Friday, April 26, 2024
 
 
⦿ അവര്‍ മുന്നോട്ട് വെച്ച രാഷ്ട്രീയം നാടിനാവശ്യമാണ്, ശൈലജ ടീച്ചര്‍ പാര്‍ലമെന്റിലുണ്ടാകണം: നിഖില വിമല്‍ ⦿ സാധാരണക്കാരന്‍ എന്നുകേട്ടാല്‍ ശശി തരൂരിന് പരമ പുച്ഛമാണ്; പന്ന്യന്‍ രവീന്ദ്രന്‍ ⦿ ലോക്സഭ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പിന് സുരക്ഷയൊരുക്കാൻ 66,303 പൊലീസുകാർ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് ക്വിസ്; മെഗാ ഫൈനലിൽ അയ്യപ്പദാസും ജിതിനും ജേതാക്കൾ ⦿ കന്നിവോട്ടർമാരുടെ ശ്രദ്ധയ്ക്ക്; വോട്ട് ചെയ്യേണ്ടത് ഇങ്ങനെ ⦿ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ⦿ മ്യൂസിയവും മൃഗശാലയും പ്രവർത്തിക്കില്ല ⦿ സെറ്റ് : അപേക്ഷാ തീയതി നീട്ടി ⦿ ബി.ഫാം (ലാറ്ററൽ എൻട്രി) പ്രവേശനം ⦿ കോണ്‍ഗ്രസ് സ്വത്തുകള്‍ മുസ്ലീങ്ങള്‍ക്ക് വിതരണം ചെയ്യുമെന്ന മോദിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് ബിജെപി ന്യൂനപക്ഷമോര്‍ച്ച നേതാവ്; പിന്നാലെ പുറത്താക്കല്‍ നടപടിയുമായി ബിജെപി ⦿ വയനാട്ടില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ എത്തിച്ചതെന്ന് സംശയിക്കുന്ന അവശ്യസാധനങ്ങള്‍ നിറച്ച കിറ്റുകള്‍ പിടികൂടി; പിന്നില്‍ ബിജെപിയെന്ന് എല്‍ഡിഎഫും യുഡിഎഫും ⦿ അവശ്യസര്‍വീസ് ജീവനക്കാരുടെ വോട്ടിങ് പൂര്‍ത്തിയായി; 257 പേര്‍ വോട്ട് രേഖപ്പെടുത്തി ⦿ തൃശൂര്‍ ജില്ലയില്‍ 2319 പോളിങ് ബൂത്തുകള്‍ ⦿ ഹോം വോട്ടിങ് പൂര്‍ത്തിയായി: തൃശൂര്‍ ജില്ലയില്‍ 95.01 ശതമാനം പോളിങ് ⦿ സ്വീപ്പ്: പൊതുജനങ്ങളോട് വോട്ട് അഭ്യർത്ഥിച്ച് ജില്ലാ കളക്ടർ ⦿ ചെലവ് രജിസ്റ്റർ പരിശോധന ഏപ്രിൽ 24 ബുധനാഴ്ച രാവിലെ 10ന് ⦿ എറണാകുളം സ്ഥാനാർത്ഥികളുടെ മൂന്നാംഘട്ട ചെലവ് പരിശോധിച്ചു ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പിന് പ്രത്യേക പോളിങ് ബൂത്തുകളും ⦿ ‘ഞങ്ങള്‍ക്ക് തെരഞ്ഞെടുപ്പുകള്‍ നിയന്ത്രിക്കാനാകില്ല’; വി വി പാറ്റ് ഹര്‍ജിയില്‍ സുപ്രിംകോടതി ⦿ പരസ്യ പ്രചാരണത്തിന് സമാപ്തി; അഞ്ചു ജില്ലകളിൽ ജില്ലകളിൽ നിരോധനാജ്ഞ ⦿ നിമിഷപ്രിയയെ ജയിലിലെത്തി കണ്ട് അമ്മ; കാണുന്നത് 12 വർഷത്തിനു ശേഷം ⦿ പാലക്കാട് കൊടുംചൂടിനിടെ രണ്ടാം മരണം; അട്ടപ്പാടിയില്‍ മധ്യവയസ്‌കന്‍ മരിച്ചത് നിര്‍ജലീകരണം മൂലം ⦿ മോദി ഒരു ഭീരു; സ്വയം പറയുന്നത് സിംഹമെന്ന്, പക്ഷേ രാഹുലിനെ ഭയം: ഖർഗെ ⦿ തോമസ് ഐസക്കിനെ വിജയിപ്പിക്കണം: ദലിത് ക്രൈസ്തവ ഐക്യ സമിതി ⦿ പാലക്കാട് സൂര്യാഘാതമേറ്റ് ഒരാള്‍ മരിച്ചു ⦿ ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ സുരേന്ദ്രൻ; സ്ഥലമിടപാടെന്ന് വിശദീകരണം ⦿ ഏപ്രിൽ 26ന് അവധി ⦿ 'കേരളത്തിൽ കോൺഗ്രസ് നേതാക്കളിൽ ഒരു വിഭാഗം എൻഡിഎയിൽ ചേരാൻ ച‍ര്‍ച്ച നടത്തി': ഹിമന്ദ ബിശ്വ ശ‍ര്‍മ്മ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് ക്വിസ് മത്സരം; മെഗാ ഫൈനൽ 23ന് ⦿ സുരക്ഷിത ഭക്ഷണം ഉറപ്പാക്കാൻ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മിന്നൽ പരിശോധന ⦿ വന്ദേഭാരത് എക്‌സ്പ്രസിന് മുന്നിലേക്ക് എടുത്തുചാടിയ 22 വയസുകാരി മരിച്ചു ⦿ 80,000 അധ്യാപകർക്കായി കൈറ്റിന്റെ എ.ഐ. പ്രായോഗിക പരിശീലനം ⦿ ഫുട്ബോൾ സെലക്ഷൻ ട്രയൽസ് ⦿ പാഠപുസ്തകങ്ങൾ കൈപ്പറ്റണം ⦿ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു
News

കേസ് അന്വേഷിക്കാന്‍ ബ്ലോക്ക് ചെയിന്‍ സാങ്കേതിക വിദ്യ ഉപയോഗിക്കും: ഡി.ജി.പി

06 November 2019 03:48 PM

കേസന്വേഷണത്തിനും രഹസ്യ വിവരങ്ങള്‍ ശേഖരിക്കുന്നതിനും ബ്ലോക്ക് ചെയിന്‍ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന കാര്യം പരിഗണനയിലാണെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ. പാസ്പോര്‍ട്ട് അപേക്ഷകള്‍ പരിശോധിക്കുന്നതിനും ഈ സംവിധാനം വിനിയോഗിക്കും. ഇതുവഴി പാസ്പോര്‍ട്ട് ലഭ്യമാകുന്നതിനുളള കാലതാമസം കുറയ്ക്കാനാകും. പോലീസിന്‍റെ വിവിധ മേഖലകളില്‍ മറ്റ് സാങ്കേതിക വിദ്യകളും പ്രാവര്‍ത്തികമാക്കും. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്കായി നടത്തിയ മേഖലാ സൈബര്‍ സെക്യൂരിറ്റി കോണ്‍ഫറന്‍സ് തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സാങ്കേതിക വിദ്യാഭ്യാസ യോഗ്യതകള്‍ ഉളള നിരവധി പേര്‍ പോലീസില്‍ വിവിധ റാങ്കുകളില്‍ സേവനം അനുഷ്ടിക്കുന്നുണ്ട്. ഇവരുടെ കഴിവ് അനുയോജ്യമായ മേഖലകളില്‍ വിനിയോഗിക്കുന്നതിന് നടപടി സ്വീകരിച്ചുവരുകയാണ്. കേരളാ പോലീസിലെ വിവിധ മേഖലകളില്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിന് മികച്ച മുന്‍ഗണനയാണ് നല്‍കിവരുന്നത്. കഴിഞ്ഞ 12 വര്‍ഷമായി തുടര്‍ച്ചയായി നടക്കുന്ന കൊക്കൂണ്‍ എന്ന സൈബര്‍ സുരക്ഷാ സമ്മേളനം വിവിധ രാജ്യങ്ങളിലെ സാങ്കേതിക വിദഗ്ദ്ധര്‍ക്കിടയില്‍ ഏറെ ജനപ്രീതി നേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഡല്‍ഹിയില്‍ നടന്ന ഡി ജി പി/ ഐ ജി സമ്മേളനത്തില്‍ ഉയര്‍ന്നുവന്ന നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് മേഖലാതലത്തില്‍ സൈബര്‍ സെക്യൂരിറ്റി കോണ്‍ഫറന്‍സ് നടത്താന്‍ തീരുമാനിച്ചത്. ബ്ലോക്ക് ചെയിന്‍, സോഷ്യല്‍ മീഡിയ, ഓണ്‍ലൈന്‍ ബാങ്ക് തട്ടിപ്പുകള്‍, ഫോറന്‍സിക് ഡിജിറ്റല്‍ തെളിവുകള്‍ എന്നീ മേഖലകളിലെ വിദഗ്ദ്ധരാണ് ക്ലാസുകള്‍ നയിക്കുന്നത്. ഇതോടനുബന്ധിച്ച് പോലീസ് ഉദ്യോഗസ്ഥര്‍ക്കായി പ്രദര്‍ശനവും സംഘടിപ്പിച്ചിട്ടുണ്ട്.

നാളെ സമാപിക്കുന്ന കോണ്‍ഫറന്‍സില്‍ ആന്ധ്രപ്രദേശ്, തെലുങ്കാന, കര്‍ണ്ണാടക, തമിഴ്നാട്, പോണ്ടിച്ചേരി, ആന്‍റമാന്‍ ആന്‍റ് നിക്കോബാര്‍ എന്നിവിടങ്ങളില്‍ നിന്നുളള ഉന്നത പോലീസ് ഉദ്യോഗസ്ഥരാണ് പങ്കെടുക്കുന്നത്. കേരളത്തിലെ വിവിധ സൈബര്‍ പോലീസ് യൂണിറ്റുകളില്‍ നിന്നുളള പോലീസ് ഉദ്യോഗസ്ഥരും കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നുണ്ട്.

എ ഡി ജി പി മാരായ ടോമിന്‍.ജെ.തച്ചങ്കരി, സുദേഷ് കുമാര്‍, ഡോ.ബി.സന്ധ്യ, മനോജ് എബ്രഹാം, ഐ.ജി എം.ആര്‍.അജിത് കുമാര്‍, ഡി.ഐ.ജി നാഗരാജു ചകിലം, കോരി സഞ്ജയ്കുമാര്‍ ഗുരുദിന്‍ എന്നിവരും പങ്കെടുത്തു.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration