സോളാര്‍ പീഡനകേസ്; ഹൈബി ഈഡന് എംപിക്ക് ക്ലീന്‍ ചിറ്റ്
തൃശൂര്‍: 500 പേരെ പങ്കെടുപ്പിച്ച് പിണറായി സര്‍ക്കാര്‍ നടത്തുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ കൊറോണ പ്രോട്ടോകോള്‍ പാലിക്കുമെന്ന് പറയുന്നതില്‍ എന്ത് ആത്മാര്‍ത്ഥതയാണ് ഉളളതെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്. ട്രിപ്പിള്‍ ലോക്ക്ഡൌണ്‍ വിലക്കിലൂടെ ആംബുലന്‍സ് ഉള്‍പ്പടെയുള്ളവ കടന്നുപോകേണ്ട വഴികള്‍ കെട്ടിയടച്ച് ഉത്തരവിറക്കിയ ശേഷം അതേ ജില്ലയില്‍ 500 പേരെ വെച്ച് സത്യപ്രതിജ്ഞ ചടങ്ങ് നടത്തുന്നതിന് ഇരട്ടത്താപ്പ് എന്ന് പറഞ്ഞാല്‍ പോരെന്നും ശോഭാ സുരേന്ദ്രന് ഫേസ്ബുക്ക് പോസ്റ്റില്‍ പ്രതികരിച്ചു.
സെന്‍ട്രല്‍ സ്റ്റേഡിയത്തിന്റെ എന്‍ട്രി പോയിന്റ് മുതല്‍ കൊവിഡ് പ്രോട്ടൊകോള്‍ ലംഘനമുണ്ടക്കാനുള്ള എല്ലാ സാധ്യതയുമുണ്ട്. എല്‍ ഡി എഫ് നേതാക്കള്‍ എ കെ ജി സെന്ററില്‍ നടത്തിയ കേക്ക് മുറിച്ചുള്ള ആഘോഷം തന്നെ കൊവിഡ് പ്രോട്ടോകോള്‍ ലംഘനമായിരുന്നു. അപ്പോള്‍ പിന്നെ എകെജി സെന്ററില്‍ പാലിക്കാത്ത പ്രോട്ടൊകോള്‍ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പാലിക്കും എന്ന് പറയുന്നതില്‍ എന്ത് ആത്മാര്‍ത്ഥതയാണുള്ളതെന്ന് ശോഭാ സുരേന്ദ്രന് ചോദിച്ചു.
20 നാണ് പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ്. പരിപാടി വെര്‍ച്വലായി നടത്തി മാതൃക കാണിക്കണമെന്ന് ഐഎംഎ ഉള്‍പ്പെടെയുളള സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. ഇത് അവഗണിച്ചാണ് 500 പേരെ പങ്കെടുപ്പിക്കാന്‍ തീരുമാനിച്ചത്. ഇതിനെതിരേ വ്യാപക വിമര്‍ശനം ആണ് ഉയരുന്നത്. അഞ്ഞൂറ് വലിയ സംഖ്യയല്ലെന്നായിരുന്നു ഇതേക്കുറിച്ച് മുഖ്യമന്ത്രിയുടെ പ്രതികരണം.