സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ഇന്ന് വിരമിക്കും
തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ഇന്ന് വിരമിക്കും. ബുധനാഴ്ച്ച രാവിലെ നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ പുതിയ പോലീസ് മേധാവിയെ തീരുമാനിക്കും. വൈകുനേരം നാലരയോടെ പോലീസ് ആസ്ഥാനത്ത് എത്തുന്ന പുതിയ പോലീസ് മേധാവി സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം ബെഹ്റയില്‍ നിന്നും ചുമതല ഏറ്റെടുക്കും. വിജിലന്‍സ് ഡയറക്ടര്‍ സുദേഷ് കുമാര്‍,റോഡ് സുരക്ഷ കമ്മിഷണര്‍ അനില്‍ കാന്ത്,അഗ്നിസുരക്ഷ വിഭാഗം മേധാവി ഡോ.ബി സന്ധ്യ എന്നിവരാണ് പോലീസ് മേധാവിയാകാനുള്ള അന്തിമ പട്ടികയില്‍ ഉള്ളത്.