മുംബൈയില്‍ കനത്ത മഴയും വെള്ളക്കെട്ടും
മുംബൈ: തെക്കുപടിഞ്ഞാന്‍ മണ്‍സൂണ്‍ എത്തിയതോടെ വെള്ളപ്പൊക്കഭീതിയില്‍ മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളും മുംബൈ നഗരവും. പ്രവചിച്ചതിനും ഒരു ദിവസം മുമ്ബാണ് മണ്‍സൂണ്‍ സംസ്ഥാനത്തെത്തിയത്.
കനത്ത മഴയില്‍ റോഡുകളും സബ്വേയും മുങ്ങുകയും ട്രെയിന്‍ -വാഹന ഗതാഗതം തടസപ്പെടുകയും ചെയ്തു.
മുംബൈയില്‍ മണ്‍സൂണ്‍ എത്തിയതായി കാലാവസ്ഥ നിരീക്ഷണ നിരീക്ഷണ വിഭാഗം മുംബൈ മേധാവി ഡോ. ജയന്ത സര്‍ക്കാര്‍ പറഞ്ഞു. പ്രതീക്ഷിച്ചതിലും കനത്ത മഴയാണ് ലഭിക്കുന്നത്. ജൂണ്‍ മൂന്നിന് കാലവര്‍ഷം കേരളത്തില്‍ എത്തിയിരുന്നു. ഇവിടെ ജൂണ്‍ 10ന് എത്തുമെന്നായിരുന്നു നിഗമനമെന്നും അദ്ദേഹം പറഞ്ഞു.