സ്വര്‍ണവില റെക്കോര്‍ഡ് ഉയരത്തില്‍
പോക്കറ്റില്‍ ഒതുങ്ങാന്‍ ഭാവമില്ലാതെ കേരളത്തിലെ സ്വര്‍ണവില (gold price) തുടര്‍ച്ചയായി കുതിച്ചുയരുന്നു. ഒരു പവന് സ്വര്‍ണത്തിന് 43,000 രൂപ എന്ന പരിധിയും കടന്നു മുന്നേറുകയാണ്.
മാര്‍ച്ച് 17ന് പവന് 43,040 രൂപ എന്ന നിലയിലാണ് നിരക്ക്. കഴിഞ്ഞ ദിവസം 42,840 രൂപയായിരുന്നു വില. ബജറ്റ് പ്രഖ്യാപന പ്രകാരമുള്ള മാറ്റങ്ങള്‍ കൂടിയായാല്‍, ഏപ്രില്‍ മാസം മുതല്‍ ഇതിലും വലിയ വര്‍ദ്ധനവ് പ്രതീക്ഷിക്കേണ്ടി വരും. ഒരു പവന് 45,000 രൂപ എന്ന നിലയിലേക്കാണ് നിലവിലെ സ്വര്‍ണവിലയുടെ പോക്ക്.