 
 
⦿ എം എ യൂസഫലി യുഎഇയിലെ സമ്പന്നനായ മലയാളി; ഫോബ്സ് മിഡില്‍ഈസ്റ്റ് പട്ടികയില്‍ 5 മലയാളികള്‍ ⦿ മലപ്പുറം മങ്കടയിൽ ഇടിമിന്നലേറ്റ് നാല് വിദ്യാർത്ഥികൾ മരിച്ചു; രണ്ട് പേർക്ക് പരിക്ക് ⦿ ബെംഗളുരുവിൽ പ്രധാനമന്ത്രി സഞ്ചരിച്ച പാതയിൽ ജലാറ്റിൻ സ്റ്റിക്കുകൾ ⦿ സ്‌കൂൾ വളപ്പിൽ നിർത്തിയിട്ടിരുന്ന ബസുകൾ കത്തിനശിച്ചു, ഒഴിവായത് വൻ ദുരന്തം ⦿ മെയ് മൂന്നിന് നടത്തിയ നീറ്റ് UG പരീക്ഷ റദ്ദാക്കി ⦿ LPG വില വർധന; ഹോട്ടൽഭക്ഷണങ്ങളുടെ വില കൂട്ടി ⦿ എഐഎഡിഎംകെ പിളർപ്പിലേക്ക്; സിവി ഷൺമുഖവും സംഘവും ടിവികെയിലേക്ക് ⦿ 717 വിൽപന കേന്ദ്രങ്ങൾ അടയ്ക്കാൻ ഉത്തരവിട്ട് മുഖ്യമന്ത്രി വിജയ് ⦿ ചെറുവത്തൂർ മട്ടലായിൽ ദേശീയപാതയിലെ വിള്ളൽ ⦿ പരാതി നല്‍കാനെത്തിയ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ കേസ്; ഗ്രേഡ് എസ്‌ഐ മുജീബ് റഹ്‌മാന്‍ അറസ്റ്റില്‍ ⦿ ബംഗാൾ മുഖ്യമന്ത്രിയുടെ പിഎയുടെ കൊലപാതകികൾ പിടിയിൽ ⦿ രാഹുൽ ഗാന്ധി വിളിപ്പിച്ചു, മുരളീധരനും സുധാകരനും ഡൽഹിക്ക് ⦿ സോണിയയും കരുണാകരനും തമ്മിൽ അകലാനുള്ള കാരണം പത്മജയുടെ സീറ്റിന്‍റെ പേരിലെ കള്ളക്കളി; കെ വി തോമസ് ⦿ വരൻ വാഹനാപകടത്തിൽ മരിച്ചു, മനംനൊന്ത് യുവതി ജീവനൊടുക്കി ⦿ ടൊവിനോയും നസ്രിയയും മുഹ്സിൻ പരാരിയും ഒന്നിക്കുന്ന ചിത്രം ' ഗ്രാസ്യാസ് എൽ ക്ലാസിക്കോ' ടൈറ്റിൽ ലുക്ക് പുറത്ത് ⦿ ഒരു യു എസ് പൗരന് കൂടി ഹാന്റ വൈറസ് സ്ഥിരീകരിച്ചു ⦿ വനിതകള്‍ക്ക് സൗജന്യ ബസ് യാത്ര, നീക്കം തുടങ്ങി KSRTC ⦿ ബംഗാളിൽ ആദ്യ ബിജെപി മുഖ്യമന്ത്രി; സുവേന്ദു അധികാരി നാളെ സത്യപ്രതിജ്ഞ ചെയ്യും ⦿ വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയാകും! നാളെ സത്യപ്രതിജ്ഞ ചെയ്യും ⦿ 'വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണം'; പെട്രോള്‍ ദേഹത്തൊഴിച്ച് ലൈറ്ററുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകൻ ⦿ ഇടുക്കിയിൽ സതീശന്‍ അനുകൂല പ്രകടനങ്ങള്‍ നടത്തി; 4 പേരെ സസ്പെൻഡ് ചെയ്‌ത് DCC ⦿ വിദ്യാര്‍ത്ഥിയുടെ മരണം; T Cയില്‍ റെഡ് മാര്‍ക്ക് രേഖപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ⦿ മുഖ്യമന്ത്രി ചര്‍ച്ച; കൂടുതൽ പിന്തുണ കെ സി വേണുഗോപാലിന്; എഐസിസി നിരീക്ഷകരുടെ പട്ടിക പുറത്ത് ⦿ ബെംഗളൂരുവില്‍ മലയാളി യുവതി മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ട സംഭവം: പ്രതി ദീപക് കൃഷ്ണ പിടിയില്‍ ⦿ പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജിയുടെ നിയമസഭ പിരിച്ച് വിട്ട് ഗവര്‍ണര്‍ ⦿ ഹമാസ് നേതാവ് ഖലീൽ ഹയ്യയുടെ മകൻ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു ⦿ മുൻ ഇന്ത്യൻ അണ്ടർ 19 താരം അമൻപ്രീത് സിങ് ഗിൽ അന്തരിച്ചു ⦿ ആറളത്ത് വീട്ടിലെ കുളിമുറിക്കുള്ളിൽ കൂറ്റൻ രാജ വെമ്പാല ⦿ പാനൂരിൽ സ്‌ഫോടക വസ്തു പൊട്ടി 11കാരന് പരിക്കേറ്റ സംഭവം: ദുരൂഹത നീക്കി പൊലീസ് ⦿ വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെടാന്‍ മുസ്ലീം ലീഗ് ⦿ സുവേന്ദു അധികാരിയുടെ സഹായി വെടിയേറ്റ് കൊല്ലപ്പെട്ടു ⦿ പത്തനംതിട്ട രഞ്ജിത വധക്കേസ്: പ്രതിക്ക് 25 വർഷം കഠിനതടവ് ⦿ പിണറായി പ്രതിപക്ഷ നേതൃസ്ഥാനത്ത് വരരുത്’: CPI ⦿ പി വി അൻവർ പാണക്കാട്; സാദിക്കലി തങ്ങളുമായി കൂടിക്കാഴ്ച നടത്തി ⦿ കോൺഗ്രസ് പിന്നിൽ നിന്ന് കുത്തുന്നവർ; കുറ്റപ്പെടുത്തി DMK
sports

വയസ്സ് 13; വില 1.10 കോടി രൂപ; ഐപിഎൽ കളിക്കാൻ ഒരുങ്ങി വൈഭവ്

25 November 2024 10:32 PM

ഹൈസ്കൂൾ ക്ലാസ് പിന്നിടും മുൻപ് രാജ്യാന്തര ക്രിക്കറ്റിൽ തകർപ്പൻ സെഞ്ചറിയുമായി ‘ക്ലാസ്’ തെളിയിച്ച വൈഭവ് സൂര്യവംശിക്ക് ഐപിഎൽ താരലേലത്തിൽ വൻ ഡിമാൻഡ്. ഡൽഹി ക്യാപിറ്റൽസുമായുള്ള വാശിയേറിയ ലേലംവിളിക്കൊടുവിൽ 1.10 കോടി രൂപയ്ക്ക് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കി. ഐപിഎൽ ചരിത്രത്തിൽ താരലേലത്തിനെത്തുന്ന പ്രായം കുറഞ്ഞ താരമാണ് ബിഹാറിൽ നിന്നുള്ള വൈഭവ് സൂര്യവംശി. വാങ്ങിയത് രാജസ്ഥാനാണെങ്കിലും, ഈ പതിമൂന്നുകാരനെ ഐപിഎലിലേക്ക് സ്വാഗതം ചെയ്ത് മിക്ക ടീമുകളും സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്.

ഇക്കഴിഞ്ഞ ഒക്ടോബറിൽ ഓസ്ട്രേലിയൻ അണ്ടർ 19 ടീമിനെതിരായ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യൻ അണ്ടർ 19 ടീമിനായി സെഞ്ചറി നേടുമ്പോൾ 13 വയസ്സും 188 ദിവസവുമായിരുന്നു ബിഹാറുകാരൻ വൈഭവിന്റെ പ്രായം. ക്രിക്കറ്റിലെ എല്ലാ പ്രായവിഭാഗങ്ങളിലുമായി രാജ്യാന്തര സെഞ്ചറി നേടുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡും വൈഭവിന് സ്വന്തം.

ചെപ്പോക്കിൽ നടന്ന മത്സരത്തിൽ 62 പന്തുകളിൽ 104 റൺസാണ് വൈഭവിന്റെ നേട്ടം. 14 ഫോറും 4 സിക്സും ഉൾപ്പെടുന്ന ഉജ്വല ഇന്നിങ്സ്. 58 പന്തിൽ സെഞ്ചറി തികച്ച താരം അണ്ടർ 19 ടെസ്റ്റി‍ൽ വേഗത്തിൽ സെഞ്ചറി നേടുന്ന രണ്ടാമത്തെ താരമായും മാറിയിരുന്നു. ഇംഗ്ലണ്ട് താരം മൊയീൻ അലിയാണ് (56 പന്തിൽ സെഞ്ചറി) ഒന്നാമത്. ഈ വർഷമാദ്യം 12–ാം വയസ്സിൽ ബിഹാറിനായി രഞ്ജി ട്രോഫി അരങ്ങേറ്റം കുറിച്ചാണ് വൈഭവ് സൂര്യവംശി ആദ്യം വാർത്തകളിൽ നിറഞ്ഞത്. ഇംഗ്ലണ്ടിനും ബംഗ്ലദേശിനുമെതിരായ അണ്ടർ 19 പരമ്പരകളിലും വൈഭവ് ഇന്ത്യൻ ടീമിൽ അംഗമായിരുന്നു.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration