മംഗളൂരു വിമാനത്താവളത്തില്‍ നിന്നും ബോംബ് കണ്ടെത്തി
മംഗളൂരു: മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും അതുഗ്രശേഷിയുള്ള ബോംബ് കണ്ടെത്തി. വിമാനത്താവളത്തിന്റെ എയര്‍ ട്രാഫിക് മാനേജരുടെ കൗണ്ടറിന്റെ സമീപത്തുനിന്നും ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ബാഗിനുള്ളില്‍ നിന്നുമാണ് ബോംബ് കണ്ടെത്തിയത്.
ഇന്ന് രാവിലെയായിരുന്നു സംഭവം നടന്നത്. ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ബാഗ് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചപ്പോഴാണ് ബോംബ് കണ്ടെത്തിയത്.
സംഭവത്തെ തുടര്‍ന്ന് വിമാനത്താവളത്തില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്. സുരക്ഷ ഉദ്യോഗസ്ഥര്‍ ബോംബ് കസ്റ്റഡിയില്‍ എടുത്ത് നിര്‍വീര്യമാക്കുന്നതിന്റെ ഭാഗമായി വിമാനത്താവളത്തിന്റെ പുറത്തേയ്ക്ക് മാറ്റിയിരുന്നു.
ബോംബ് കണ്ടെത്തിയതിനെ തുടര്‍ന്ന് പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
ഈ സംഭവം എയര്‍ സര്‍വീസുകളെയൊന്നും ബാധിച്ചില്ല. അഞ്ഞൂറ് മീറ്ററിനുള്ളില്‍ ആഘാതം ഏല്‍പ്പിക്കാന്‍ സാധിക്കുന്ന അത്യുഗ്രശേഷിയുള്ള ബോംബാണ് കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ട്.