നിയമപ്രകാരമല്ലാതെ പൊലീസ് ഫോണ്‍ ചോര്‍ത്താറില്ലെന്ന് ഡിജിപി
പ്രതിപക്ഷ നേതാക്കളുടെ ഫോണ്‍ പൊലീസ് ചോര്‍ത്തുന്നുവെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണത്തെ തളളി ഡിജിപി ലോക് നാഥ് ബെഹറ. നിയമപ്രകാരമല്ലാതെ പൊലീസ് ഫോണ്‍ ചോര്‍ത്താറില്ലെന്ന് ഡിജിപി വ്യക്തമാക്കി. അന്വേഷണ ആവശ്യത്തിനും രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങള്‍ക്കും മാത്രമാണ് നിയമാനുസരണം ഫോണ്‍ ചോര്ത്താനാവുകയെന്ന് ബെഹ്റ പറഞ്ഞു.