മംഗളൂരു ബോട്ടപകടം: ഒരു മൃതദേഹംകൂടി കണ്ടെത്തി
ബേപ്പൂര്‍: ബേപ്പൂരില്‍നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടില്‍ കപ്പലിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച നാല് പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി. നാവികസേനയും കോസ്റ്റ് ഗാര്‍ഡും ചേര്‍ന്ന് നടത്തിയ തെരച്ചിലില്‍ വെള്ളിയാഴ്ച രാത്രി എട്ടു മണിയോടെ രണ്ട് കൊല്‍ക്കത്താ നിവാസികളുടെയും ഒരു കന്യാകുമാരി സ്വദേശിയുടെ മൃതദേഹവും, ശനിയാഴ്ച ഒരു കൊല്‍ക്കത്ത സ്വദേശിയുടെ മൃതദേഹവുമാണ് കണ്ടെത്തിയത്.
മംഗളുരു തുറമുഖത്തിന് 50 നോട്ടിക്കല്‍ മൈല്‍ പടിഞ്ഞാറാണ് അപകടം സംഭവിച്ചതെങ്കിലും, മല്‍പ്പെ തുറമുഖത്തിന് പടിഞ്ഞാറ് ഉള്ക്കടലില്െവച്ചാണ് കൊല്‍ക്കത്ത സ്വദേശിയുടെ മൃതദേഹം ശനിയാഴ്ച കിട്ടിയത്. വെള്ളിയാഴ്ച ലഭിച്ച കന്യാകുമാരി സ്വദേശി പഴനിവേലിെന്റ (52) മൃതദേഹം തിരിച്ചറിയുകയും ബന്ധുക്കള്‍ ഇന്നലെ ഉച്ചയോടെ സ്വദേശത്തേക്ക് കൊണ്ടുപോവുകയും ചെയ്തു.
മറ്റ് മൃതദേഹങ്ങളൊന്നും തിരിച്ചറിയാനായിട്ടില്ലെന്നാണ് ലഭ്യമായ വിവരം. മംഗളുരു തുറമുഖത്ത് എത്തിയ നേവിയുടെ കപ്പല്‍ മംഗളൂരു പൊലീസിന് കൈമാറിയ മൃതദേഹങ്ങള്‍ ജില്ല ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
കഴിഞ്ഞ ഞായറാഴ്ച രാത്രി ബേപ്പൂരില്‍നിന്ന് മത്സ്യബന്ധനത്തിന് പോയ \'റബ്ബ\' ബോട്ട് അപകടത്തില്‍പെടുമ്ബോള്‍ ഏഴ് തമിഴ്നാട് സ്വദേശികളും ഏഴ് ബംഗാള്‍- ഒഡീഷ സ്വദേശികളുമായിരുന്നു ജോലിക്കാരായി ഉണ്ടായിരുന്നത്.