കെ സുരേന്ദ്രനെതിരെ കൂടുതല്‍ തെളിവുകൾ: ഫോണ്‍ കോള്‍ റെകോര്‍ഡുകള്‍ പ്രസീത പുറത്തുവിട്ടു
കണ്ണൂര്‍: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെയുള്ള ശബ്ദരേഖ പുറത്തുവിട്ട് പ്രസീത അഴീക്കോട്. പത്ത് ലക്ഷം രൂപ സി കെ ജാനുവിന് നല്‍കാനെത്തുന്നതിന് മുമ്ബ് പല തവണ പ്രസീതയെ സുരേന്ദ്രന് വിളിക്കുന്നതിന്റെ കോള്‍ റെകോര്‍ഡുകളാണ് പ്രസീത പുറത്തുവിട്ടത്. പ്രസീതയുടെ ഫോണില്‍ നിന്ന് ജാനു സുരേന്ദ്രന്റെ സെക്രടറിയുമായും സംസാരിച്ചു.
ഹൊറൈസണ്‍ ഹോടെലിലെ 503 ആം നമ്ബര്‍ മുറിയിലേക്ക് എത്താന്‍ സുരേന്ദ്രന്റെ സെക്രടറിയോട് പ്രസീതയുടെ ഫോണില്‍ നിന്ന് ജാനു പറയുന്നുണ്ട്. ഈ മുറിയില്‍ വച്ച് പത്ത് ലക്ഷം കൈമാറിയെന്നാണ് പ്രസീതയുടെ ആരോപണം. വിജയ യാത്രക്കിടെ മാര്ച് മൂന്നിന് കോട്ടയത്ത് കൂടിക്കാഴ്ചയ്ക്ക് സമയം ഒരുക്കാന്‍ പ്രസീതയോട് സുരേന്ദ്രന് ആവശ്യപ്പെടുന്ന റെകോര്‍ഡും പുറത്തുവന്നിട്ടുണ്ട്.