ഭാര്യയുടെ ആത്മഹത്യ: നടന് രാജന് പി ദേവിന്റെ മകന് അറസ്റ്റില്‍
തിരുവനന്തപുരം: ഭാര്യയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ നടന് രാജന് പി. ദേവിന്റെ മകന് ഉണ്ണി രാജന് അറസ്റ്റില്‍. ഭാര്യ പ്രിയങ്കയുടെ ആത്മഹത്യക്ക് പിന്നില്‍ ഭര്‍തൃവീട്ടിലെ ശാരീരിക, മാനസിക പീഡനമെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. പ്രിയങ്കയുടെ സഹോദരന് വിഷ്ണു നല്കിയ പരാതിയില്‍ അസ്വാഭാവിക മരണത്തിന് വട്ടപ്പാറ പൊലീസ് കേസെടുത്തിരുന്നു.
പ്രിയങ്കയെ മര്‍ദ്ദിച്ചതിന്റെ ദ്യശ്യങ്ങളും ബന്ധുക്കള്‍ പൊലീസിന് കൈമാറിയിരുന്നു. പ്രിയങ്കയുടെ മുതുകില്‍ കടിച്ചതിന്റെയും ഇടികൊണ്ടതിന്റെയും പാടുകളുണ്ടായിരുന്നു. കന്യാകുളങ്ങര ആശുപത്രിയിലെ പ്രാഥമിക ചികിത്സക്ക് ശേഷം പ്രിയങ്ക അന്ന് പൊലീസില്‍ പരാതി നല്‍കിയിരുന്നു.
2019 നവംബര്‍ 21നായിരുന്നു പ്രിയങ്കയും ഉണ്ണിയുമായുള്ള വിവാഹം. സ്ത്രീധനം കുറഞ്ഞു പോയെന്നു പറഞ്ഞ് പണം ആവശ്യപ്പെട്ടു മര്‍ദിച്ചിരുന്നുവെന്നും പ്രിയങ്ക വീട്ടുകാരോട് പറഞ്ഞിരുന്നു. വിവാഹ സമയത്ത് 35 പവന് പുറമേ പണവും നല്‍കിയിരുന്നു.