തുഷാര്‍ വെള്ളാപ്പള്ളിയുടെ പേരില്ലാതെ ആദ്യഘട്ട സ്ഥാനാര്‍ത്ഥിപട്ടിക ബിഡിജെഎസ് പ്രഖ്യാപിച്ചു; മുന്‍ സിപിഎം നേതാവ് പട്ടികയില്‍
തണ്ണീര്‍മുക്കം പഞ്ചായത്ത് മുന്‍ പ്രസിഡന്റും സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവുമായ പി.എസ്.ജ്യോതിസ് ബിഡിജെഎസ് സ്ഥാനാര്‍ഥിയാകും. സിപിഎമ്മില്‍നിന്നു രാജിവച്ച് ബിഡിജെഎസില്‍ ചേര്‍ന്നതായി ജ്യോതിസ് അറിയിച്ചു. ഇതടക്കം ബിഡിജെഎസ് ആറ് സീറ്റില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു.
ആദ്യ പട്ടികയില്‍ പാര്‍ട്ടി അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെ പേരില്ല. വര്‍ക്കലയില്‍ അജി എസ് ആര് എം ആണ് സ്ഥാനാര്‍ത്ഥി. കുണ്ടറയില്‍ വനജ വിദ്യാധരനും റാന്നിയില്‍ കെ പത്മകുമാറും ചേര്‍ത്തലയില്‍ അഡ്വ ജ്യോതിസ്.പി.എസും മത്സരിക്കും.
തണ്ണീര്‍മുക്കം പഞ്ചായത്ത് പ്രസിഡന്‍്റ് ആയിരുന്ന ജ്യോതിസ് സിപിഎം മരുത്തോര് വട്ടം ലോക്കല്‍ കമ്മിറ്റി അംഗമായിരുന്നു. അരൂരിലേക്ക് പരിഗണിക്കാത്തതിനെത്തുടര്‍ന്നാണ് ജ്യോതിസ് സിപിഎം വിട്ടത്.അരൂരില്‍ അനിയപ്പനും കായംകുളത്ത് പ്രദീപ് ലാലുമാണ് സ്ഥാനാര്‍ത്ഥികള്‍.