മംഗളൂരു ബോട്ടപകടം; തെരച്ചില്‍ തുടരുന്നു
കോഴിക്കോട്: മംഗളൂരു പുറംകടലിലുണ്ടായ ബോട്ടപകടത്തില്‍ കാണാതായവര്‍ക്ക് വേണ്ടി മൂന്നാം ദിവസവും തെരച്ചില്‍ തുടരുന്നു. നേവിയുടെ മൂന്ന് കപ്പലുകളും ഒരു വിമാനവും മുങ്ങല്‍ വിദഗ്ധ സംഘവും തെരച്ചില്‍ നടത്തുന്നുണ്ട്.
നേവിക്കൊപ്പം കോസ്റ്റല്‍ പോലീസും കോസ്റ്റ് ഗാര്‍ഡും തെരച്ചിലിന് സഹകരിക്കുന്നുണ്ട്. ബേപ്പൂരില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ടാണ് പുറംകടലില്‍ വച്ച് കപ്പലുമായി കൂട്ടിയിടിച്ചത്.
14 പേരാണ് ബോട്ടിലുണ്ടായിരുന്നത്. അപകടത്തില്‍ രണ്ട് പേരെ രക്ഷിച്ചു. മൂന്ന പേരുടെ മൃതദേഹം കണ്ടെത്തി.